scorecardresearch

ആധുനിക ഇന്ത്യ വിസ്മരിക്കേണ്ട പേരല്ല കെ.എം പണിക്കർ: നാരായണി ബസു

സ്വാതന്ത്ര്യാനന്തര ഇന്ത്യയെ സൃഷ്ടിക്കുന്നതിൽ നിർണായക പങ്കുവഹിച്ച മലയാളി കൂടിയായ കെഎം പണിക്കരുടെ ജീവചരിത്ര ഗ്രന്ഥത്തിന്റെ രചയിതാവ് നാരായണി ബസു ഇന്ത്യൻ എക്‌സ്പ്രസിനോട് സംസാരിക്കുന്നു

സ്വാതന്ത്ര്യാനന്തര ഇന്ത്യയെ സൃഷ്ടിക്കുന്നതിൽ നിർണായക പങ്കുവഹിച്ച മലയാളി കൂടിയായ കെഎം പണിക്കരുടെ ജീവചരിത്ര ഗ്രന്ഥത്തിന്റെ രചയിതാവ് നാരായണി ബസു ഇന്ത്യൻ എക്‌സ്പ്രസിനോട് സംസാരിക്കുന്നു

author-image
Adrija Roychowdhury
New Update
km panikar

എ മാൻ ഫോർ ഓൾ സീസൺസ്: ദി ലൈഫ് ഓഫ് കെ എം പണിക്കർ പുസ്തകത്തിൻറ പുറംചട്ട

ആധുനിക ഇന്ത്യയുടെ ചരിത്രത്തിൽ വിസ്മരിക്കാനാവാത്ത പേരാണ് കെ.എം. പണിക്കരെന്ന് ധിക്ഷണശാലിയായ ഭരണകർത്താവിന്റേത്. എന്നാൽ പലപ്പോഴും മലയാളികൾ പോലും അദ്ദേഹത്തിന്റെ സംഭാവനകളെ വേണ്ടത്ര മാനിക്കുന്നില്ലെന്നതാണ് യാഥാർഥ്യം. അലിഗഡ് സർവ്വകലാശാലയിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് സ്വാതന്ത്ര്യ സമരത്തിലും സ്വാതന്ത്രാനന്തര ഇന്ത്യ കെട്ടിപ്പടുക്കുന്നതിലും നിർണായക സംഭാവനകളാണ് അദ്ദേഹം നൽകിയത്. 

Advertisment

നാട്ടുരാജ്യങ്ങളുടെ സംയോജനവുമായി ബന്ധപ്പെട്ട് തന്ത്രപ്രധാനമായ പങ്കാണ് കെഎം പണിക്കർ നിർവ്വഹിച്ചത്. നാട്ടുരാജാക്കൻമാരും കൊളോണിയൽ ഭരണാധികാരികളുമായും അദ്ദേഹം നടത്തിയ നിർണായക കൂടിക്കാഴ്ചകളാണ് പല നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന കാരണമായത്. ചേംബർ ഓഫ് പ്രിൻസസിന്റെ സെക്രട്ടറി എന്ന നിലയിൽ നാട്ടുരാജ്യങ്ങളുടെ സംയോജന പ്രക്രിയയ്ക്ക് സജീവമായി തുടക്കമിട്ട ആദ്യത്തെ രാഷ്ട്രതന്ത്രജ്ഞരിൽ ഒരാളായിരുന്നു പണിക്കർ. അദ്ദേഹത്തിന്റെ തന്ത്രപ്രധാനമായ ഇടപെടലുകളാണ് സർദാർ വല്ലഭായ് പട്ടേലും വിപി മേനോനും പരിസമാപ്തിയിൽ എത്തിച്ചതെന്ന് ചരിത്രരേഖകൾ വരച്ചുകാട്ടുന്നു. 

Also Read:ടിക് ടോക് നിരോധനം നീക്കിയിട്ടില്ല; പ്രചരിക്കുന്നത് തെറ്റായ വിവരമെന്ന് കേന്ദ്രം

ബിക്കാനീർ സംസ്ഥാനത്തിന്റെ ദിവാൻ എന്ന നിലയിൽ കെഎം പണിക്കർ പ്രവർത്തിച്ചു വരവേയാണ സിന്ധുനദീതട സംസ്‌കാരത്തെപ്പറ്റി കൂടുതൽ ഗവേഷണങ്ങൾക്ക് പുരാവസ്തു ഗവേഷകനായ ഔറൽ സ്റ്റീനെ ക്ഷണിക്കുന്നത്. സ്വതന്ത്രഇന്ത്യയുടെ സമുദ്ര നയത്തിന്റെ ശിൽപിയും കെഎം പണിക്കരാണ്. ചൈനയിലെ ഇന്ത്യയുടെ ആദ്യ സ്ഥാനപതി എന്ന് നിലയിലും ആധുനിക ഇന്ത്യയുടെ വിദേശനയങ്ങൾ കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.

Advertisment

കെഎം പണിക്കരുടെ ഐതിഹാസിക ജീവിതത്തിലേക്കുള്ള തിരിച്ചുപോക്കാണ് ചരിത്രകാരിയും വിദേശനയ വിശകലന വിദഗ്ദ്ധയുമായ നാരായണി ബസുവിന്റെ ഏറ്റവും പുതിയ പുസ്തകമായ 'എ മാൻ ഫോർ ഓൾ സീസൺസ്: ദി ലൈഫ് ഓഫ് കെ എം പണിക്കർ'. ആധുനിക ഇന്ത്യയിലെ പ്രബലനായ വ്യക്തിത്വത്തിനുടമയായ കെഎം പണിക്കരുടെ ജീവിതപഠനത്തെ സംബന്ധിച്ച് നാരായണി ബസു ഇന്ത്യൻ എക്‌സ്പ്രസിനോട് സംസാരിക്കുന്നു.

ചോദ്യം: വ്യക്തിയെന്ന് നിലയിൽ കെഎം പണിക്കരെ എങ്ങനെ വിശേഷിപ്പിക്കും ?

ഉത്തരം: കെഎം പണിക്കരുടെ സുഹൃത്തുക്കളിൽ ഒരാളും പത്രപ്രവർത്തകനുമായ കെ ഈശ്വര ദത്ത്, പണിക്കർ ആധുനിക ഇന്ത്യയിലെ അസാധ്യ മനുഷ്യരിൽ ഒരാളാണെന്നാണ് വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ കടന്നുപോയാൽ കുറ്റംപറയാൻ ഒന്നും കാണില്ലെന്നതാണ് യാഥാർഥ്യം. കുട്ടനാട്ടിലെ സാധാരണ ഗ്രാമത്തിൽ ജനിച്ച അദ്ദേഹം 1914-1918 കാലഘട്ടത്തിൽ ഓക്‌സ്‌ഫോർഡ് സർവ്വകലാശാലയിൽ പഠിക്കുന്നു. ആധുനിക ഇന്ത്യയെപ്പറ്റി അദ്ദേഹം ചിന്തിക്കാൻ തുടങ്ങിയത് ഈ കാലഘട്ടത്തിലാകാം. 

Also Read:പ്രധാനമന്ത്രി ചൈനയിലേക്ക്; ട്രംപിന്റെ ഇറക്കുമതി തീരൂവയ്ക്കിടയിലെ നിർണായക സന്ദർശനം

ഓക്സ്ഫോർഡ് മുതൽ അലിഗഡ് വരെയുള്ള അദ്ദേഹത്തിന്റെ നാൾ വഴികൾ മുതൽ വിദേശരാജ്യങ്ങളിലെയും നാട്ടുരാജ്യങ്ങളുടെ സംയോജനത്തിലെയും അടക്കമുള്ള അദ്ദേഹത്തിന്റെ ഇടപെടലിനെ പിന്തുടർന്നു. അസാമാന്യ വ്യക്തിത്വമാണ് അദ്ദേഹമെന്ന് ഈ യാത്രയിൽ നിന്ന് ബോധ്യമായി. 

ചോദ്യം: അധ്യാപകനിൽ നിന്ന് ചേംബർ ഓഫ് പ്രിൻസസിന്റെ സെക്രട്ടറിയിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റം എങ്ങനെയാണ് ?

ഉത്തരം: ഒരു അധ്യാപകൻ എന്ന് നിലയിൽ അദ്ദേഹത്തിന്റെ ലോകം സർവ്വകലാശാലയിലും പുസ്തകങ്ങൾക്കിടയിലുമായിരുന്നു.അതിനുള്ളിൽ അദ്ദേഹമൊരു സംതൃപ്തി അനുവഭിച്ചിരുന്നു. ഈ കാലത്താണ് ദേശീയപ്രസ്ഥാനം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയത്. ജാലിയൻവാലാബാഗ്, റൗലറ്റ് നിയമം , നിസ്സഹകരണ പ്രസ്ഥാനം തുടങ്ങി ദേശീയപ്രസ്ഥാനം തിളച്ചുമറയുന്ന കാലഘട്ടത്തിലാണ് സ്വമേധയാ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. 

Also Read:ഡൽഹി മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതല സി.ആർ.പി.എഫ് ഏറ്റെടുത്തു

അമൃത്സറിൽ ഗാന്ധിയുടെ ദൂതനായി പ്രവർത്തിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. ഇപ്പോഴും നിലനിൽക്കുന്ന അകാലി പ്രശ്‌നത്തിൽ മധ്യസ്ഥത വഹിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ദൗത്യം. ഇതിനുശേഷമാണ് അദ്ദേഹം അൽപ്പകാലം പത്രപ്രവർത്തനം നടത്തിയത്. തൂടർന്ന് ബെർലിനിലും പാരിസിലും രണ്ട വർഷത്തോളം ചെലവഴിച്ചതിന് ശേഷമാണ് നാട്ടുരാജ്യങ്ങളുടെ സംയോജനങ്ങളെപ്പറ്റി അദ്ദേഹം ചിന്തിച്ചുതുടങ്ങിയത്. 

ചോദ്യം: നാട്ടുരാജ്യങ്ങൾ പാക്കിസ്ഥാനിൽ ചേരുന്നതിനെ കെഎം പണിക്കർ എതിർത്തിരുന്നു. എന്നാൽ ഒരുസമയം അദ്ദേഹം പാക്കിസ്ഥാന്റെ വക്തവായിരുന്നു. എന്തായിരുന്നു അദ്ദേഹത്തിന്റെ കൃത്യമായ നിലപാട് ?

ഉത്തരം: കെ.എം. പണിക്കർ പാക്കിസ്ഥാന്റെ വക്താവാണെന്ന് ഞാൻ കരുതുന്നില്ല. പാക്കിസ്ഥാൻ എന്ന പദം 1941 ൽ അദ്ദേഹം തന്റെ പഴയ സുഹൃത്തുക്കളിൽ ഒരാൾക്ക് എഴുതിയ ഈ കത്തിൽ നിന്നാണ് വന്നത്. അതിൽ അദ്ദേഹം അടിസ്ഥാനപരമായി പറയുന്നത് ഏകീകൃത ഇന്ത്യയെക്കുറിച്ചുള്ള നമ്മുടെ സ്വപ്നങ്ങൾ ഉപേക്ഷിക്കണമെന്നും ഇപ്പോൾ ഞാൻ ഒരു പാക്കിസ്ഥാനി ആണെന്നുമാണ്. പാകിസ്ഥാൻ അല്ലാതെ മറ്റൊരു വഴിയുമില്ല. വ്യക്തിപരമായ അദ്ദേഹത്തിന്റെ നിരാശ ഇവിടെ വ്യക്തമാണ. ആ സമയത്ത് സ്വാതന്ത്ര്യത്തിനായി പോരാടിയ മറ്റെല്ലാവരെയും പോലെ, വിഭജനം ആഗ്രഹിച്ചിരുന്ന പണിക്കർ ആണെന്ന് ഞാൻ കരുതുന്നില്ല. 

ചോദ്യം: നാട്ടുരാജ്യങ്ങളെപ്പറ്റിയുള്ള കാഴ്ചപ്പാടിൽ മാറ്റം സംഭവിച്ചതാണോ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപവത്കരണത്തിന് കാരണമായത് ?​

ഉത്തരം: അതെ എന്ന് ഞാൻ കരുതുന്നു. കോളനിവൽക്കരണം അവസാനിപ്പിക്കുന്ന ലോകത്ത്, നാട്ടുരാജ്യങ്ങൾക്ക് സ്ഥാനമില്ലെന്ന കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു.ജനാധിപത്യം രാജ്യം കെട്ടിപ്പടുക്കണമെന്ന് ആഗ്രഹവും ഇച്ഛാശക്തിയും അദ്ദേഹത്തിനുണ്ടായിരുന്നു. 1955-ൽ ഇന്ത്യ എന്തായിരിക്കണമെന്ന് വ്യക്തമായ കാഴ്ചപ്പാട് അദ്ദേഹത്തിന് ഉണ്ടായിരുന്നു. സംസ്ഥാന പുനഃസംഘടന കമ്മീഷനിൽ നെഹ്‌റുവും പണിക്കരും സമാനകാഴ്ചപ്പാട് വെച്ചുപുലർത്തിയവരാണ്.

Read More:ജയിലില്‍ കിടന്ന് ഭരിക്കാമെന്ന് കരുതേണ്ട; അറസ്റ്റിലായാല്‍ മന്ത്രിസ്ഥാനത്തുനിന്ന് നീക്കുന്ന ബില്ലിൽ പ്രതികരിച്ച് പ്രധാനമന്ത്രി

Book

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: