scorecardresearch

പീഡനത്തിന് ഇരയായ സ്ത്രീയെ കാണാതായതായി പരാതി; എച്ച്.ഡി രേവണ്ണക്കെതിരെ കേസെടുത്ത് പൊലീസ്

ഏപ്രിൽ 29ന് കാണാതായ യുവതി ആറ് വർഷമായി എച്ച് ഡി രേവണ്ണയുടെ ഹോളേനരസിപുരയിലെ വസതിയിലും ഫാം ഹൗസിലും ജോലി ചെയ്തിരുന്നു

ഏപ്രിൽ 29ന് കാണാതായ യുവതി ആറ് വർഷമായി എച്ച് ഡി രേവണ്ണയുടെ ഹോളേനരസിപുരയിലെ വസതിയിലും ഫാം ഹൗസിലും ജോലി ചെയ്തിരുന്നു

author-image
WebDesk
New Update
Hd Revanna

രേവണ്ണയുടെ അനുയായികൾ തന്റെ അമ്മയെ തട്ടിക്കൊണ്ടുപോയെന്നുള്ള യുവതിയുടെ മകന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്

ബെംഗളൂരു: പീഡനത്തിന് ഇരയായ യുവതിയെ കാണാതായെന്ന പരാതിയിൽ കർണാടക മുൻ മന്ത്രിയും ജെഡി(എസ്) എംഎൽഎയുമായ എച്ച് ഡി രേവണ്ണയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. രേവണ്ണയുടെ അനുയായികൾ തന്റെ അമ്മയെ തട്ടിക്കൊണ്ടുപോയെന്നുള്ള യുവതിയുടെ മകന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രേവണ്ണയുടെ മകനും ജെഡിഎസ് എംപിയുമായ പ്രജ്വലിന്റേതായി പുറത്തിറങ്ങിയ സെക്സ് ടേപ്പുകളിൽ ഉൾപ്പെട്ട സ്ത്രീയെയാണ് കാണാതായിരിക്കുന്നത്. 

Advertisment

ഏപ്രിൽ 29ന് കാണാതായ യുവതി ആറ് വർഷമായി എച്ച് ഡി രേവണ്ണയുടെ ഹോളേനരസിപുരയിലെ വസതിയിലും ഫാം ഹൗസിലും ജോലി ചെയ്തിരുന്നു. രേവണ്ണയ്ക്കും മൈസൂർ ജില്ലയിലെ കൃഷ്ണരാജനഗര താലൂക്കിൽ താമസിക്കുന്ന സതീഷ് ബാബണ്ണയ്ക്കുമെതിരെയുമാണ് തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ നിരവധി വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തിരിക്കുന്നത്. 

ഏപ്രിൽ 29 നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രേവണ്ണയുടെ ഹോളേനരസിപുരയിലെ വസതിയിലും ഫാം ഹൗസിലും ആറ് വർഷത്തോളം യുവതി ജോലി ചെയ്തിരുന്ന യുവതി മൂന്ന് വർഷം മുമ്പ് ജോലി ഉപേക്ഷിച്ച് പോയിരുന്നു.  എഫ്ഐആർ പ്രകാരം, ഏപ്രിൽ 26 ന് കർണാടകയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ബാബണ്ണ യുവതിയുടെ വസതിയിൽ വന്ന് രേവണ്ണയുടെ വസതിയിൽ ജോലിക്കെത്താൻ ആവശ്യപ്പെട്ടിരുന്നു. 

പിന്നീട്,   കുടുംബത്തോട് അവരുടെ വീട്ടിലേക്ക് പൊലീസെത്തിയാൽ ഒരു കാര്യവും വിട്ട് പറയരുതെന്ന് ബാബണ്ണ നിർദ്ദേശം  നൽകിയിരുന്നു. ഏപ്രിൽ 29 ന് ഇവരുടെ വീട്ടിലേക്ക് വീണ്ടുമെത്തിയ ബാബണ്ണ യുവതിയെ പോലീസ് പിടികൂടിയാൽ കേസ് നേരിടേണ്ടിവരുമെന്നും രേവണ്ണ വിളിപ്പിച്ചതായി പറഞ്ഞ് യുവതിയെ കൂട്ടിക്കൊണ്ടുപോയെന്നുമാണ് മകൻ പരാതിയിൽ പറഞ്ഞിരിക്കുന്നത്.  

Advertisment

“ഞാൻ എന്റെ അമ്മയെ അന്വേഷിക്കുമ്പോൾ, മെയ് 1 ന്, എന്റെ രണ്ട് സുഹൃത്തുക്കൾ പ്രജ്വലിന്റെ ലൈംഗിക ടേപ്പുകളിൽ  എന്റെ അമ്മ ഉൾപ്പെട്ടതിനെ കുറിച്ച് ചോദിച്ചു. തുടർന്ന് എന്റെ അമ്മ എവിടെയാണെന്ന് പരിശോധിക്കാൻ ഞാൻ സതീഷിനെ ഫോണിൽ വിളിച്ചു, അവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അവർക്ക് ജാമ്യം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു, ”സ്ത്രീയുടെ മകൻ എഫ്ഐആറിൽ പറയുന്നു.

എന്നാൽ ഇതുവരെ യുവതിയെ കണ്ടെത്തിയിട്ടില്ലെന്ന് അധികാരപരിധിയിലുള്ള പോലീസ് സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഒരു മുൻ എംഎൽഎയാണ് ഇതിന് പിന്നിലെന്ന് ഞങ്ങൾ സംശയിക്കുന്നു. പ്രജ്വൽ രേവണ്ണയുടെ സെക്‌സ് ടേപ്പിലെ ഇരകളിൽ ചിലരെ അദ്ദേഹം സമീപിച്ചതായി വിവരമുണ്ട്... കേസുകൾ ഫയൽ ചെയ്യുന്നതിൽ നിന്ന് അവരെ തടയാനായിരിക്കാം ഇതെന്നും ഓഫീസർ കൂട്ടിച്ചേർത്തു.

അതേസമയം, വീഡിയോകൾ വൈറലാക്കിയവർക്കെതിരെ സംസ്ഥാന സർക്കാർ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) പ്രസ്താവന ഇറക്കി.

Read More

Hd Kumaraswamy Karnataka

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: