scorecardresearch

ലഖിംപൂര്‍ ഖേരി: മന്ത്രി രാജി വയ്ക്കും വരെ പ്രക്ഷോഭം തുടരും, ആർക്കും തടയാനാവില്ലെന്ന് പ്രിയങ്ക

കേന്ദ്ര സഹമന്ത്രിയെയും മകനെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി "സംരക്ഷിക്കുന്നു" എന്നും ഇരകളുടെ കുടുംബങ്ങൾക്ക് യുപിയിൽ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും പ്രിയങ്കാ ഗാന്ധി

കേന്ദ്ര സഹമന്ത്രിയെയും മകനെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി "സംരക്ഷിക്കുന്നു" എന്നും ഇരകളുടെ കുടുംബങ്ങൾക്ക് യുപിയിൽ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും പ്രിയങ്കാ ഗാന്ധി

author-image
WebDesk
New Update
Lakhimpur Kheri, ലഖിംപുര്‍ ഖേരി, Ajay Mishra's Son, അജയ് മിശ്ര, Ashish Mishra, ആശിഷ് മിശ്ര, Farmers Protest, Supreme Court, News, priyanka gandhi rally, priyanka gandhi, പ്രിയങ്ക ഗാന്ധി, Lakhimpur Kheri, Lakhimpur Kheri Live Updates, Lakhimpur Kheri incident, Lakhimpur Kheri violence, Kisan Andolan, farmers protest, UP Lakhimpur Kheri Violence Live, UP Lakhimpur Kheri Violence, India farmers protests, lakhimour kheri violence story, up lakhimpur kheri violence incident, Latest News, IE Malayalam, ഐഇ മലയാളം

പ്രിയങ്ക ഗാന്ധി വാരണാസി വിമാനത്താവളത്തിൽ

ന്യൂഡല്‍ഹി: ഒക്ടോബർ മൂന്നിന് ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധത്തിനു നേർക്ക് വാഹനവ്യൂഹം ഇടിച്ചു കയറി എട്ട് പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര സഹമന്ത്രിയെയും മകനെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി "സംരക്ഷിക്കുന്നു" എന്ന് കോൺഗ്രസ് നറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇരകളുടെ കുടുംബങ്ങൾക്ക് യുപിയിൽ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും അവർ പറഞ്ഞു.

Advertisment

വാരാണസിയിൽ 'കിസാൻ ന്യായ്' റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രിയങ്ക. കേന്ദ്ര സഹമന്ത്രി അജയ് മിശ്ര രാജിവെക്കുന്നതുവരെ പോരാടുമെന്ന് പ്രതിജ്ഞചെയ്യുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. അതിനായുള്ള പോരാട്ടത്തിൽ നിന്ന് ആർക്കും തങ്ങളെ തടയാനാവില്ലെന്നും അവർ പറഞ്ഞു.

Also Read: ലഖിംപൂര്‍ ഖേരി: ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ ആശിഷ് മിശ്ര; ഒടുവില്‍ അറസ്റ്റ്

അതേസമയം, ലഖിംപൂർ ഖേരി സംഭവത്തിന്റെ വസ്തുതകളെക്കുറിച്ച് വിശദമായ മെമ്മോറാണ്ടം അവതരിപ്പിക്കുന്നതിനായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഏഴംഗ പാർട്ടി പ്രതിനിധിസംഘത്തിന് രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ സന്ദർശിക്കാനുള്ള അനുമതി തേടിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് പാർട്ടി ട്വീറ്റ് ചെയ്തിരുന്നു. എന്നിരുന്നാലും, മിനിറ്റുകൾക്ക് ശേഷം, ട്വീറ്റ് ഇല്ലാതാക്കുകയും ചെയ്തിരുന്നു.

Advertisment

അതേസമയം, സംഭവത്തില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു ദിവസം മുഴുവന്‍ നീണ്ട് നിന്ന ചോദ്യം ചെയ്യലിന് ശേഷം ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ആശിഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Also Read: മുന്ദ്ര അദാനി തുറമുഖത്തെ മയക്കുമരുന്ന് കടത്ത്; രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്

Farmers Protest

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: