/indian-express-malayalam/media/media_files/2025/01/22/nnkkSL7m4Ubjz3uWIzVs.jpg)
ലെഫ്. ജനറൽ ഹലേവി (ഫൊട്ടൊ കടപ്പാട്-എക്സ്)
ടെൽ അവീവ്: ഇസ്രയേൽ ലഫ്റ്റനന്റ് ജനറൽ ഹെർസി ഹലേവി രാജിവെച്ചു. ഒക്ടോബർ 7 ന് ഗാസ മുനമ്പിലെ യുദ്ധത്തിന് തുടക്കമിട്ട ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിലെ സുരക്ഷാ-ഇന്റലിജൻസ് പരാജയങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. ഇസ്രയേൽ രാഷ്ട്രത്തെ സംരക്ഷിക്കാനുള്ള ദൗത്യത്തിൽ സൈന്യം പരാജയപ്പെട്ടു എന്ന് രാജിക്കത്തിൽ ഹലേവി പറഞ്ഞു. 2023 ജനുവരിയിൽ മൂന്ന് വർഷത്തെ കാലാവധിയിൽ ചുമതലയേറ്റ ഹലേവി, തന്റെ രാജി മാർച്ച് 6 മുതൽ പ്രാബല്യത്തിൽ വരുമെന്ന് പറഞ്ഞു. ഒക്ടോബർ 7 ആക്രമണത്തിൽ 1,200 ഓളം പേർ കൊല്ലപ്പെട്ടു, 250 പേരെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കി. അവരിൽ 90-ലധികം പേർ ഇപ്പോഴും ഗാസയിലാണ്, അവരിൽ മൂന്നിലൊന്ന് പേർ മരിച്ചതായി കരുതുന്നു.
ഒക്ടോബർ 7 ന് ഹമാസിന്റെ നേതൃത്വത്തിലുള്ള തീവ്രവാദികൾ ഇസ്രയേലിന്റെ തെക്കൻ ഭാഗത്തേക്ക് കര-കടൽ, വ്യോമാക്രമണം നടത്തിയപ്പോൾ സുരക്ഷാ വീഴ്ചയുടെ പേരിൽ രാജിവെച്ച ഏറ്റവും മുതിർന്ന ഇസ്രയേലി ഉദ്യോഗസ്ഥനാണ് ലെഫ്. ജനറൽ ഹലേവി. അതിനിടെ, വെസ്റ്റ്ബാങ്ക് നഗരമായ ജെനിനിൽ ചൊവ്വാഴ്ച ഇസ്രയേൽ ആക്രമണം നടത്തിയതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു, ഇതിനെ തുടർന്ന് ആറ് പേർ കൊല്ലപ്പെടുകയും 35 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
മൂന്ന് ഘട്ടങ്ങളിലായാണ് വെടിനിർത്തൽ കരാർ പുറപ്പെടുവിച്ചിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ എന്നിങ്ങനെയുള്ള ബന്ദികളെയാണ് വിട്ടയക്കുക. പരുക്കേറ്റവർ, രോഗികൾ എന്നിവരെയും മോചിപ്പിക്കും. ഇസ്രയേൽ - ഹമാസ് വെടിനിർത്തൽ കരാർ നിലവിൽ വന്നതോടെ ആദ്യ ദിവസം തന്നെ 630 സഹായ ട്രക്കുകൾ ഗാസയിൽ പ്രവേശിച്ചതായി യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അറിയിച്ചു.
ആക്രമണത്തിന്റെ കടുത്ത ആഘാതം നേരിടുന്ന വടക്കൻ ഗാസയിലേക്ക് അവയിൽ 300 ട്രക്കുകളെങ്കിലും എത്തിക്കുമെന്ന് അദ്ദേഹം സുരക്ഷ സമിതിയെ അറിയിച്ചു. വെടിനിർത്തൽ കരാറിന്റെ അടിസ്ഥാനത്തിലാണ് ഇസ്രയേൽ ഗാസയിലേക്ക് ട്രക്കുകളുടെ പ്രവേശനം അനുവദിച്ചത്.
Read More
- 'ഐക്യവും സഹകരണവും തുടരണം'; ട്രംപിന് ആശംസയുമായി മോദി
- അതിർത്തിയിൽ അടിയന്തരാവസ്ഥ: ട്രാൻസ്ജെൻഡേഴ്സിനെ തള്ളി; നയം വ്യക്തമാക്കി ട്രംപ്
- Donald Trump Inauguration: അമേരിക്കയുടെ 47-ാം പ്രസിഡന്റ്; ഡോണള്ഡ് ട്രംപ് അധികാരമേറ്റു
- ആർ.ജി കർ മെഡിക്കൽ കോളേജിലെ ബലാത്സംഗ കൊല; പ്രതിക്ക് മരണംവരെ ജീവപര്യന്തം
- ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ; 3 ബന്ദികളെ റെഡ്ക്രോസിന് കൈമാറി ഹമാസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.