/indian-express-malayalam/media/media_files/cZMLkCutaVLDzLy57xPi.jpg)
ഫയൽ ചിത്രം
ഡൽഹി: പി എസ് സി പോലെയുള്ള ഗവൺമെന്റ് റിക്രൂട്ട്‌മെന്റ് പരീക്ഷകളിലെ ക്രമക്കേടുകൾ തടയാൻ നിയമനിർമ്മാണം നടത്തി ലോക്സഭ. പരീക്ഷയിൽ സ്വീകരിക്കുന്ന അന്യായമായ നടപടികൾ കർശനമായി നേരിടാൻ നിർദ്ദേശിക്കുന്ന ബിൽ ലോക്‌സഭ പാസാക്കി. നിയമലംഘനം നടത്തുന്നവർക്ക് പരമാവധി 10 വർഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും ലഭിക്കുന്നതാണ് പുതിയ നിയമം.
കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ചിരിക്കുന്ന നിർദിഷ്ട നിയമം മികവുറ്റ വിദ്യാർത്ഥികളുടെയും ഉദ്യോഗാർത്ഥികളുടെയും താൽപ്പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ളതാണെന്ന് പബ്ലിക് എക്സാമിനേഷൻസ് (അന്യായമായ മാർഗങ്ങൾ തടയൽ) ബിൽ, 2024 പൈലറ്റ് ചെയ്തുകൊണ്ട് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ലോക്സഭയിൽ പറഞ്ഞു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, പൊതു പരീക്ഷകളുടെ ചോദ്യപേപ്പർ ചോർച്ച ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ ബാധിക്കുകയും പരീക്ഷകൾ റദ്ദാക്കുന്നതിന് കാരണമാവുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് നിയമങ്ങൾ കർശനമാ്കുന്നത്. ധനലാഭത്തിനായി അന്യായമായ മാർഗങ്ങളിൽ ഏർപ്പെടുന്ന സംഘടിത സംഘങ്ങളെയും സ്ഥാപനങ്ങളെയും തടയുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്.
വഞ്ചനാപരമായ സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് അഞ്ച് മുതൽ 10 വർഷം വരെ തടവും കുറഞ്ഞത് ഒരു കോടി രൂപ പിഴയും ലഭിക്കും. എന്നിരുന്നാലും, ബിൽ അതിന്റെ വ്യവസ്ഥകളിൽ നിന്ന് കൊണ്ട് തന്നെ ഉദ്യോഗാർത്ഥികളെ സംരക്ഷിക്കുന്നു. അതേ സമയം പ്രതിപക്ഷ അംഗങ്ങൾ നിർദേശിച്ച ചില ഭേദഗതികൾ തള്ളിയാണ് ലോക്സഭ ബിൽ പാസാക്കിയത്.
Read More
- ലിവിങ് ടുഗെതർ ബന്ധങ്ങൾക്ക് പൂട്ടിട്ട് ഉത്തരാഖണ്ഡ്; ഏക സിവിൽ കോഡിലെ പ്രധാന നിർദ്ദേശങ്ങൾ അറിയാം
- രാജ്യത്ത് വൻകിട പരീക്ഷാത്തട്ടിപ്പ്; തിരിച്ചടിയേറ്റത് 15 സംസ്ഥാനങ്ങളിലെ 1.4 കോടി ഉദ്യോഗാർത്ഥികൾക്ക്
- ലോക്സഭ തിരഞ്ഞെടുപ്പ് അരികെ; മോദി എന്തുകൊണ്ടാണ് സഭാ പ്രസംഗത്തിൽ കോൺഗ്രസിനെ മാത്രം ലക്ഷ്യമിടുന്നത്?
- ബ്രിട്ടീഷ് രാജാവ് ചാൾസ് കാൻസർ ബാധിതൻ; പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.