/indian-express-malayalam/media/media_files/X8ygk7QQQP035xWJe25p.jpg)
ഫയൽ ഫൊട്ടോ
നീണ്ട നാളുകളായുള്ള ചർച്ചകൾക്ക് വിരാമമിട്ടുകൊണ്ട് അമേഠി, റായ്ബറേലി സീറ്റുകളിലേക്കുള്ള കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ തീരുമാനിച്ചു. അമേഠിയിലും റായ്ബറേലിയിലും ഗാന്ധി കുടുംബാംഗങ്ങളായ രാഹുലും പ്രിയങ്കയും മത്സരിക്കണമെന്ന പാർട്ടി തീരുമാനത്തെ തുടർന്ന് സീറ്റുകളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം നീളുകയായിരുന്നു. ഇപ്പോഴിതാ നീണ്ട ചർച്ചകൾക്കൊടുവിൽ രണ്ടു സീറ്റുകളിലെയും സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചിരിക്കുകയാണ്.
ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്ന് രാഹുൽ ഗാന്ധി മത്സരിക്കും. രണ്ട് പതിറ്റാണ്ടിലേറെയായി നെഹ്‌റു-ഗാന്ധി കുടുംബത്തിൻ്റെ സ്വാധീനമുള്ള അമേഠിയിൽ കിഷോരി ലാൽ ശർമ്മ മത്സരിക്കും. നാമനിര്‍ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ വെള്ളിയാഴ്ചയാണ് സുപ്രധാന തീരുമാനം ഉണ്ടായിരിക്കുന്നത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി രാഹുൽ ചർച്ച നടത്തിയതിന് പിന്നാലെയാണ് തീരുമാനം. കർണാടകയിൽ ഒരു പ്രചാരണ റാലിയിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. പ്രിയങ്ക ഗാന്ധി മത്സരിക്കില്ലെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രിയങ്ക ഗാന്ധി വിമുഖത കാട്ടിയതോടെയാണ്, 2004 മുതൽ അമ്മ സോണിയ ഗാന്ധി പ്രതിനിധീകരിക്കുന്ന റായ്ബറേലിയിൽ നിന്ന് മത്സരിക്കാൻ രാഹുൽ സമ്മതിച്ചതെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.
സ്വാതന്ത്ര്യത്തിന് ശേഷം മൂന്നു തവണ മാത്രമാണ് അമേഠിയിലും റായ്ബറേലിയിലും കോൺഗ്രസ് പരാചയപ്പെട്ടത്. അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി, രാജ് നരേനോട് പരാജയപ്പെടുകയായിരുന്നു. 1996ലും 1998ലും പാർട്ടിക്ക് വീണ്ടും സീറ്റ് നഷ്ടപ്പെട്ടെങ്കിലും ഇതിനുശേഷം സീറ്റ് തിരിച്ചുപിടിക്കുകയായിരുന്നു. അതേസമയം, 1977ലും 1998ലും 2019ലും അമേഠിയിൽ കോൺഗ്രസ് പരാജയപ്പെട്ടു.
Read More
- ലൈംഗികാതിക്രമ വിവാദം: പ്രജ്വൽ രേവണ്ണയെ പുറത്താക്കി ജെഡിഎസ്
- ‘രാജ്യത്ത് ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീം പുരുഷന്മാർ’: മോദിയുടെ ‘കൂടുതൽ കുട്ടികൾ’ആരോപണത്തിൽ ഒവൈസി
- മതം പറഞ്ഞ് വോട്ട് തേടി: ബിജെപി യുവനേതാവ് തേജസ്വി സൂര്യക്കെതിരെ കേസെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ
- 'കൈയ്യടിക്കാനും പാത്രം കൊട്ടാനുമൊക്കെ പറയും' ; ഇനി മോദി കരയുമെന്നും രാഹുൽ ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.