/indian-express-malayalam/media/media_files/2025/09/03/kavitha11-2025-09-03-15-16-30.jpg)
കെ കവിത
ഹൈദരാബാദ്: സസ്പെൻഷന് പിന്നാലെ ബിആർഎസ് വിട്ട് കെ കവിത. എംഎൽസി സ്ഥാനവും രാജിവെച്ചു. ബിആർഎസിനെ തകർക്കാൻ ഗൂഢാലോചന നടക്കുന്നതായി കവിത ആരോപിച്ചു. ബിആർഎസ് നേതാക്കളായ ടി ഹരീഷ് റാവു, സന്തോഷ് കുമാർ എന്നിവർക്ക് തനിക്കെതിരായ പാർട്ടി നടപടിയിൽ പങ്കുണ്ടെന്നും കവിത പറഞ്ഞു. ഇരുവരും കവിതയുടെ ബന്ധുക്കൾ കൂടിയാണ്.
Also Read:കെസിആറിന്‌റെ മകൾ കവിതയെ ബിആർഎസ് പുറത്താക്കി
കഴിഞ്ഞ ദിവസമായിരുന്നു കവിതയെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തത്. അച്ചടക്കം ലംഘനം ചൂണ്ടികാണിച്ചായിരുന്നു നടപടി. പാർട്ടി അച്ചടക്കം ലംഘിച്ചതിനാണ് കവിതയെ പുറത്താക്കിയതെന്നാണ് ബിആർഎസിൻറെ ഔദ്യോഗിക പ്രതികരണം.
പാർട്ടി എംഎൽസിയായ കെ. കവിതയുടെ സമീപകാലത്തെ പെരുമാറ്റങ്ങളും അവർ നടത്തുന്ന തുടർച്ചയായ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളും ബിആർഎസിന് ദോഷകരമാണെന്നതിനാൽ പാർട്ടി ഈ വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ബിആർഎസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
Also Read:ഇന്ത്യ- യുഎസ് വ്യാപാര കരാർ നവംബറിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ: കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ
ബിആർഎസ്സിൽ കഴിഞ്ഞ കുറേ നാളുകളായി തുടരുന്ന ആഭ്യന്തര കലാപത്തിന് ഇടെയായിരുന്നു സസ്പെൻഷൻ.ടി ഹരീഷ് റാവു, സന്തോഷ് കുമാർ എന്നിവർക്കെതിരെ നേരത്തെയും കവിത ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. കെസിആറിന്റെ രാഷ്ട്രീയ പ്രതിച്ഛായ നശിപ്പിക്കാൻ ശ്രമിച്ചു എന്നായിരുന്നു ആരോപണം. ബിആർഎസിനെ ബിജെപിയിൽ കൊണ്ടുപോയി കെട്ടാൻ ശ്രമിച്ചു എന്നും കവിത വിമർശനം ഉന്നയിച്ചിരുന്നു.
Also Read:വർഷങ്ങൾക്ക് മുമ്പ് കാണാതായ ഭർത്താവ് മറ്റൊരു സ്ത്രീയുമായി റീൽസിൽ; പരാതി നൽകി യുവതി
പാർട്ടിക്കകത്ത് കവിതയ്ക്ക് എതിരെ വലിയ വികാരം ഉയർന്നതിന് പിന്നാലെയാണ് സസ്പെൻഷനിലേക്ക് പാർട്ടി കടന്നത്. ഡൽഹി മദ്യനയ അഴിമതിയിൽ കെ കവിത അറസ്റ്റിലായതിന് പിന്നിലും ബിആർഎസിലെ ചിലർക്ക് പങ്കുണ്ടെന്ന വിമർശനം ശക്തമാണ്. തെലങ്കാനയിൽ അധികാരം നഷ്ടമായതിന് പിന്നാലെ ബിആർഎസ് കടന്ന് പോകുന്നത് സങ്കീർണമായ രാഷ്ട്രീയ സാഹചര്യത്തിൽ കൂടിയാണ്. അതിനിടയിലാണ് പാർട്ടിക്കകത്തെ ഉൾപ്പോര് രൂക്ഷമാകുന്നത്.
Read More: രാഷ്ട്രപതിയുടെ റഫറൻസ്; ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് സുപ്രീംകോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.