scorecardresearch

ജെഎൻയുവിൽ ഇടതുസഖ്യത്തിന്റെ മുന്നേറ്റം; പ്രധാന 4 സീറ്റുകളിൽ മൂന്നിലും മിന്നും വിജയം

തിരഞ്ഞെടുപ്പ് നടന്ന പ്രധാന നാല് സീറ്റുകളിൽ മൂന്നും നേടിക്കൊണ്ടാണ് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ക്യാമ്പസിൽ ഇടതു വിദ്യാർത്ഥി സഖ്യം വിജയം ആവർത്തിച്ചത്

തിരഞ്ഞെടുപ്പ് നടന്ന പ്രധാന നാല് സീറ്റുകളിൽ മൂന്നും നേടിക്കൊണ്ടാണ് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ക്യാമ്പസിൽ ഇടതു വിദ്യാർത്ഥി സഖ്യം വിജയം ആവർത്തിച്ചത്

author-image
WebDesk
New Update
Jnu-Sfi

(Image source: X)

ഡൽഹി: ജവഹർലാൽ നെഹ്‌റു സ്റ്റുഡനറ്സ് യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുസഖ്യത്തിന് വിജയം. തിരഞ്ഞെടുപ്പ് നടന്ന പ്രധാന നാല് സീറ്റുകളിൽ മൂന്നും നേടിക്കൊണ്ടാണ് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ക്യാമ്പസിൽ ഇടതു വിദ്യാർത്ഥി സഖ്യം വിജയം ആവർത്തിച്ചത്. എബിവിപിയായിരുന്നു എല്ലാ സീറ്റുകളിലേക്കും പ്രധാന എതിരാളി. ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്റെ (എഐഎസ്എ) ധനഞ്ജയ് യൂണിയന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അവിജിത് ഘോഷ് വൈസ് പ്രസിഡന്റായും മുഹമ്മദ് സാജിദ് ജോയിന്റ് സെക്രട്ടറിയായും വിജയിച്ചു. 

Advertisment

ഇടതുപക്ഷം പിന്തുണച്ച ബിർസ അംബേദ്കർ ഫൂലെ സ്റ്റുഡന്റ്സ് അസോസിയേഷനിൽ (ബാപ്‌സ) നിന്നുള്ള പ്രിയാൻഷി ആര്യയാണ് ജനറൽ സെക്രട്ടറിയായി വിജയിച്ചത്.  നേരത്തേ ഇടതു സഖ്യം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സ്വാതി സിംഗിനെ സ്ഥാനാർത്ഥിയായി നിർത്തിയിരുന്നെങ്കിലും സ്വാതിയുടെ നോമിനേഷൻ പോളിംഗിന് മണിക്കൂറുകൾക്ക് മുമ്പ് തള്ളിപ്പോയിരുന്നു. ഇതേത്തുടർന്നാണ് ആര്യക്ക് വോട്ട് ചെയ്യാൻ ഇടത് സഖ്യം വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തത്.

കോവിഡ് മൂലമുണ്ടായ നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജെഎൻയുവിൽ തിരഞ്ഞെടുപ്പ് നടന്നത്. 2018-19ൽ എഐഎസ്എയിൽ നിന്നുള്ള എൻ സായ് ബാലാജിയായിരുന്നു അവസാന ജെഎൻയുഎസ്‌യു പ്രസിഡന്റ്.  ഈ വർഷം, ബാപ്‌സ തങ്ങളുടെ സ്ഥാനാർത്ഥികളിൽ ഒരാൾ നിർണായകമായ ഒരു പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ക്യാമ്പസിലെ മുൻനിര വിദ്യാർത്ഥി യൂണിയനുകളുടെ നിരയിലേക്കുയർന്നു. 

ആകെയുള്ള 5,656 വോട്ടുകളിൽ 2,598-ഉം ധനഞ്ജയ്‌ക്ക് ലഭിച്ചു. എബിവിപിയുടെ ഉമേഷ് ചന്ദ്ര അജ്മീരയെ 922 വോട്ടുകൾക്കാണ്   ധനഞ്ജയ് പരാജയപ്പെടുത്തിയത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എസ്എഫ്ഐ) യുടെ അവിജിത് ഘോഷ് 2,409 വോട്ടുകൾ നേടിയാണ് വിജയിച്ചത്. 1,482 വോട്ടുകൾ നേടിയ എബിവിപിയുടെ ദീപിക ശർമ്മയെയാണ് ഘോഷ് പരാജയപ്പെടുത്തിയത്.

Advertisment

“കാമ്പസിൽ നാല് വർഷത്തിന് ശേഷം തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ, കാമ്പസിലെ ജനാധിപത്യം അചഞ്ചലമാണെന്ന് ഉറപ്പുനൽകുന്നു. ഇടതുപക്ഷത്തിൽ പൂർണ വിശ്വാസമുണ്ടെന്ന് ഇന്ന് വിദ്യാർത്ഥി സമൂഹം തെളിയിച്ചു. ഇന്ത്യൻ എക്‌സ്പ്രസിനോട് സംസാരിക്കവേ ധനഞ്ജയ് പറഞ്ഞു, 2,574 വോട്ടുകൾക്ക് എബിവിപിയിലെ ഗോവിന്ദ് ഡാംഗിയെ 508 വോട്ടിന്റെ മാർജിനിൽ പരാജയപ്പെടുത്തിക്കൊണ്ട് ജോയിന്റ് സെക്രട്ടറിയായി സാജിദ് വിജയിച്ചത്. 

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എബിവിപിയുടെ അർജുൻ ആനന്ദിനെ 926 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി 2887 വോട്ടുകൾ നേടിയാണ് ആര്യ വിജയിയായത്. നാല് സെൻട്രൽ പാനൽ സ്ഥാനങ്ങളിൽ ഒന്ന് വഹിക്കുന്ന ഏക വനിതയും ഈ വർഷം ബാപ്സയിൽ നിന്നുള്ള ആര്യയാണ്. കഴിഞ്ഞ വർഷങ്ങളിലെന്നപോലെ ഈ വർഷവും ഇടതുപക്ഷവും എബിവിപിയും തമ്മിൽ നേർക്കുനേർ മത്സരമാണ് നടന്നത്. 2019 ലെ തിരഞ്ഞെടുപ്പിന് സമാനമായി നാല് പോസ്റ്റുകളിലും എബിവിപി രണ്ടാം സ്ഥാനക്കാരായി.

ജെഎൻയുവിൽ നാല് പ്രധാന തസ്തികകളിലേക്കാണ് വെള്ളിയാഴ്ച വോട്ടെടുപ്പ് നടന്നത്. ഈ വർഷം 7,751 വിദ്യാർത്ഥികളാണ് വോട്ട് രേഖപ്പെടുത്താൻ രജിസ്റ്റർ ചെയ്തത്. 2016 മുതൽ എല്ലാ സീറ്റുകളിലും ഇടതുപാനൽ വിജയിച്ചുകൊണ്ടിരിക്കുകയാണ്. 2019 ലെപ്പോലെ ഈ വർഷവും വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പുകൾക്കായി ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ AISA, SFI, DSF, AISF എന്നിവയുടെ സഖ്യം രൂപീകരിച്ചു. 

ഈ വർഷത്തെ ജെഎൻയുഎസ്‌യു തിരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം 5 ശതമാനം പോയിന്റുകളുടെ കുതിച്ചുചാട്ടത്തോടെ എക്കാലത്തെയും ഉയർന്ന നിലയിലെത്തി. 73% വിദ്യാർത്ഥികളാണ് ഈ വർഷം വോട്ട് രേഖപ്പെടുത്തി. 

Read More

Sfi Jnu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: