scorecardresearch

Kerala Floods: കേരളത്തിന് നല്‍കുന്ന സഹായ തുക എത്രയാണെന്ന് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് യുഎഇ

Kerala Floods: "700 കോടി രൂപ എന്നത് ഫൈനല്‍ അല്ല. അങ്ങനെ പ്രഖ്യാപിച്ചിട്ടുമില്ല", യുഎഇ അംബാസഡര്‍ അഹ്മദ് അല്‍ബന്ന ഇന്ത്യന്‍ എക്‌സ്‌പ്രസ്സിനോട് സംസാരിക്കുന്നു. ലിസ് മാത്യു, ശുഭജീത് റോയ് എന്നിവരുടെ റിപ്പോര്‍ട്ട്‌

Kerala Floods: "700 കോടി രൂപ എന്നത് ഫൈനല്‍ അല്ല. അങ്ങനെ പ്രഖ്യാപിച്ചിട്ടുമില്ല", യുഎഇ അംബാസഡര്‍ അഹ്മദ് അല്‍ബന്ന ഇന്ത്യന്‍ എക്‌സ്‌പ്രസ്സിനോട് സംസാരിക്കുന്നു. ലിസ് മാത്യു, ശുഭജീത് റോയ് എന്നിവരുടെ റിപ്പോര്‍ട്ട്‌

author-image
WebDesk
New Update
കേരള പുനര്‍നിര്‍മാണം; 1750 കോടിയുടെ ബാങ്ക് വായ്പ

Kerala floods: കേരളം പ്രളയക്കെടുതിയെ നേരിടുന്ന സാഹചര്യത്തില്‍ യുഎഇ വാഗ്‌ദാനം ചെയ്ത 700 കോടി രൂപയുടെ സഹായമാണ് ഇപ്പോള്‍ രാജ്യം ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയം. വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യ സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച നയങ്ങള്‍ കാരണമായി കാണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിനു വിലങ്ങു തടിയാകുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കേരളം ആവശ്യപ്പെട്ട സഹായ തുക കേന്ദ്ര സര്‍ക്കാര്‍ നല്‍കിയില്ല എന്നും ഇത്തരത്തിലുള്ള സഹായ സാധ്യതകളെ തള്ളിക്കളയരുത് എന്നും ആ രാജ്യത്തിന്‍റെ പടുത്തുയർത്തിയതില്‍ കേരളത്തിനുള്ള പങ്കു കണക്കിലെടുത്ത് യുഎഇയെ മറ്റു വിദേശ രാജ്യങ്ങളെപ്പോലെ കാണാനാവില്ല എന്നും കേരളത്തിന്റെ ഭരണ നേതൃത്വം വാദിക്കുന്നു. ഈ സാഹചര്യത്തില്‍ യുഎഇ കേരളത്തിനായി മുന്നോട്ട് വച്ച സഹായത്തിന്റെ വിശദാംശങ്ങള്‍ ഇന്ത്യന്‍ എക്‌സ്‌പ്രസ്സിനോട് വിവരിക്കുകയാണ് യുഎഇ അംബാസഡര്‍ അഹ്മദ് അല്‍ബന്ന. യുഎഇ കേരളത്തിനു നല്‍കുന്ന കൃത്യമായ തുക എത്രയാണ് എന്നുള്ളതിനെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായ അറിയിപ്പുകള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.

Advertisment

"പ്രളയക്കെടുതി വരുത്തി വച്ച നാശനഷ്ടങ്ങള്‍ക്ക് എത്ര സഹായം വേണ്ടി വരും എന്ന വിലയിരുത്തല്‍ നടന്നു വരികയാണ്. അത് പൂര്‍ണ്ണമാകാത്തതിനാല്‍ എത്ര തുകയാണ് സാമ്പത്തിക സഹായമായി നല്‍കുന്നത് എന്ന് പ്രഖ്യാപിച്ചിട്ടില്ല", അല്‍ബന്ന പറഞ്ഞു.

Read in English: Kerala floods: UAE says nothing official yet, no amount of financial aid announced

700 കോടി രൂപ എന്ന് പ്രഖ്യാപിച്ചിട്ടില്ല എന്നാണോ ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, "അതെ, അത് ശരിയാണ്. അത് ഫൈനല്‍ അല്ല. അങ്ങനെ പ്രഖ്യാപിച്ചിട്ടുമില്ല" എന്നാണ് അദ്ദേഹം പറഞ്ഞത്.

Advertisment

അബുദാബിയിലെ രാജകുമാരന്‍ ഷെയ്ഖ് മുഹമ്മദ്‌ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കേരളത്തിലെ സ്ഥിതിഗതികളെക്കുറിച്ച് ഫോണില്‍ സംസാരിച്ച വേളയിലാണ് 700 കോടി രൂപയുടെ സഹായം യുഎഇ നല്‍കും എന്ന് അറിയിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തിയിരുന്നു.

Read More: തടയാനാകില്ല യുഎഇയെ; 175 ടണ്‍ അവശ്യവസ്തുക്കളുമായി എമിറേറ്റ്‌സ് വിമാനം തിരുവനന്തപുരത്ത്

Kerala floods: "യുഎഇയുടെ വൈസ് പ്രസിഡന്റ്‌, പ്രധാന മന്ത്രി, ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്തും എന്നിവര്‍ ചേര്‍ന്ന ഒരു അടിയന്തര കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്". അംബാസഡര്‍ തുടര്‍ന്നു പറഞ്ഞു.

കേരളത്തിലെ സുഹൃത്തുക്കള്‍ക്കും ജനതയ്ക്കും വേണ്ടി പണവും അവശ്യ സാധനങ്ങളും മരുന്നുകളും സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അത് രൂപീകരിക്കപ്പെട്ടത് എന്നും ഇതല്ലാതെ വേറെ ഒന്നും ഇതുമായി ബന്ധപ്പെട്ടു നടന്നിട്ടില്ല എന്നും അംബാസഡര്‍ അല്‍ബന്ന കൂട്ടിച്ചേര്‍ത്തു.

Read More: യുഎഇയുടെ 700 കോടി ലഭിക്കാന്‍ കേന്ദ്രം നയം തിരുത്തണം; അല്‍ഫോണ്‍സ് കണ്ണന്താനം

"ഇന്ത്യയുടെ വിദേശ സാമ്പത്തിക സഹായ സ്വീകരണ നയങ്ങള്‍ അറിയാവുന്നതും മനസ്സിലാക്കുന്നതും കൊണ്ട് തന്നെ ഈ കമ്മിറ്റി ഫെഡറല്‍ അതോറിറ്റികളുമായി (കേന്ദ്ര ആഭ്യന്തര ഭരണാധികാരികളുമായി) കോഓര്‍ഡിനേറ്റ് ചെയ്യുന്നുണ്ട്. ഭക്ഷണവും മറ്റു അവശ്യവസ്തുക്കളും എത്തിക്കാനായി ലോക്കല്‍ അതോറിറ്റികളുമായും ബന്ധപ്പെടുന്നുണ്ട്. യുഎഇയിലെ റെഡ് ക്രെസന്റ്‌, ഇന്ത്യയിലേയും കേരളത്തിലേയും മറ്റു സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്", അദ്ദേഹം പറഞ്ഞു.

കേരളത്തിന്‌ സഹായം എത്തിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ചുമതല ഈ കമ്മിറ്റിയ്ക്കാണ് എന്നും അവര്‍ക്ക് വിവിധയിടങ്ങളില്‍ നിന്നും സഹായം എത്തുന്നുണ്ട് എന്നും അംബാസഡര്‍ അല്‍ബന്ന വ്യക്തമാക്കി. ലോകത്തിനു ഹ്യൂമാനറ്റെറീൻ ഐഡ് നല്‍കുന്നതില്‍ എന്നും മുന്‍പന്തിയിലാണ് യുഎഇ എന്നും കേരളം മുതല്‍ സുഡാന്‍ വരേയും, ബംഗ്ലാദേശ് മുതല്‍ സോമാലിയ വരേയും നീളുന്ന സഹായ നടപടികള്‍ യുഎഇയുടെ ഉത്തരവാദിത്വമായി കരുതുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

Kerala Floods Relief Fund

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: