മുന്ദ്ര അദാനി തുറമുഖത്തെ മയക്കുമരുന്ന് കടത്ത്; രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്

അദാനി തുറമുഖത്തിനും അതിന്റെ നടത്തിപ്പുകാർക്കും എന്തെങ്കിലും നേട്ടമുണ്ടായോ എന്ന് അന്വേഷിക്കാൻ കഴിഞ്ഞ മാസം കോടതി ഡിആർഐക്ക് നിർദ്ദേശം നൽകിയിരുന്നു

Mundra Adani Port drug haul case, Mundra Adani Port, Gujarat, NIA, Indian Express, Gujarat port, heroin smuggling, അദാനി, മുന്ദ്ര തുറമുഖം, മയക്കുമരുന്ന്, Malayalam News, News in Malyalam, Latest News in Malayalam, Malayalam Latest News, IE Malayalam

ഗുജറാത്തിലെ മുന്ദ്ര അദാനി തുറമുഖത്തെ മയക്കുമരുന്ന് കടത്ത് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ശനിയാഴ്ച രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തി.

“ചെന്നൈ, കോയമ്പത്തൂർ, വിജയവാഡ എന്നിവിടങ്ങളിൽ പ്രതികളുടെ/സംശയിക്കപ്പെടുന്നവരുടെ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തി … തിരച്ചിലിൽ, വിവിധ കുറ്റകരമായ രേഖകളും ലേഖനങ്ങളും മറ്റ് വസ്തുക്കളും പിടിച്ചെടുത്തു,” എൻഐഎ പ്രസ്താവനയിൽ പറഞ്ഞു.

സെപ്റ്റംബർ പതിനാറിന് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) 2,988.21 കിലോഗ്രാം ഹെറോയിൻ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടതാണ് കേസ്. ഒക്ടോബർ ആറിന് കേസ് എൻഐഎക്ക് കൈമാറിയിരുന്നു.

രണ്ട് കണ്ടെയ്നറുകളിലാണ് ഹെറോയിൻ കണ്ടെത്തിയത്. “സെമി-പ്രോസസ്ഡ് ടാൽക്ക് കല്ലുകൾ” എന്ന പേരിലാണ് അവ കൊണ്ടുവന്നത്. ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖം വഴി അഫ്ഗാനിസ്ഥാനിൽ നിന്നാണ് കണ്ടെയ്നറുകൾ വന്നത്.

Also Read: ആര്യൻ ഖാനെ കപ്പലിലേക്ക് വിളിച്ചു വരുത്തി, ബിജെപി നേതാവിന്റെ ബന്ധുവിനെ എൻസിബി വിട്ടയച്ചു: ആരോപണങ്ങളുമായി മഹാരാഷ്ട്ര മന്ത്രി

ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടർന്ന് ഈ വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി എൻഐഎ അറിയിച്ചു. ഐപിസി, നാർക്കോട്ടിക്സ് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് പദാർത്ഥങ്ങൾ (എൻഡിപിഎസ്) ആക്റ്റ് എന്നിവയ്ക്ക് പുറമേ, യുഎപിഎ 17 (തീവ്രവാദ നിയമങ്ങൾക്കുള്ള ധനസമാഹരണത്തിനുള്ള ശിക്ഷ) 18 (തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള ഗൂഢാലോചനക്കുള്ള ശിക്ഷ) വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

മച്ചാവാരം സുധാകരൻ, ദുർഗ പിവി ഗോവിന്ദരാജു, രാജ്കുമാർ പി എന്നിവർ അടക്കമുള്ളവരെ പ്രതികളാക്കിയാണ് എൻഐഎയുടെ എഫ്ഐആർ. “കേസ് രജിസ്ട്രേഷൻ അനുസരിച്ച്, കേസിന്റെ ത്വരിതാന്വേഷണത്തിന് നിയമപ്രകാരം ആവശ്യമായ നടപടികൾ ആരംഭിച്ചിട്ടുണ്ട്,” എന്ന് എൻഐഎ പ്രസ്താവനയിൽ പറഞ്ഞു.

ചെന്നൈയിൽ നിന്നുള്ള ദമ്പതികളായ സുധാകരന്റെയും ഗോവിന്ദരാജുവിന്റെയും ഉടമസ്ഥതയിലുള്ള കമ്പനിയാണ് കണ്ടെയ്നറിലെ ചരക്ക് ഇറക്കുമതി ചെയ്തത്. ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എം/എസ് ആഷി ട്രേഡിംഗ് കമ്പനിയുടെ ഉടമയാണ് ഗോവിന്ദരാജു. എം/എസ് ഹസൻ ഹുസൈൻ ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്ന് ടാൽക്ക് ഇറക്കുമതി ചെയ്തിരുന്ന കമ്പനിയാണ് അത്.

കോയമ്പത്തൂരിൽ നിന്നുള്ള രാജ്കുമാർ ഇറാനിലാണ് തൊഴിലെടുത്തിരുന്നത്. “വിദേശ വിതരണക്കാരുമായി ഏകോപിച്ച്”ആണ് രാജ്കുമാറിന്റെ പ്രവർത്തനം എന്ന് ആരോപിക്കപ്പെടുന്നു.

നാല് അഫ്ഗാനികളും ഒരു ഉസ്ബെക്ക് പൗരനും ഉൾപ്പെടെ ഒൻപത് പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. എല്ലാ അറസ്റ്റുകളും ഡിആർഐ നടത്തിയതാണ്. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസ് അന്വേഷിക്കുന്നുണ്ട്.

ചരക്ക് ഇറക്കുമതിയിൽ നിന്ന് “മുന്ദ്ര അദാനി തുറമുഖത്തിനും അതിന്റെ നടത്തിപ്പുകാർക്കും അധികൃതർക്കും എന്തെങ്കിലും നേട്ടമുണ്ടായോ” എന്ന് അന്വേഷിക്കാൻ കഴിഞ്ഞ മാസം ഗുജറാത്തിലെ ഒരു പ്രത്യേക എൻഡിപിഎസ് കോടതി ഡിആർഐക്ക് നിർദ്ദേശം നൽകിയിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Mundra adani port drug haul case nia searches multiple locations

Next Story
കിഴക്കൻ ലഡാക്ക്: ഇന്ത്യ-ചൈന പതിമൂന്നാം സൈനികതല ചർച്ച നാളെIndia china border conflict, india china talks, india china Ladakhis talks, disengagement of troops, india china border dispute, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com