Latest News

മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 110 കടന്നു

റായ്ഗഡ് ജില്ലയിലെ തലിയെ ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചില്‍ മരിച്ചവരുടെ എണ്ണം 37 ആയി

rain, monsoon, Maharashtra rain, Maharashtra flood, Maharashtra rain death toll, Maharashtra rain news, Maharashtra rain update, Maharashtra rain missing, Maharashtra death toll, Maharashtra landslides, Uddhav Thackeray, indian express malayalam, ie malayalam

മുംബൈ: മഹാരാഷ്ട്രയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 110 കടന്നു. 99 പേരെ കാണാതായി. വ്യാഴാഴ്ച മുതല്‍ തുടരുന്ന മഴ റായ്ഗഡ്, രത്നഗിരി, സിന്ധുദുര്‍ഗ്, സതാര, സംഗ്ലി, കോലാപ്പൂര്‍, മുംബൈ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങള്‍, പൂണെ, താനെ എന്നിവിടങ്ങളിലാണ് കൂടുതല്‍ ബാധിച്ചത്. ഈ മേഖലകളില്‍നിന്നായി തൊണ്ണൂറായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

പ്രളയസാഹചര്യവും നാശനഷ്ടവും വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ റായ്ഗഡ് സന്ദര്‍ശിച്ചു. റായ്ഗഡിൽ മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ കുറഞ്ഞത് 49 പേരെങ്കിലും മരിച്ചിട്ടുണ്ട്.

‘മുൻപ് സംഭവിക്കാത്തത്’ എന്നാണ് കഴിഞ്ഞദിവസങ്ങളിലുണ്ടായ മഴയെ മഹാരാഷ്ട്ര സർക്കാർ വിശേഷിപ്പിച്ചത്. കനത്ത മഴ മൂലം പടിഞ്ഞാറൻ, തെക്കൻ പ്രദേശങ്ങളിൽ മണ്ണിടിച്ചിലിനും വീടുകൾ തകരാനും കാരണമായി.

rain, monsoon, Maharashtra rain, Maharashtra flood, Maharashtra rain death toll, Maharashtra rain news, Maharashtra rain update, Maharashtra rain missing, Maharashtra death toll, Maharashtra landslides, Uddhav Thackeray, indian express malayalam, ie malayalam
റായ്ഗഡ് ജില്ലയിലെ തലിയെ ഗ്രാമത്തിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലം. എക്‌സ്‌പ്രസ് ഫൊട്ടോ / ദീപക് ജോഷി

റായ്ഗഡ് ജില്ലയിലെ കൊങ്കൺ മേഖലയിലെ തലിയെ ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചില്‍ മരിച്ചവരുടെ എണ്ണം 37 ആയി. കുന്നിനു താഴെയുള്ള 35 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. വ്യാഴാഴ്ച വൈകിട്ടാണ് ഇവിടെ മണ്ണിടിച്ചിലുണ്ടായത്. രത്നഗിരി ജില്ലയിൽ പതിനൊന്നും സതാറയിൽ ആറും പേർ മരിച്ചു.

താനെ, റായ്ഗഡ്, രത്‌നഗിരി, സതാറ, സാംഗ്ലി, കോലാപ്പൂർ ജില്ലകളെയാണ് മഴ കൂടുതൽ ബാധിച്ചത്. ഈ ജില്ലകളിലായി ദേശീയ ദുരന്തനിവാരണ സേനയുടെ 21 സംഘങ്ങളെ വിന്യസിച്ചു. കൂടുതല്‍ അംഗങ്ങളെ ഒറിസയിലെ വിമാനമാര്‍ഗം കൊണ്ടുവരുന്നുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാനായി നാവിക, തീരസംരക്ഷണ, വ്യോമ സേനകള്‍ക്കു പുറമെ, കൂടുതല്‍ കരസേനാംഗങ്ങളും വെള്ളപ്പൊക്കബാധിത പ്രദേശങ്ങളില്‍ എത്തുന്നുണ്ട്.

rain, monsoon, Maharashtra rain, Maharashtra flood, Maharashtra rain death toll, Maharashtra rain news, Maharashtra rain update, Maharashtra rain missing, Maharashtra death toll, Maharashtra landslides, Uddhav Thackeray, indian express malayalam, ie malayalam
മഹാരാഷ്ട്രയിലെ കോലാപ്പൂരിലെ വെള്ളപ്പൊക്ക മേഖലയിൽനിന്ന് നവജാത ശിശുവിനെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റുന്ന ദുരന്തനിവാരണ സേനാംഗം

കോയിന, കോള്‍ട്ടേവാഡി അണക്കെട്ടുകളില്‍നിന്ന് വെള്ളം പുറത്തുവിടുന്നതിനാല്‍ രത്നഗിരിയിലെ ചിപ്ലുന്‍, ഖേദ് പട്ടണങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായതായും വശിസ്തി നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതായുമാണു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. ഫോണ്‍ കണക്റ്റിവിറ്റി പൂര്‍ണമായും പ്രവര്‍ത്തനരഹിതമാണ്, ചില പ്രദേശങ്ങളില്‍ വൈദ്യുതിയില്ല. വെള്ളപ്പൊക്ക പ്രദേശങ്ങളിൽ നിന്ന് ഇതുവരെ 1,35, 313 പേരം ക്ഷാപ്രവർത്തകർ ഒഴിപ്പിച്ചു.

മഹാരാഷ്ട്രയിലെ ചിപ്ലുണിലെ വെള്ളപ്പൊക്കത്തിന്റെ ഹെലികോപ്റ്ററിൽനിന്നുള്ള ദൃശ്യം/ എക്‌സ്‌പ്രസ് ഫൊട്ടോ

പല സ്ഥലങ്ങളിലും ജലനിരപ്പ് 15-20 അടിയിലധികം ഉയര്‍ന്നതിനാല്‍ ആയിരക്കണക്കിനു പേര്‍ വീടുകളുടെ മേല്‍ക്കൂരയിലും മുകളിലത്തെ നിലയിലും കുടുങ്ങി. മഴയും ഖേദ് താലൂക്കില്‍ മണ്ണിടിച്ചിലുണ്ടായി. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷിക്കാന്‍ എന്‍ഡിആര്‍എഫ് ടീമുകള്‍ ശ്രമം തുടരുകയാണ്.

മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ ആളുകളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുന്ന ദുരന്തനിവാരണ സേനാ പ്രവർത്തകർ

സതാറ, രത്നഗിരി ജില്ലകളിലെ മണ്ണിടിച്ചില്‍ ബാധിച്ച ഗ്രാമങ്ങളില്‍നിന്ന് 11 മൃതദേഹങ്ങള്‍ കണ്ടെടുത്തു. സതാറ ജില്ലയിലെ പത്തന്‍ താലൂക്കിലെ അംബഘര്‍ ഗ്രാമത്തില്‍നിന്ന് അഞ്ചും രത്നഗിരി ജില്ലയിലെ പോര്‍സ് ഗ്രാമത്തില്‍നിന്ന് ആറും മൃതദേഹങ്ങളാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. അവശിഷ്ടങ്ങളില്‍ കുടുങ്ങിപ്പോയ ആളുകളുടെ എണ്ണം സംബന്ധിച്ച് ഉറപ്പില്ലെന്നു രത്‌നഗരി കലക്ടര്‍ ബിഎന്‍ പാട്ടീല്‍ പറഞ്ഞു. എന്‍ഡിആര്‍എഫ് സംഘവും കരസേനാ ബറ്റാലിയനും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

കർണാകയിലും കനത്ത മഴ; ഒൻപത് മരണം

കർണാടകയുടെ ചില ഭാഗങ്ങളിലും കനത്ത മഴ പെയ്തു. ഒൻപത് പേർ മരിച്ചു. മൂന്നു പേരെ കാണാതായി. എട്ട് സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. 31,360 പേരെ ഒഴിപ്പിച്ചു. ഏഴ് ജില്ലകളിൽ സർക്കാർ റെഡ് അലർട്ട് നൽകിയിട്ടുണ്ട്. അടുത്ത രണ്ട് ദിവസം കൂടി പടിഞ്ഞാറൻ തീരത്ത് വ്യാപകമായി ശക്തമായതോ അതിശക്തമായതോ ആയ മഴ തുടരാനാണ് സാധ്യത. തുടർന്ന് തീവ്രത കുറഞ്ഞേക്കും അന്തരീക്ഷ നിരീക്ഷണ വകുപ്പ് പറയുന്നത്.

ട്രെയിനുകള്‍ റദ്ദാക്കി

മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കൊങ്കണ്‍, സെന്‍ട്രല്‍ റെയില്‍വേകളില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടതിനാല്‍ കേരളത്തില്‍നിന്നു പുറപ്പെടുന്നതും കേരളത്തിലേക്കുള്ളതുമായ 11 ട്രെയിന്‍ സര്‍വിസുകള്‍ റദ്ദാക്കിയിരുന്നു. 23 മുതല്‍ 28 വരെയുള്ള സര്‍വിസുകളാണ് ട്രെയിനുകള്‍ റദ്ദാക്കിയത്.

റദ്ദാക്കിയ ട്രെയിനുകള്‍

  • ഹസ്രത്ത് നിസാമുദ്ദീന്‍ – തിരുവനന്തപുരം സെന്‍ട്രല്‍ പ്രതിവാര സ്പെഷല്‍ (06002)- ജൂലൈ 23
  • ഓഖ – എറണാകുളം ജങ്ഷന്‍ ദ്വൈവാര സ്‌പെഷല്‍ (06337) – 24
  • ഹസ്രത്ത് നിസാമുദ്ദീന്‍ -എറണാകുളം ജങ്ഷന്‍ (026180) – 24
  • ജാംനഗര്‍ -തിരുനെല്‍വേലി ദ്വൈവാര സ്‌പെഷല്‍ (09578) – 24
  • കൊച്ചുവേളി – ചണ്ഡിഗഡ് ദ്വൈവാര സ്‌പെഷല്‍ (04559) – 24
  • ഓഖ – എറണാകുളം ദ്വൈവാര സ്‌പെഷല്‍ (06337) – 24
  • ഹസ്രത്ത് നിസാമുദ്ദീന്‍ -എറണാകുളം ജങ്ഷന്‍ (026180) – 26
  • യോഗനഗരി ഋഷികേശ് – കൊച്ചുവേളി പ്രതിവാര സ്‌പെഷല്‍ (06098) – 26
  • ഹസ്രത്ത് നിസാമുദ്ദീന്‍ – തിരുവനന്തപുരം സെന്‍ട്രല്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് സ്‌പെഷല്‍ (06084) – 26
  • ഹസ്രത്ത് നിസാമുദ്ദീന്‍ – തിരുവനന്തപുരം സെന്‍ട്രല്‍ രാജധാനി ത്രൈവാര സ്‌പെഷല്‍ (02432) – 27
  • ചണ്ഡിഗഡ് – കൊച്ചുവേളി ദ്വൈവാര സ്‌പെഷല്‍ (04560) – 28.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Maharashtra rains flood landslide death toll

Next Story
ഈ കുഞ്ഞുകൈകളിൽ നിളപോലെ ചായങ്ങൾnila
The moderation of comments is automated and not cleared manually by malayalam.indianexpress.com