scorecardresearch

സ്കൂളിൽ വൈകി എത്തിയാൽ കടുത്ത ശിക്ഷ; ജനലുകളും ഫാനുകളും തല്ലിപ്പൊട്ടിച്ച് വിദ്യാർത്ഥികളുടെ പ്രതിഷേധം

രോഷാകുലരായ വിദ്യാർത്ഥിനികൾ സ്കൂളിലെ ജനലുകളും ഫാനുകളും തല്ലി പൊട്ടിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്

രോഷാകുലരായ വിദ്യാർത്ഥിനികൾ സ്കൂളിലെ ജനലുകളും ഫാനുകളും തല്ലി പൊട്ടിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്

author-image
WebDesk
New Update
news

പ്രതീകാത്മക ചിത്രം

ഭോപ്പാൽ: ക്ലാസിൽ വൈകിയെത്തുന്നതിനെ തുടർന്ന് കടുത്ത ശിക്ഷ നൽകുന്ന സ്കൂൾ അധികൃതരുടെ നടപടിയിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. ക്ലാസ് മുറികൾ വിദ്യാർത്ഥിനികൾ തല്ലിത്തകർത്തു. ഭോപ്പാലിലെ സരോജിനി നായിഡു ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. അഞ്ചു മിനിറ്റ് വൈകിയാൽ പോലും പൊരിവെയിലത്ത് തങ്ങളെ നിർത്താറുണ്ടെന്ന് വിദ്യാർത്ഥിനികൾ ആരോപിച്ചു. സ്‌കൂള്‍ പരിസരവും ക്ലാസ് റൂമും വൃത്തിയാക്കാനും പുല്‍ത്തകിടിയിലെ പുല്ലുവെട്ടാനും തങ്ങളെ നിര്‍ബന്ധിക്കുന്നതായും വിദ്യാര്‍ഥിനികള്‍ ആരോപിച്ചു. 

Advertisment

വിദ്യാർത്ഥിനികൾ സ്കൂളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. രോഷാകുലരായ വിദ്യാർത്ഥിനികൾ സ്കൂളിലെ ജനലുകളും ഫാനുകളും തല്ലി പൊട്ടിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ചെറിയ കുറ്റങ്ങൾക്കുവരെ പട്ടാള ശൈലിയിൽ കടുത്ത ശിക്ഷ നൽകുന്നതായി കുട്ടികൾ ആരോപിച്ചു. കുട്ടികൾ ബോധരഹിതരായി വീണാൽ പോലും അധികൃതർ ഗൗനിക്കാറില്ലെന്ന് ഒരു വിദ്യാർത്ഥി പറഞ്ഞു. 

സ്കൂളിൽ വൈകി എത്താറുണ്ടെന്ന് ഒരു വിദ്യാർത്ഥിനി സമ്മതിച്ചു. ഞങ്ങളിൽ പലരും ദൂരെയാണ് താമസിക്കുന്നത്. ചിലർ സൈക്കിളിലും കാൽനടയായും ഓട്ടോയിലും സ്‌കൂളിലേക്ക് എത്താറുണ്ട്. അപ്പോൾ സ്വാഭാവികമായും സമയമെടുക്കും. ഇവിടെ ഞങ്ങൾ പഠിക്കാൻ വന്നതാണ്, പക്ഷേ, ഞങ്ങളെ കൊണ്ട് സ്കൂളിലെ മാലിന്യം വൃത്തിയാക്കിപ്പിക്കുന്നുവെന്ന് വിദ്യാർത്ഥിനി പറഞ്ഞു.

Advertisment

അതേസമയം, സ്‌കൂൾ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും ഒരു തെറ്റും ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സ്കൂളിൽ വൈകിയെത്തിയ ചില കുട്ടികളെ ചോദ്യം ചെയ്തു. അധ്യാപകർ യാതൊരുവിധ ശിക്ഷയും വിദ്യാർത്ഥികൾക്ക് നൽകിയിട്ടില്ലെന്ന് സ്കൂൾ പ്രിൻസിപ്പൽ മാലിനി വർമ പറഞ്ഞു.

Read More

Bhopal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: