/indian-express-malayalam/media/media_files/uploads/2019/11/JNU.jpg)
ന്യൂഡല്‍ഹി: അനിയന്ത്രിതമായ ഫീസ് വര്‍ധനയ്‌ക്കെതിരെ ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ നടത്തിവന്ന പ്രതിഷേധ സമരം ഫലംകണ്ടു. ഫീസ് വര്‍ധന ഭാഗികമായി പിന്‍വലിക്കാന്‍ അധികൃതർ തീരുമാനിച്ചു. ഇന്നു ചേര്‍ന്ന എക്‌സിക്യൂട്ടീവ് കൗണ്‍സിലിലാണ് നിര്‍ണായക തീരുമാനം. ഫീസ് വര്‍ധന പൂര്‍ണ്ണമായി പിന്‍വലിച്ചിട്ടില്ല. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കാനും എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ തീരുമാനമായി.
ഒരു മാസത്തേക്ക് സിംഗിള്‍ റൂം വാടക 200 രൂപയായിരിക്കും. ഡബിള്‍ റൂമിന് 100 രൂപയും. ഡെപ്പോസിറ്റ് തുക 5,500 രൂപയായിരിക്കും. ട്യൂഷന്‍ ഫീസ് വര്‍ധന പിന്‍വലിക്കില്ലെന്നാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. സമരം അവസാനിപ്പിക്കണമെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടു. എന്നാല്‍, ഇപ്പോള്‍ നല്‍കിയിരിക്കുന്ന ഫീസ് ഇളവില്‍ വിദ്യാര്‍ഥികള്‍ സംതൃപ്തരല്ല. സമരം തുടരുമെന്നാണ് വിദ്യാര്‍ഥികളുടെ നിലപാട്.
Read Also: മുറികളെക്കാൾ കൂടുതൽ ബാത്റൂമുകൾ, പ്രിയങ്ക-നിക് ദമ്പതികളുടെ ആഡംബര വീടിന്റെ വില 114 കോടി
നേരത്തെ 20 രൂപയായിരുന്നു സിംഗിള്‍ റൂമിന് വാടക. ഇത് 600 രൂപയാക്കി ഉയര്‍ത്താനായാണ് അധികൃതർ തീരുമാനിച്ചത്. 10 രൂപയായിരുന്ന ഡബിള്‍ റൂം വാടക 300 രൂപയാക്കാനും തീരുമാനമെടുത്തിരുന്നു. ഇതിനെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. വിവിധ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമായി. ജെഎന്‍യു കലുഷിതമാകുന്നതാണ് പിന്നീട് കണ്ടത്.
Read Also: ജെഎൻയുവിന്റെ പേര് മാറ്റി മോദി നരേന്ദ്ര യൂണിവേഴ്സിറ്റി എന്നാക്കണം: ബിജെപി എംപി
ഹോസ്റ്റൽ ഫീസ് അഞ്ച് ഇരട്ടിയോളം വർധിപ്പിച്ചതിനെതിരെ 15 ദിവസത്തിലധികമായി ക്യാംപസിൽ വിദ്യാർഥികൾ സമരം ചെയ്യുകയാണ്. ഞായറാഴ്‌ച വിദ്യാർഥികൾ സമരം ശക്തമാക്കി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പങ്കെടുത്ത ബിരുദ ദാനചടങ്ങ് ബഹിഷ്‌കരിച്ചും വിദ്യാർഥികൾ ക്യാംപസിൽ സമരം ചെയ്തു. പ്രതിഷേധിച്ച വിദ്യാർഥികൾക്കു നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.