/indian-express-malayalam/media/media_files/4jnLEzDld17OOqcGrjMO.jpg)
ഫൊട്ടോ: (Facebook/Indian National Congress - Punjab)
ഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന ആം ആദ്മി പാർട്ടിയുടെ (എഎപി) പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്തെ ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി ലിസ്റ്റുമായി കോൺഗ്രസിന്റെ മറുനീക്കം. സംസ്ഥാനത്തെ 13 ലോക്‌സഭാ സീറ്റുകളിൽ ഓരോന്നിലേക്കും ഒന്നിലധികം പേരുകൾ സംസ്ഥാന കോൺഗ്രസ് നേതൃത്വം എഐസിസി രൂപീകരിച്ച ഭക്ത ചരൺ ദാസ് കമ്മിറ്റിക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്നാണ് വിവരം.
ശുപാർശ ചെയ്യുന്ന പേരുകൾക്ക് പുറമേ, സീറ്റുകളിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവരിൽ നിന്നും പാർട്ടി അപേക്ഷ ക്ഷണിച്ചേക്കാം. തിങ്കളാഴ്ച ചണ്ഡീഗഡിലെ പഞ്ചാബ് കോൺഗ്രസ് ഭവനിൽ നടന്ന ലോക്‌സഭാ സ്ഥാനാർത്ഥികളുടെ ഷോർട്ട്‌ലിസ്റ്റ് സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിലാണ് വിഷയം ചർച്ച ചെയ്തത്. പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദേവേന്ദർ യാദവ്, സംസ്ഥാന പാർട്ടി അധ്യക്ഷൻ അമരീന്ദർ സിംഗ് രാജ വാറിംഗ്, നിയമസഭയിലെ പ്രതിപക്ഷ നേതാവ് പർതാപ് സിംഗ് ബജ്‌വ എന്നിവർ നേരത്തേ രണ്ട് തവണ യോഗം ചേർന്നിരുന്നു.
സ്‌ക്രീനിംഗ് കമ്മിറ്റിയിലേക്ക് ശുപാർശ ചെയ്ത സ്ഥാനാർത്ഥികളിൽ ആറ് സിറ്റിംഗ് എംപിമാരും ഉൾപ്പെടുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. “കൂടുതൽ അപേക്ഷകൾ ക്ഷണിക്കുന്നത് സംബന്ധിച്ച് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തീരുമാനമെടുക്കും, അംഗീകാരം ലഭിച്ചാൽ കൂടുതൽ പേരുകൾ സ്ക്രീനിംഗ് കമ്മിറ്റിക്ക് അയയ്ക്കും. സ്ഥാനാർത്ഥി നിർണ്ണയം പ്രൊഫഷണൽ രീതിയിലാണ് നടത്തുന്നത്, ”വാറിംഗ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. എല്ലാ അപേക്ഷകളും ലഭിച്ചുകഴിഞ്ഞാൽ, അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് ഒരു ഉൾപ്പാർട്ടി സർവേയിലൂടെ കോൺഗ്രസ് സ്ഥാനാർത്ഥികളെ വിജയ സാധ്യതയുടെ അടിസ്ഥാനത്തിൽ തീരുമാനിക്കും.
സമുദായ നേതാക്കൾക്ക് അർഹമായ പ്രാതിനിധ്യം പാർട്ടി നൽകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു. നഗരങ്ങളിലെ വോട്ടർമാർ കൂടുതലുള്ള മണ്ഡലങ്ങളിലെ ഹിന്ദു സ്ഥാനാർത്ഥികളെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്, എസ്‌സി സംവരണ സീറ്റുകളിലേക്കുള്ള ദളിത് സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നത് ഉപജാതി വോട്ടുകളുടെ അളവിനെ അടിസ്ഥാനമാക്കിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി ഒന്നിന്, വാറിംഗ്, ബജ്‌വ, മുൻ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി, മുൻ പഞ്ചാബ് കോൺഗ്രസ് മേധാവി നവ്‌ജ്യോത് സിംഗ് സിദ്ദു എന്നിവരടങ്ങുന്ന 27 അംഗ പഞ്ചാബ് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി, സ്‌ക്രീനിംഗ് കമ്മിറ്റിയുമായി വീഡിയോ കോൺഫറൻസ് നടത്തിയിരുന്നു. എതിരാളികളേക്കാൾ വേഗത്തിൽ പ്രചാരണം ആരംഭിക്കാൻ സ്ഥാനാർത്ഥികളെ എത്രയും വേഗം തീരുമാനിക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നു. ഒരു മുതിർന്ന പാർട്ടി നേതാവ് പറഞ്ഞു.
രണ്ട് പാർട്ടികളും ഇന്ത്യൻ ബ്ലോക്കിന്റെ ഘടകകക്ഷികളാണെങ്കിലും, മുഖ്യ പ്രതിപക്ഷമായ സംസ്ഥാന കോൺഗ്രസ്, എഎപിയുമായി തെരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യത്തെ ഏറെക്കുറെ എതിർക്കുന്നു എന്നതാണ് വസ്തുത. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഞായറാഴ്ച സമ്രാളയിൽ നടന്ന പാർട്ടി പ്രവർത്തകരുടെ കൺവെൻഷനിൽ പഞ്ചാബിലെ കോൺഗ്രസ്-എഎപി സഖ്യം പ്രാവർത്തികമല്ലെന്ന് സൂചന നൽകി. "ഇന്ത്യ ബ്ലോക്ക് ഉണ്ടാകാനുള്ള തീരുമാനം പഞ്ചാബിന് മാത്രമല്ല രാജ്യത്തിന് വേണ്ടിയാണ് എടുത്തത്," അദ്ദേഹം പറഞ്ഞു. അതിനിടെ, എഎപിയെ കൂടുതൽ കടന്നാക്രമിച്ച വാറിംഗ് സംസ്ഥാനത്ത് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എഎപിയെ കോൺഗ്രസ് "തകർക്കുമെന്ന്" പറഞ്ഞു.
അയൽ സംസ്ഥാനമായ ഹരിയാനയിലും തങ്ങളുടെ ലോക്‌സഭാ സ്ഥാനാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യാൻ കോൺഗ്രസ് അതിവേഗ നീക്കമാണ് നടത്തുന്നത്. ഇന്ത്യാ സഖ്യത്തിന് തിരിച്ചടി നൽകിക്കൊണ്ട് എഎപി മേധാവിയും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ കഴിഞ്ഞ ശനിയാഴ്ചയാണ് പഞ്ചാബിലെ 13 സീറ്റുകളിലും ചണ്ഡീഗഡ് സീറ്റിലും എഎപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ എസ്എഡി, ബിജെപി എന്നിവർ രണ്ട് സീറ്റുകളിലും കോൺഗ്രസ് എട്ട് സീറ്റുകളിലും വിജയിച്ചിരുന്നു. എഎപിക്ക് അന്ന് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. ചണ്ഡീഗഢ് സീറ്റിൽ ബിജെപിയുടെ കിരൺ ഖേറാണ് വിജയിച്ചത്.
Read More
- നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ച; തിരഞ്ഞെടുപ്പിന് മുൻപ് ബിജെപിയുമായി അടുക്കാൻ ജഗൻ മോഹൻ റെഡ്ഡി
- നരസിംഹ റാവു, ചൗധരി ചരൺ സിംഗ്, എം എസ് സ്വാമിനാഥൻ എന്നിവർക്ക് ഭാരതരത്ന
- അഴിമതിക്കേസുകളുടെ കൂട്ടം മുതൽ പണപ്പെരുപ്പവും കിട്ടാക്കടങ്ങളും വരെ; ധവളപത്രത്തിന്റെ രാഷ്ട്രീയം
- ബിജെപിയുടെ വിഭജന രാഷ്ട്രീയത്തിനെതിരെ എങ്ങനെ പോരാടണമെന്ന് ബംഗാൾ വഴി കാട്ടും; മമതാ ബാനർജി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.