scorecardresearch

ലേസർ ലൈറ്റ് ഷോകൾ വലിയ ദുരന്തങ്ങൾക്കിടയാക്കും, കാരണമിതാണ്

കണ്ണിന് കുളിർമ്മയേകുന്ന കാഴ്ചകൾ സമ്മാനിക്കുന്ന ലേസർ ഷോകൾ രാജ്യത്ത് എല്ലാ ഇടങ്ങളിലും വ്യാപകമായി വർധിച്ചുവരികയാണ്. എന്നാൽ വർണ്ണക്കാഴ്ചകൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്നത് വലിയൊരു അപകടമുണ്ട്

കണ്ണിന് കുളിർമ്മയേകുന്ന കാഴ്ചകൾ സമ്മാനിക്കുന്ന ലേസർ ഷോകൾ രാജ്യത്ത് എല്ലാ ഇടങ്ങളിലും വ്യാപകമായി വർധിച്ചുവരികയാണ്. എന്നാൽ വർണ്ണക്കാഴ്ചകൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്നത് വലിയൊരു അപകടമുണ്ട്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Laser Show | Airports

ഫയൽ ചിത്രം

കൊൽക്കത്ത: കണ്ണിന് കുളിർമ്മയേകുന്ന കാഴ്ചകൾ സമ്മാനിക്കുന്ന ലേസർ ഷോകൾ രാജ്യത്ത് എല്ലാ ഇടങ്ങളിലും വ്യാപകമായി വർധിച്ചുവരികയാണ്. എന്നാൽ വർണ്ണക്കാഴ്ചകൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്നത് വലിയൊരു അപകടമുണ്ട്. വലിയ ആകാശ ദുരന്തങ്ങൾ വരുത്തിവയ്ക്കാൻ തക്ക പ്രഹരശേഷി ഉള്ളവയാണ് ഇത്തരം ലേസർ രശ്മികളെന്ന് നമ്മളെല്ലാം ആദ്യം മനസിലാക്കേണ്ടതുണ്ട്.

Advertisment

അത്തരത്തിലൊരു സംഭവമാണ് കൊൽക്കത്തയിൽ നിന്നും ഉയർന്നു കേൾക്കുന്നത്. കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിന് ചുറ്റുമുള്ള വിശാലമായ പ്രദേശങ്ങളിൽ ലേസർ ലൈറ്റുകൾ, ലേസർ ബീമുകൾ, ലേസർ ലൈറ്റ് ഷോകൾ എന്നിവയുടെ ഉപയോഗം പശ്ചിമ ബംഗാൾ പൊലീസ് ബുധനാഴ്ച നിരോധിച്ചു. 

വിമാനത്താവളത്തിലേക്ക് വരുന്നതും പോകുന്നതുമായ നിരവധി വിമാനങ്ങളിലെ പൈലറ്റുമാർക്ക് കാഴ്ചയ്ക്ക് തടസ്സം നേരിടുന്നതായുള്ള പരാതികൾ വർധിച്ചതോടെയാണ് പശ്ചിമ ബംഗാൾ പൊലീസിന്റെ ഈ അടിയന്തര നടപടി. എയർപോർട്ട്, നാരായൺപൂർ, ബാഗുയാറ്റി പൊലീസ് സ്റ്റേഷനുകൾക്ക് കീഴിലുള്ള എല്ലാ പ്രദേശങ്ങളും, ഇക്കോ പാർക്ക്, ബിധാൻനഗർ സൗത്ത്, ബിധാൻനഗർ ഈസ്റ്റ്, ന്യൂ ടൗൺ, രാജർഹട്ട് എന്നീ പൊലീസ് സ്റ്റേഷൻ പരിധിയുടെ ഭാഗങ്ങളും നിരോധനത്തിന് കീഴിലുള്ള പ്രദേശങ്ങളിൽ ഉൾപ്പെടുന്നു.

ഏപ്രിൽ 30ന് പൊലീസ് കമ്മീഷണർ ഗൗരവ് ശർമ്മ പുറപ്പെടുവിച്ച ഉത്തരവിലാണ് ബിധാനഗർ പൊലീസ് കമ്മീഷണറേറ്റ് ഇത്തരം ലേസർ ലൈറ്റുകളുടെ ഉപയോഗം നിരോധിച്ചത്. എയർപോർട്ടിൻ്റെ ഫ്രീ ഫ്ലൈറ്റ് സോണിനുള്ളിൽ സ്കൈ പോയിന്റിങ് ലേസർ ബീമുകളുടെ ഉപയോഗം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനാണ് നിർദ്ദേശം.

Advertisment

എയർപോർട്ട്, നാരായൺപൂർ, ബാഗ്വിയാറ്റി പൊലീസ് സ്റ്റേഷനുകൾക്ക് കീഴിലുള്ള എല്ലാ പ്രദേശങ്ങളും ഇക്കോ പാർക്ക്, ബിധാൻനഗർ സൗത്ത്, ബിധാനഗർ ഈസ്റ്റ്, ന്യൂ ടൗൺ, രാജർഹട്ട് പൊലീസ് സ്റ്റേഷൻ പ്രദേശങ്ങളുടെ ഭാഗങ്ങളും നിരോധന പരിധിയിൽ ഉൾപ്പെടും.

കൊൽക്കത്ത വിമാനത്താവളത്തിന് ചുറ്റുമുള്ള റെസ്റ്റോറൻ്റുകൾ, വിവാഹ ഹാളുകൾ, വിരുന്ന് ഹാളുകൾ എന്നിവയിലെ ലേസർ ലൈറ്റുകൾ പ്രശ്നത്തിന് കാരണമാകുമെന്ന് ഉത്തരവിൽ പറയുന്നു. എയർപോർട്ടിൻ്റെ പരിധിയിൽ നിരവധി വിരുന്നുകൾ, ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, ക്ലബ്ബുകൾ, ഹൗസിംഗ് സൊസൈറ്റികൾ മുതലായവ ഉയർന്നുവന്നിട്ടുണ്ട്. വിവാഹങ്ങൾ, പാർട്ടികൾ, മറ്റു ആഘോഷ പരിപാടികൾ എന്നിവ പൊതുവെ ശല്യപ്പെടുത്തുന്നതും പൈലറ്റുമാർക്ക് പ്രത്യേകിച്ച് കാഴ്ചവ്യതിചലനത്തിന് കാരണമാകുന്നതുമാണെന്ന് ഉത്തരവിൽ പറയുന്നു.

Read More

Airport

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: