/indian-express-malayalam/media/media_files/JyVDV2dLjvPCCmC467pV.jpg)
ഉരുൾ പൊട്ടലിൽ മരിച്ച 143 മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി.
Kerala News Highlights: കൽപ്പറ്റ: ഉരുള്‍പൊട്ടലിൽ ദുരന്തം ബാധിച്ച പ്രദേശങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിലേക്ക്. ഇന്ന് രാത്രി തിരുവനന്തപുരത്തു നിന്ന് കോഴിക്കോടെത്തുന്ന മുഖ്യമന്ത്രി നാളെ രാവിലെയാകും ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കുക.
വയനാട് ദുരന്തം; രക്ഷാപ്രവർത്തനത്തിന് തടസമായി മഴ, ബെയ്‌ലി പാലത്തിന്റെ പണി ഇന്ന് പൂർത്തിയാകില്ല
വയനാട് വൈത്തിരിയിലുണ്ടായ ഉരുൾപൊട്ടലിൽ പരിക്കേറ്റ ചികിത്സയിലുള്ളവരുടെ എണ്ണം 191-ആയി. കൂടുതൽ ആളുകളും വയനാട് വിംഗ്‌സ് ആശൂപത്രിയിലാണ് ചികിത്സയിലുള്ളത്. പരിക്കേറ്റ ഏതാനും പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. രണ്ടാം ദിവസത്തെ പരിശോധനയിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തി. പനങ്കയത്ത് രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. ചാലിയാർ പുഴയിൽ നിന്നും രണ്ട് മൃതദേഹങ്ങൾ കൂടി കിട്ടി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിൽ ഇതുവരെ 18 മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ദുരന്തത്തിൽ പോത്തുകല്ലിൽ നിന്ന് ഇതുവരെ കണ്ടെത്തിയത് 59 മൃതദേഹങ്ങളാണ്. ഉരുൾ പൊട്ടലിൽ മരിച്ച 143 മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി.
- Jul 31, 2024 22:27 ISTദുരന്തഭൂമിയിലേക്ക് പാലത്തിന്റെ നിർമ്മാണ സാമഗ്രികളുമായി സൈന്യംവയനാടിലെ ദുരന്തഭൂമിയിലുള്ളവരെ രക്ഷപ്പെടുത്തുന്നതിന് നിർമ്മിക്കുന്ന പാലത്തിന്റെ സാമഗ്രികളുമായി സൈന്യം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുറപ്പെടാനൊരുങ്ങുന്നു. /indian-express-malayalam/media/post_attachments/cc1d0974-79f.jpg) 
- Jul 31, 2024 21:41 ISTവയനാടിന് ഐക്യദാർഢ്യം: ആനന്ദ് പട് വർദ്ധൻ 2,20,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തുഉരുൾപൊട്ടൽ ദുരന്തത്തിൽ വിറങ്ങലിച്ച വയനാടിന് വിഖ്യാത ഡോക്യൂമെന്ററി സംവിധായകൻ ആനന്ദ് പട് വർദ്ധന്റെ ഐക്യദാർഢ്യം. 16 മത് രാജ്യാന്തര ഡോക്യൂമെന്ററി ഹ്രസ്വചിത്രമേളയിൽ ലോങ് ഡോക്യൂമെന്ററി വിഭാഗത്തിൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട വസുധൈവ കുടുംബകം എന്ന ചിത്രത്തിന് ലഭിച്ച പുരസ്കാരത്തുക അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. മികച്ച എഡിറ്റിംഗിനുള്ള കുമാർ ടോക്കിസ് പുരസ്കാരവും പട് വർദ്ധന്റെ ഈ ചിത്രത്തിനായിരുന്നു. ആകെ 2,20,000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. വയനാട്ടിലെ ജനങ്ങൾക്ക് ഒപ്പമാണ് തന്റെ മനസ്സെന്നും അവർക്ക് ജീവിതം തിരിച്ചു പിടിക്കാൻ കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം മറുപടി പ്രസംഗത്തിൽ പറഞ്ഞു. 
- Jul 31, 2024 18:59 ISTആംബുലൻസുകൾക്ക് നിയന്ത്രണംചൂരൽമല പ്രദേശത്ത് ആംബുലൻസുകളുടെ എണ്ണം പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. ചൂരൽമലയിലും സമീപത്തും ആവശ്യത്തിൽ കൂടുതൽ ആംബുലൻസുകൾ ഉള്ളത് രക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. 
 രക്ഷാപ്രവർത്തനത്തിന് 25 ആംബുലൻസുകൾ മാത്രമേ ദുരന്ത സ്ഥലത്ത് ആവശ്യമുള്ളൂ. ബാക്കി 25 ആംബുലൻസുകൾ പോളിടെക്നിക് കോളേജ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. ഫയർഎഞ്ചിൻ ദുരന്ത സ്ഥലത്ത് മൂന്നും പോളിടെക്നിക് കോളേജ് ഗ്രൗണ്ടിൽ രണ്ടെണ്ണവുമാണ് പാർക്ക് ചെയ്യേണ്ടത്. ബാക്കിയുള്ളവ അകലെ സൗകര്യപ്രദമായ സ്ഥലത്ത് പാർക്ക് ചെയ്യണം.
- Jul 31, 2024 18:31 ISTഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിൽ നിന്നും മാറിത്താമസിക്കണം: ജില്ലാ കളക്ടർവയനാട് ജില്ലയിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിലും മുൻ വർഷങ്ങളിൽ ഉരുൾപൊട്ടിയ പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. കുറുമ്പാലക്കോട്ട, ലക്കിടി മണിക്കുന്നു മല, മുട്ടിൽ കോൽപ്പാറ കോളനി,കാപ്പിക്കളo, സുഗന്ധഗിരി, പൊഴുതന പ്രദേശങ്ങളിൽ അതീവ ജാഗ്രത പുലർത്തണം. അപകട ഭീഷണി നിലനിൽക്കുന്നതിനാൽ ക്യാമ്പിലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുള്ളവർ എത്രയും വേഗം താമസസ്ഥലത്തു നിന്നും ക്യാമ്പുകളിലേക്ക് മാറണമെന്നും കളക്ടർ അറിയിച്ചു. തദ്ദേശ സ്ഥാപന സെക്രട്ടറിമാരും വില്ലേജ് ഓഫീസർമാരും വേണ്ട നടപടികൾ സ്വീകരിക്കണം. 
- Jul 31, 2024 18:29 ISTവയനാട് ദുരന്തം: അയ്യന്തോള്‍ കളക്ടറേറ്റിലുള്ള അനക്‌സ് ഹാളില്‍ സംഭരണ കേന്ദ്രം ആരംഭിച്ചുവയനാട് മണ്ണിടിച്ചിൽ ദുരന്തത്തിനിരയായവര്‍ക്ക് ദുരിതാശ്വാസ സഹായമെത്തിക്കാൻ അയ്യന്തോള്‍ കളക്ടറേറ്റിലുള്ള അനക്‌സ് ഹാളില്‍ സംഭരണ കേന്ദ്രം ആരംഭിച്ചു. /indian-express-malayalam/media/post_attachments/8c1e0dff-f88.jpg) 
- Jul 31, 2024 17:40 ISTമഴ തുടര്‍ന്നാല്‍ മലമ്പുഴ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കും, ജാഗ്രത പാലിക്കണംമലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുകയാണെങ്കില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നും റൂള്‍ കര്‍വ് അനുസരിച്ചുള്ള ജലനിരപ്പ് ക്രമീകരിക്കുന്നതിനായി അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ അടുത്ത ദിവസങ്ങളില്‍ തുറക്കേണ്ടി വരുമെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. നിലവിലെ ജലനിരപ്പ് (ജുലൈ 31ന് ഉച്ചക്ക് 2ന്) 112.12 മീറ്ററും ജലസംഭരണം 159.1074 മില്യണ്‍ ക്യുബിക് മീറ്ററുമാണ്. റൂള്‍ കര്‍വ് അനുസരിച്ചുള്ള ജലനിരപ്പ് 112.99 മീറ്ററും സംഭരണശേഷി 175.98 മില്യണ്‍ ക്യുബിക് മീറ്ററുമാണ്. മുക്കൈപ്പുഴ, കല്‍പാത്തിപ്പുഴ, ഭാരതപ്പുഴ തുടങ്ങിയ പുഴകളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. 
- Jul 31, 2024 17:39 ISTഭക്ഷ്യവസ്തുക്കളും കുടിവെള്ളവും വിതരണം ചെയ്തുഇന്ത്യൻ എയർഫോഴ്‌സ്, ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് ചൂരൽമലയിലും മുണ്ടക്കൈയിലും ഭക്ഷ്യവസ്തുക്കളും കുടിവെള്ളവും വിതരണം ചെയ്തു. /indian-express-malayalam/media/post_attachments/c308bfd6-5da.jpg) 
- Jul 31, 2024 16:57 ISTഅൻപോട് തമിഴ്‌നാട്; വയനാടിന് 5 കോടിയേകി സ്റ്റാലിൻ, 20 ലക്ഷമേകി വിക്രംവയനാട് ഉരുൾപൊട്ടലിൽ പ്രിയപ്പെട്ടവരെയും വീടുമെല്ലാം നഷ്ടപ്പെട്ടവരുടെ ദുരിതാശ്വാസത്തിനായി 20 ലക്ഷം രൂപ സംഭാവന നൽകി വിക്രം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കാണ് വിക്രം പണം നൽകിയത്. ബുധനാഴ്ച നടന്ന പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. Read More 
- Jul 31, 2024 16:50 ISTതമിഴ്നാടിന്റെ സംഭാവന മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിവയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട് പൊതുമരാമത്ത് തുറമുഖം വകുപ്പ് മന്ത്രി ഇ.വി.വേലു കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തമിഴ്നാടിന്റെ സംഭാവന മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. /indian-express-malayalam/media/media_files/LfWAE6LVVhmO09ARPbNg.jpg) 
- Jul 31, 2024 16:06 ISTകേന്ദ്രസർക്കാരിന്റെ മുന്നറിയിപ്പ് അവഗണിച്ചതിനെ കുറിച്ച് മുഖ്യമന്ത്രി മറുപടി പറയണം: കെ.സുരേന്ദ്രൻകേരളത്തിന് കേന്ദ്രം പ്രളയ- പ്രകൃതിദുരന്ത മുന്നറിയിപ്പ് ഈ മാസം 23 തന്നെ നൽകിയിരുന്നുവെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രസ്താവനയിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേന്ദ്രത്തിന്റെ മുന്നറിയിപ്പ് സംസ്ഥാനം അവഗണിച്ചതാണ് വയനാട്ടിൽ ഇത്രയും വലിയ ദുരന്തമുണ്ടാകാൻ കാരണമെന്ന് രാജ്യസഭയിലെ അമിത്ഷായുടെ പ്രസംഗത്തോടെ വ്യക്തമായിരിക്കുകയാണെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. 
- Jul 31, 2024 15:45 ISTഉരുൾപൊട്ടൽ: മരിച്ച കർണാടക സ്വദേശികളുടെ കുടുംബത്തിന് ധനസഹായംവയനാട്ടിലെ ഉരുൾപൊട്ടലിൽ മരണമടഞ്ഞ കർണാടക സ്വദേശികളുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സർക്കാർ കണക്കുകൾപ്രകാരം കർണാടകയിൽനിന്നുള്ള ആറുപേരാണ് ദുരന്തത്തിൽ കൊല്ലപ്പെട്ടത്. 
- Jul 31, 2024 15:20 ISTകാണാതായവര്‍ക്കായി തിരച്ചില്‍ ഊര്ജിതംഅഞ്ഞൂറിലധികം വീടുകളിലും ലയങ്ങളിലുമായി ആയിരക്കണക്കിനാളുകളുള്ള പ്രദേശങ്ങളാണ് മണ്ണിനടിയിലായതെന്ന് മുണ്ടക്കൈ വാര്‍ഡംഗം കെ.ബാബു. എത്രപേരെ രക്ഷപ്പെടുത്തി, എത്ര മൃതദേഹങ്ങള്‍ കിട്ടി എന്ന് പോലും കൃത്യമായൊരു കണക്ക് പറയാന്‍ കഴിയാത്ത അവസ്ഥയാണ്. 
- Jul 31, 2024 14:42 ISTഉരുൾപൊട്ടൽ: മുന്നറിയിപ്പ് നൽകിയിട്ടും എന്തുകൊണ്ട് കേരളം നടപടിയെടുത്തില്ലെന്ന് അമിത് ഷാഉരുൾപൊട്ടൽ സംബന്ധിച്ച് കേരളത്തിന് മുന്നറിയിപ്പ് നൽകിയിരുന്നെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രണ്ടു തവണ മുന്നറിയിപ്പ് നൽകി. നടപടിയെടുത്തിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നു. കേരള സർക്കാർ എന്തു ചെയ്തു?. എന്തുകൊണ്ട് ജനങ്ങളെ മാറ്റിയില്ല. മോദി സർക്കാർ കേരള ജനതയ്ക്കൊപ്പമുണ്ടെന്നും അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു. 
- Jul 31, 2024 14:39 ISTഉരുൾപൊട്ടൽ കേന്ദ്രത്തിൽ നിന്നും 4 കി. മീ വരെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചുചൂരൽമല ടെലിഫോൺ എക്സ്ചേഞ്ച് വരെയും ഉരുൾപൊട്ടലിനെ തുടർന്ന് പാലം ഒലിച്ചുപോയ ചൂരൽമല ടൗൺ വരെയും വൈദ്യുതി ശൃംഖല പുനർനിർമ്മിച്ച് അവിടങ്ങളിൽ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചതായി കെഎസ്ഇബി അറിയിച്ചു. 
- Jul 31, 2024 14:20 ISTമുഖ്യമന്ത്രിയുടെ പത്രസമ്മേളനം നാലിന്തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പത്രസമ്മേളം ഇന്ന് വൈകീട്ട് നാലിന് നടക്കും. നേരത്തെ രാവിലെ സംസ്ഥാന ദുരന്തനിവാരണ വകുപ്പ് ഓഫീസിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. 
- Jul 31, 2024 14:07 ISTനിലമ്പൂരിൽ നിന്ന് മൃതദേഹങ്ങൾ കൊണ്ടുപോകുമെന്ന് ഡെപ്യൂട്ടി കളക്ടര്മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നിലമ്പൂർ ആശുപത്രിയിൽ നിന്ന് കൊണ്ടുപോകുമെന്ന് മലപ്പുറം ഡെപ്യൂട്ടി കളക്ടർ പി സുരേഷ് അറിയിച്ചു. ദുരന്തസ്ഥലത്ത് നിന്ന് ലഭിച്ച ശരീരഭാഗങ്ങളും കൊണ്ടു പോകും. 
- Jul 31, 2024 13:13 IST126 മരണങ്ങൾ ഔദോഗീകമായി സ്ഥിരീകരിച്ചുകൽപ്പറ്റ:വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ 126 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 75 പേരെ തിരിച്ചറിഞ്ഞു. 70 പേർ പുരുഷൻമാരും 56 പേർ സ്ത്രീകളുമാണ്. 123 മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തു. 63 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. 106 പേർ ക്യാമ്പുകളിൽ കഴിയുന്നു. 195 പേരെയാണ് ദുരന്ത പ്രദേശത്തുനിന്ന് ആശുപത്രികളിൽ എത്തിച്ചത്. ഇതിൽ 90 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നു. വയനാട്ടിൽ 85 പേരും മലപ്പുറത്ത് 5 പേരുമാണ് ചികിത്സയിലുള്ളത്. 
- Jul 31, 2024 12:44 ISTചൂരൽമലയിൽ മഴ കനക്കുന്നു; കർണാടക മന്ത്രിയും വയനാട്ടിലേക്ക്മുണ്ടക്കൈയിലെ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി ചൂരൽമലയിൽ വീണ്ടും മഴ. നിലവിൽ ശക്തമായ മഴയാണ് ചൂരൽമഴയിൽ പെയ്യുന്നത്. ഇത് രക്ഷാപ്രവർത്തനം മന്ദഗതിയിലാക്കിയിട്ടുണ്ട്. 
- Jul 31, 2024 12:30 ISTമുണ്ടക്കൈ ദുരന്തത്തിൽ മരിച്ച സീരിയൽ ക്യാമറാമാന്റെ മൃതദേഹം കണ്ടെത്തിമുണ്ടക്കൈ ദുരന്തത്തിൽ മരിച്ച സീരിയൽ ക്യാമറാമാന്റെ മൃതദേഹം കണ്ടെത്തി. ഫെഫ്ക എംഡിടിവി അംഗമായ ഫോക്കസ് പുള്ളർ ഷിജുവാണ് മരിച്ചത്. മലയാള സിനിമയുടെ ഡയറക്ടേഴ്സ് യൂണിയനായ ഫെഫ്ക ആണ് മരണ വിവരം അറിയിച്ചത്. 
- Jul 31, 2024 12:11 ISTകാലെടുത്തുവയ്ക്കുന്നത് മനുഷ്യ ശരീരത്തിലാകുമോ? ഭയത്തിലും ദൗത്യം തുടർന്ന് രക്ഷാപ്രവർത്തകർവയനാട്: ഒരൊറ്റ രാത്രികൊണ്ട് ഉരുൾപൊട്ടലിൽ നിലംപരിശായിരിക്കുകയാണ് മുണ്ടക്കൈ എന്ന ഗ്രാമം. വലിയ പാറക്കല്ലുകളും ചെളിയും മാത്രമാണ് മുണ്ടക്കൈയിൽ അവശേഷിക്കുന്നത്. ദുഷ്കരമായ സാഹചര്യത്തിലും രക്ഷാപ്രവർത്തനം ദൗത്യ സംഘം തുടരുന്നുണ്ട്. കാൽമുട്ടോളം ചെളി നിറഞ്ഞുകിടക്കുകയാണ്. ഇതിൽ ചവിട്ടിയുള്ള രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമാണ്. Read More 
- Jul 31, 2024 11:47 ISTവയനാട് ദുരന്തം: മുഖ്യമന്ത്രി വിളിച്ച അവലോകന യോഗം ആരംഭിച്ചുസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനത്തെത്തിയാണ് മുഖ്യമന്ത്രി യോഗത്തിൽ പങ്കെടുക്കുന്നത്. രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന വിവിധ വിഭാഗങ്ങളുടെ ചുമതലയിലുള്ളവർ ഓൺലൈനായി പങ്കെടുക്കുന്നു. /indian-express-malayalam/media/media_files/HLvQyJnQnT9OvlILHYkj.jpg) 
- Jul 31, 2024 10:57 IST123 മരണങ്ങൾ സ്ഥിരീകരിച്ചു; 75 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞുവയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ 123 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 75 പേരെ തിരിച്ചറിഞ്ഞു. മരിച്ചവരിൽ 91 പേരുടെ മൃതദേഹങ്ങൾ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 32 മൃതദേഹങ്ങൾ നിലമ്പൂർ ഗവ. ആശുപത്രിയിലുമായിരുന്നു. 123 പേരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി. മലപ്പുറത്ത് നിന്നുള്ള മൃതദേഹങ്ങൾ വയനാട്ടിൽ എത്തിച്ചശേഷം എല്ലാ മൃതദേഹങ്ങളും മേപ്പാടിയിലാണ് പോസ്റ്റുമോർട്ടം നടത്തിയത്. 
- Jul 31, 2024 10:19 ISTആശ്വാസം; 26 പേരെ ജീവനോടെ കണ്ടെത്തികൽപ്പറ്റ: ഉരുൾപൊട്ടലിൽ മുണ്ടക്കൈ ചെറാട്ട് കുന്ന് കോളനിയിൽ നിന്ന് കാണാതായ 32 പേരിൽ 26 പേരെ ജീവനോടെ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. ഇതിൽ 24 പേരെ അട്ടമല ക്യാമ്പിലേക്ക് മാറ്റി. ശേഷിക്കുന്നവർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. 
- Jul 31, 2024 09:55 ISTവാഹനാപകടം; മന്ത്രി വീണാ ജോർജിന് പരിക്ക്കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോർജിന് വാഹനാപകടത്തിൽ പരിക്കേറ്റു. മന്ത്രിയുടെ കാർ നിയന്ത്രണം വിട്ട് രണ്ട് ബൈക്കുകളിലും തുടർന്ന് ഇലക്ട്രിക് പോസ്റ്റിലും ഇടിക്കുകയായിരുന്നു. രാവിലെ ഏഴുമണിയോടെ മഞ്ചേരിയിൽ വെച്ചാണ് അപകടമുണ്ടായത്.മന്ത്രിയുടെ തലയ്ക്കും തലയ്ക്കും ചെറിയ പരിക്കേറ്റു. ഇതേത്തുടർന്ന് മന്ത്രിയെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിലേക്ക് പോകുകയായിരുന്നു മന്ത്രി വീണാ ജോർജ്. അപകടത്തിൽ ബൈക്ക് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us