രാജ്യത്ത് പ്രതിദിന കേസുകള്‍ 50,000 കടക്കരുത്; കേന്ദ്രത്തിന് വിദഗ്ധ സമിതിയുടെ നിര്‍ദേശം

ജൂണ്‍ 25 മുതല്‍ രാജ്യത്ത് കേസുകളുടെ എണ്ണം അരലക്ഷത്തില്‍ താഴെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കേസുകള്‍ അര ലക്ഷത്തില്‍ കൂടുതല്‍ വര്‍ധിക്കാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് വിദഗ്ധ സമിതിയുടെ ഉപദേശം. മൂന്നാം തരംഗത്തില്‍ രോഗബാധിതര്‍ ഒരു ദിവസം നാല് മുതല്‍ അഞ്ച് ലക്ഷം വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും, തയാറെടുപ്പ് നടത്തണമെന്നും നേരത്തെ സമിതി മുന്നറിയിപ്പ് നല്‍കിയിരുന്നു.

വാക്സിനേഷന്‍ പ്രക്രിയ ശക്തമായി തന്നെ മുന്നോട്ട് പോകുന്ന പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദേശം. വാക്സിനേഷനിലുടെ രോഗവ്യാപനം ഒരു പരിധി വരെ തടയാനാകും. ഇതിനോടൊപ്പം കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ പ്രതിദിന രോഗികളെ 50,000 ത്തില്‍ താഴെ എത്തിക്കാനാകുമെന്നാണ് സമിതിയുടെ പ്രതീക്ഷ.

ജൂണ്‍ 25 മുതല്‍ രാജ്യത്ത് കേസുകളുടെ എണ്ണം അരലക്ഷത്തില്‍ താഴെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നിരുന്നാലും നീതി ആയോഗ് അംഗം വി.കെ പോള്‍ നേതൃത്വം നല്‍കുന്ന വിദഗ്ധ സമിതി രണ്ടാം തരംഗം നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്.

രണ്ട് ലക്ഷം ഐ.സി.യു. ബെഡുകള്‍, ഇതില്‍ 1.2 ലക്ഷം വെന്റിലേറ്ററിന്റെ സഹായത്തോട് കൂടിയതാകണം. അഞ്ച് ലക്ഷം ഓക്സിജന്‍ ബെഡുകള്‍, പത്ത് ലക്ഷം കോവിഡ് ബെഡുകളും സെപ്തംബറോടെ തയാറാകണം എന്നാണ് നിര്‍ദേശം. രോഗവ്യാപനം വര്‍ധിച്ചാല്‍ ഐ.സി.യു ബെഡുകളുടെ എണ്ണവും കൂട്ടാന്‍ നിര്‍ദേശമുണ്ട്.

പ്രതിദിനം അഞ്ച് ലക്ഷം കേസുകള്‍ രാജ്യത്തിന് താങ്ങാനാകുന്ന ഒന്നല്ല എന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍. ഉത്തര്‍പ്രദേശില്‍ 33,000 ഐ.സി.യു ബെഡുകള്‍ മൂന്നാം തരംഗത്തിനായി തയാറാക്കണം. മഹാരാഷ്ട്രയില്‍ 17,865, ബീഹാറില്‍ 17,480, പശ്ചിമ ബംഗാളില്‍ 14,173, മധ്യപ്രദേശില്‍ 12,026 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനത്തിലെ കണക്കുകള്‍.

Also Read:Kappa variant of Covid-19: കോവിഡ്-19 കാപ്പ വകഭേദം: അറിയേണ്ടതെല്ലാം

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Dont let daily count go above 50000 covid group to government

Next Story
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 110 കടന്നുrain, monsoon, Maharashtra rain, Maharashtra flood, Maharashtra rain death toll, Maharashtra rain news, Maharashtra rain update, Maharashtra rain missing, Maharashtra death toll, Maharashtra landslides, Uddhav Thackeray, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com