/indian-express-malayalam/media/media_files/2024/11/20/WEgVy3k26mOBtyPbcTYR.jpg)
ഫയൽ ഫൊട്ടോ
Exit Polls 2024 Latest Updates: മുംബൈ: വോട്ടെടുപ്പിനു പിന്നാലെ മഹാരാഷ്ട്രയിലെയും ജാർഖണ്ഡിലെയും എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. ആദ്യ ഫലങ്ങൾ പുറത്തു വരുമ്പോൾ മഹാരാഷ്ട്രയിലും ജാർഖണ്ഡിലും എൻഡിഎ മുന്നണി അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്.
പീപ്പിൾസ് പൾസ് എക്‌സിറ്റ് പോൾ ഫലം അനുസരിച്ച്, മഹാരാഷ്ട്രയിൽ ഭരണകക്ഷിയായ മഹായുതി സഖ്യം ശക്തമായ വിജയം നേടുമെന്നാണ് പ്രവചനം. എൻഡിഎ 175-195 സീറ്റുകളിലും, മഹാ വികാസ് അഘാഡി (എംവിഎ) സഖ്യം 85-112 സീറ്റുകളിൽ വിജയിക്കുമെന്നാണ് സൂചന. പി-മാർക് അനുസരിച്ച് 137 മുതൽ 157 വരെ സീറ്റുകളിൽ മഹായുതി വിജയിക്കുമെന്നും, മഹാ വികാസ് അഘാഡി സഖ്യം പിന്നിലേക്ക് പോകുമെന്നുമാണ് പ്രവചനം. എംവിഎ 126 മുതൽ 146 സീറ്റുകൾ വരെ നേടുമെന്നുമാണ് പ്രവചനം.
സർവേ | മഹായുതി | എംവിഎ | മറ്റുള്ളവ |
പി-മാർക് | 137-157 | 126-146 | 02-08 |
പീപ്പിൾസ് പൾസ് | 175-195 | 85-112 | 7-12 |
മെട്രിസ് | 150-170 | 110-130 | 8-10 |
ലോകഷാഹി-മറാഠി രുദ്ര | 128-142 | 125-140 | 18-23 |
ടൈംസ് നൗ-ജെവിസി | 105-126 | 68-91 | 8-12 |
150 മുതൽ 170 വരെ സീറ്റുകളിൽ മഹായുതി വിജയിക്കുമെന്നാണ് മെട്രിസ് സർവേ പ്രവചനം. എംവിഎ 110 മുതൽ 130 വരെ സീറ്റുകളിൽ വിജയിക്കുമെന്നും മെട്രിസ് സർവേ ചൂണ്ടിക്കാട്ടുന്നു. ലോകഷാഹി-മറാഠി രുദ്ര സർവേ അനുസരിച്ച്, മഹായുതി സഖ്യം 128 മുതൽ 142 വരെ സീറ്റുകളും എംവിഎ 125 മുതൽ 140 വരെ സീറ്റുകളും മറ്റുള്ളവ 18 മുതൽ 23 സീറ്റുകളും നേടുമെന്നാണ് പ്രവചനം. മഹാരാഷ്ട്രയിൽ 288 മണ്ഡലങ്ങളിലാണ് മഹായുതി സഖ്യവും മഹാ വികാസ് അഘാഡിയും നേർക്കുനേർ മത്സരിക്കുന്നത്. 4136 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.
ജാർഖണ്ഡിൽ ബിജെപി ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. അതേസമയം, ആക്സിസ് മൈ ഇന്ത്യ ഫലം അനുസരിച്ച് ജെഎംഎമ്മിന് ഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രവചനം.
ജാർഖണ്ഡ് എക്‌സിറ്റ് പോൾ ഫലം
സർവെ | ബിജെപി | ജെഎംഎം+ | മറ്റുള്ളവ |
മെട്രിസ് | 42-47 | 25-30 | 1-4 |
ആക്സിസ് മൈ ഇന്ത്യ | 25 | 53 | 3 |
പീപ്പിൾസ് പൾസ് | 44-53 | 25-37 | 5-9 |
ടൈംസ് നൗ-ജെവിസി | 40-44 | 30-40 | 1-1 |
Read More
- വിവാഹാഭ്യർത്ഥന നിരസിച്ചു; അധ്യാപികയെ വിദ്യാർഥികളുടെ മുമ്പിൽ വെച്ച് കുത്തി കൊന്നു
- വായു മലിനീകരണം; ഡൽഹിയിൽ സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി
- ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം; സ്കൂൾ, കോളേജ് ക്ലാസുകൾ ഓണ്ലൈനാക്കി
- ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ യുഎസിൽ അറസ്റ്റിൽ
- സാന്റിയാഗോ മാർട്ടിന്റെ സ്ഥാപനങ്ങളിൽ റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.