/indian-express-malayalam/media/media_files/uploads/2023/10/5-7.jpg)
ഫൊട്ടോ: ഇസ്രയേൽ ഡിഫൻസ് ഫോഴ്സസ്/ എക്സ്
ഗാസ സിറ്റി: കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ അരങ്ങേറുന്ന ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയിൽ നിന്ന് കുട്ടികളെ മാറ്റാൻ തയ്യാറാണെന്ന് ഇസ്രയേൽ സൈന്യത്തിന്റെ വാഗ്ദാനം. ഇന്ധനം നിലച്ചതിനെ തുടർന്നുണ്ടായ പ്രതിസന്ധികളെ തുടർന്ന് രണ്ട് നവജാത ശിശുക്കൾ മരിക്കുകയും നിരവധി പേർ ഗുരുതരാവസ്ഥയിലുമാണെന്ന് പലസ്തീൻ അധികൃതർ റിപ്പോർട്ട് ചെയ്തിരുന്നു.
ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരെ ഹമാസ് ആക്രമണം ആരംഭിച്ചതിന് പിന്നാലെ ആരംഭിച്ച യുദ്ധത്തിൽ പലസ്തീനികളുടെ മരണസംഖ്യ 11,078 ആയി ഉയർന്നതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേലിൽ 1400ലധികം പേർ കൊല്ലപ്പെട്ടു.
ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾക്ക് നേരെയുള്ള യുദ്ധത്തിന് ഒരു ന്യായീകരണവുമില്ലെന്ന് യുഎൻ മനുഷ്യാവകാശ വിഭാഗം അണ്ടർസെക്രട്ടറി ജനറലും എമർജൻസി റിലീഫ് കോ-ഓർഡിനേറ്ററും വിമർശിച്ചു. "പലസ്തീൻ ജനതയ്ക്ക് വൈദ്യുതിയോ ഭക്ഷണമോ വെള്ളമോ ഇല്ല. ഓടിപ്പോകാൻ ശ്രമിക്കുന്ന രോഗികൾക്കും സാധാരണക്കാർക്കും നേരെ ഇസ്രയേൽ സൈന്യം വെടിയുതിർക്കുകയാണ്. ഇത് അംഗീകരിക്കാനാകില്ല," യുഎൻ പ്രതിനിധി പറഞ്ഞു.
ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ ഷിഫ ഹോസ്പിറ്റലിൽ മെഡിക്കൽ ഉപകരണങ്ങൾ നിലച്ചുവെന്നും, തീവ്രപരിചരണ വിഭാഗത്തിലുള്ള രോഗികൾ മരിക്കാൻ തുടങ്ങിയെന്നും ഡയറക്ടർ മുഹമ്മദ് അബു സെൽമിയ പറഞ്ഞു.
വെടിനിർത്തലിനായുള്ള അന്താരാഷ്ട്ര ആഹ്വാനങ്ങൾക്കെതിരെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആഞ്ഞടിച്ചിരുന്നു. ഗാസയിലെ ഭരണകക്ഷിയായ ഹമാസ് പോരാളികളെ തകർക്കാനുള്ള ഇസ്രായേലിന്റെ പോരാട്ടം പൂർണ്ണ ശക്തിയോടെ തുടരുമെന്നും നെതന്യാഹു പറഞ്ഞു. മേഖലയിലെ രക്തച്ചൊരിച്ചിൽ അതിന്റെ ആറാം ആഴ്ചയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.
Check out More News Stories Here
- മഹുവ മൊയ്ത്രയെ അയോഗ്യയാക്കാൻ ശുപാർശ ചെയ്ത് ലോക്സഭ എത്തിക്സ് കമ്മിറ്റി
- കോവിഡ് വാക്സിന്റെ പാര്ശ്വഫലങ്ങള് ഇന്ത്യ പഠിക്കണം എന്ന് ആരോഗ്യ വിദഗ്ദന്
- തട്ടിപ്പിന്റെ "സുഭാഷിതം" നാല് വർഷം കൊണ്ട് 1740 കോടി വെട്ടിച്ച തട്ടിപ്പുകാരന്റെ കഥ
- എംപിമാർക്കും എംഎൽഎമാർക്കും എതിരായ ക്രിമിനൽ കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ഹൈക്കോടതികൾക്ക് ഏഴ് നിർദ്ദേശങ്ങളുമായി സുപ്രീം കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us