scorecardresearch

11,000 സാരി, 800 കിലോ വെള്ളി, 28 കിലോ സ്വർണം; ജയലളിതയുടെ സ്വത്തുക്കൾ സർക്കാരിന് കൈമാറാൻ ഉത്തരവ്

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കണ്ടുകെട്ടിയ സ്വത്തുക്കൾ തമിഴ്നാട് സർക്കാരിന് കൈമാറണമെന്ന് സിബിഐ കോടതിയാണ് ഉത്തരവിട്ടത്

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കണ്ടുകെട്ടിയ സ്വത്തുക്കൾ തമിഴ്നാട് സർക്കാരിന് കൈമാറണമെന്ന് സിബിഐ കോടതിയാണ് ഉത്തരവിട്ടത്

author-image
WebDesk
New Update
ചികിത്സയില്‍ കഴിഞ്ഞ ജയലളിതയുടെ ഭക്ഷണ ചെലവ് മാത്രം 1 കോടി രൂപയെന്ന് അപ്പോളോ ആശുപത്രി

ഫയൽ ഫൊട്ടോ

ബെംഗളൂരു: അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ സ്വത്തുക്കൾ തമിഴ്‌നാട് സർക്കാരിന് കൈമാറണമെന്ന് കോടതി. 2004ലെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കണ്ടുകെട്ടിയ സ്വത്തുക്കൾ സർക്കാരിന് കൈമാറണമെന്നാണ് കോടതി ഉത്തരവ്. ബെംഗളൂരുവിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് തീരുമാനം.

Advertisment

ചെന്നൈയിലെ പോയസ് ഗാർഡനിലെ വസതി, ബാങ്ക് നിക്ഷേപങ്ങൾ, 700 കിലോ വെള്ളി ആഭരണങ്ങൾ, 28 കിലോ സ്വർണം, വജ്രം, മുത്തുകൾ, രത്നാഭരണങ്ങൾ, 11,000-ലധികം സാരികൾ, 44 എയർകണ്ടീഷണറുകൾ, 750 അലങ്കരിച്ച പാദരക്ഷകള്‍ തുടങ്ങി കോടിക്കണക്കിന് രൂപയുടെ ആസ്തികൾ കൈമാറണമെന്നാണ് കോ​ട​തി നിർദേശിച്ചിരിക്കുന്നത്.

ഫെബ്രുവരി 15ന് മുൻപായി കൈമാറ്റം പൂർത്തിയാക്കണമെന്ന് 36-ാം അഡീഷണൽ സിറ്റി സിവിൽ സെഷൻസ് കോടതി ജഡ്ജി എച്ച്.എ. മോഹൻ വ്യക്തമാക്കി. കണ്ടുകെട്ടിയ സ്വത്തുക്കൾ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ജയലളിതയുടെ സഹോദരന്റെ മക്കളായ ദീപയും ദീപക്കും നൽകിയ അപ്പീൽ തള്ളിക്കൊണ്ടുള്ള കർണാടക ഹൈക്കോടതി വിധിയെ തുടർന്നാണ് തീരുമാനം.

അനധികൃത സ്വത്ത് സമ്പാദനം ചൂണ്ടിക്കാട്ടി 2023 ജൂലൈയിൽ പ്രാരംഭ അപേക്ഷകൾ സിബിഐ കോടതി നിരസിച്ചിരുന്നു. 2024 മാർച്ചിൽ സ്വത്തുക്കൾ കൈമാറണമെന്ന് സിബിഐ കോടതി നിർദേശിച്ചിരുന്നെങ്കിലും കർണാടക ഹൈക്കോടതി സ്റ്റേ ഏർപ്പെടുത്തിയതിനെ തുടർന്ന് നടപടി നീട്ടിവയ്ക്കുകയായിരുന്നു. സ്‌റ്റേ ഒഴിവായതിനു പിന്നാലെയാണ് സ്വത്തുക്കൾ കൈമാറാൻ കോടതി ഉത്തരവിട്ടത്.

Advertisment

Read More

Cbi Court Jayalalithaa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: