/indian-express-malayalam/media/media_files/uploads/2021/07/Batseri-in-Sangla-valley-bridge-collapse-himachal-pradesh-landslide.jpg)
ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിൽ ഞായറാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ ഒൻപത് പേർ കൊല്ലപ്പെട്ടതായി പൊലീസ് പറഞ്ഞു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സാംഗ്ല-ചിത്കുൽ റോഡിലെ ബട്‌സെരിക്ക് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്.
11 പേരെ കയറ്റിയ ടെമ്പോ ട്രാവലറിൽ കനത്ത പാറകൾ പതിച്ചതിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് വാർത്താ പിടിഐ ഏജൻസി റിപ്പോർട്ട് ചെയ്തു.
/indian-express-malayalam/media/post_attachments/FnasYylpE5IlgtGQQfqu.jpg)
മണ്ണിടിച്ചിലിനെത്തുടർന്ന് കിന്നൗർ ജില്ലയിലെ സാംഗ്ല താഴ്‌വരയിലെ ബാറ്റ്‌സെരിയിൽ ഒരു പാലം തകർന്നിട്ടുണ്ട്. നിരവധി റോഡുകളിൽ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
Read More: മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 110 കടന്നു
ഹിമാചൽ പ്രദേശിന്റെ പല ഭാഗങ്ങളിലും മഴ നാശം വിതച്ചിട്ടുണ്ട്. ഈ മാസം ആദ്യം ധർമ്മശാലയിൽ വെള്ളപ്പൊക്കം രൂപപ്പെട്ടിരുന്നു. വെള്ളപ്പൊക്കത്തിൽ മഞ്ജി നദി കവിഞ്ഞൊഴുകയതിനെത്തുടർന്ന് പ്രദേശത്തെ പത്തോളം കടകൾ ഒലിച്ചുപോവുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
കനത്ത മഴയെത്തുടർന്ന് ധർമ്മശാല സന്ദർശനം മാറ്റിവയ്ക്കാൻ ജില്ലാ ഭരണകൂടം വിനോദസഞ്ചാരികൾക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു.
Read More: രാജ്യത്ത് പ്രതിദിന കേസുകള്‍ 50,000 കടക്കരുത്; കേന്ദ്രത്തിന് വിദഗ്ധ സമിതിയുടെ നിര്‍ദേശം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us