/indian-express-malayalam/media/media_files/uploads/2017/08/siddaramaiahOut.jpg)
സിദ്ധരാമയ്യ
ബെംഗളൂരു: കോവിഡ് കാലത്തെ ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങളിലെ അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറാൻ കർണാടക സർക്കാർ തീരുമാനം. ചീഫ് സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി (ധനകാര്യം) ഉൾപ്പെടുന്ന സംഘമാണ് അന്വേഷിക്കുക. ബിജെപി സർക്കാർ കാലത്ത് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ക്രമക്കേടുകൾ ജഡ്ജി ജസ്റ്റിസ് മൈക്കല്‍ ഡിസൂസയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ചിരുന്നു. അന്വേഷണ റിപ്പോർട്ട് വെള്ളിയാഴ്ചയാണ് സമർപ്പിച്ചത്.
കോടികളുടെ അഴിമതി നടന്നുവെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നതെന്നും കോവിഡ് കാലത്തുനടന്ന ഇടപാടുകളുമായി ബന്ധപ്പെട്ട പല ഫയലുകളും കാണാതായെന്ന് റിപ്പോര്‍ട്ടിലുണ്ടെന്നും നിയമ - പാര്‍ലമെന്ററികാര്യ മന്ത്രി എച്ച്.കെ പാട്ടീല്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രത്യേക സംഘം കൂടുതൽ അന്വേഷണം നടത്തിയശേഷം മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും മുമ്പാകെ വീണ്ടും റിപ്പോർട്ട് സമർപ്പിക്കുമെന്നും സംസ്ഥാന നിയമസഭയുടെ അടുത്ത സമ്മേളനത്തിൽ ഇടക്കാല റിപ്പോർട്ട് അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
മൈസുരു അര്‍ബന്‍ വികസന അതോറിറ്റി (മുഡ) ഭൂമികൈമാറ്റവുമായി ബന്ധപ്പെട്ട ആരോപണത്തിനുപിന്നാലെയാണ് സർക്കാരിനെതിരെ പുതിയ അഴിമതി ആരോപണം. സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിക്ക് മുഡ, മൈസൂരുവില്‍ 14 പാര്‍പ്പിടസ്ഥലങ്ങള്‍ അനുവദിച്ചുനല്‍കിയതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. സഹോദരന്‍ മല്ലികാര്‍ജുന്‍ പാര്‍വതിക്കു വാങ്ങി നല്‍കിയതാണ് 3.16 ഏക്കര്‍ ഭൂമി. ഇത് പിന്നീട് മുഡ ഏറ്റെടുക്കുകയും പകരം മൈസൂരുവിലെ വിലയേറിയ സ്ഥലത്ത് പാര്‍പ്പിടസ്ഥലങ്ങള്‍ നല്‍കുകയും ചെയ്തെന്നാണ് പരാതി.
Read More
- സ്കൂളിൽ വൈകി എത്തിയാൽ കടുത്ത ശിക്ഷ; ജനലുകളും ഫാനുകളും തല്ലിപ്പൊട്ടിച്ച് വിദ്യാർത്ഥികളുടെ പ്രതിഷേധം
- മദ്യനയ അഴിമതി കേസ്: അരവിന്ദ് കേജ്രിവാളിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
- തമിഴ് സിനിമയിലെ ലൈംഗികാതിക്രമ പരാതികൾ അന്വേഷിക്കാൻ നടികർ സംഘം
- സ്കൂൾ വിദ്യാർത്ഥിനികൾക്കു നേരെ ലൈംഗികാതിക്രമം; ഡോക്ടർ അറസ്റ്റിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.