scorecardresearch

കോവിഡ്‌ വാക്സിന്‍റെ പാര്‍ശ്വഫലങ്ങള്‍ ഇന്ത്യ പഠിക്കണം എന്ന് ആരോഗ്യ വിദഗ്ദന്‍

കോവിഡ്‌ വാക്സിന്‍ സ്വീകരിച്ച പലരിലും രക്തം കട്ടിപിടിക്കല്‍ ഉള്‍പ്പടെയുള്ള പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വാക്സിന്‍ നിര്‍മ്മാതാക്കളായ ഓക്സ്ഫോര്‍ഡ് -അസ്ട്രസെനെക്കയ്ക്കെതിരെ ലണ്ടന്‍ ഹൈക്കോടതിയില്‍ നിയമനടപടികള്‍ നടക്കുകയാണ്

കോവിഡ്‌ വാക്സിന്‍ സ്വീകരിച്ച പലരിലും രക്തം കട്ടിപിടിക്കല്‍ ഉള്‍പ്പടെയുള്ള പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വാക്സിന്‍ നിര്‍മ്മാതാക്കളായ ഓക്സ്ഫോര്‍ഡ് -അസ്ട്രസെനെക്കയ്ക്കെതിരെ ലണ്ടന്‍ ഹൈക്കോടതിയില്‍ നിയമനടപടികള്‍ നടക്കുകയാണ്

author-image
WebDesk
New Update
Covid Vaccine

Covishield vaccine worse for its short-term cardiovascular harms, said Dr Aseem Malhotra.

വാക്സിന്‍ നിര്‍മ്മാതാക്കളായ ഓക്സ്ഫോര്‍ഡ് -അസ്ട്രസെനെക്കയ്ക്കെതിരെ ലണ്ടന്‍ ഹൈക്കോടതിയില്‍ നിയമനടപടികള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയും ഇവിടെ നല്‍കപ്പെട്ട കോവിഷീല്‍ഡ് വാക്സിന്‍റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് അടിയന്തരമായി പഠിക്കണം എന്ന് കാര്‍ഡിയോളജിസ്റ്റ് ആയ ഡോ. അസീം മല്‍ഹോത്ര.  

Advertisment

"കോവിഷീൽഡ് വാക്സിൻ ഹൃദയ സംബന്ധമായ ദോഷങ്ങൾക്ക് കാരണമാകും എന്ന അറിവ് ഞെട്ടിക്കുന്നതായിരുന്നു. സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കി  കോവിഡ് എംആർഎൻഎ വാക്‌സിന്‍ സസ്പെൻഡ് ചെയ്യുന്നതിനെക്കുറിച്ച് കഴിഞ്ഞ വർഷം ഗവേഷണം പ്രസിദ്ധീകരിച്ചിരുന്നു," ഡോ അസീം മൽഹോത്ര പറഞ്ഞു.

യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യൻ വംശജനായ ഡോ. അസീം മല്‍ഹോത്ര, കോവിഡ് വാക്‌സിനുകള്‍ കൂടുതൽ സൂക്ഷ്മപരിശോധനയ്‌ക്കായി അയയ്ക്കണം എന്ന് നിരന്തരം ക്യാമ്പൈന്‍ ചെയ്യുന്നയാളാണ്‌. 

"യുകെയിലെ ആസ്ട്രസെനെക്ക വാക്‌സിനെതിരെ ഇപ്പോള്‍ നടക്കുന്ന ഈ സുപ്രധാന കേസ് കണക്കിലെടുക്കുമ്പോൾ, എന്‍റെ വീക്ഷണത്തിൽ, ഈ വാക്‌സിനുകളൊന്നും തന്നെ ഒരാള്‍ക്ക് പോലും നല്‍കേണ്ടിയില്ലായിരുന്നു എന്നും അവരുടെ അറിവോ സമ്മതമോ ഇല്ലാതെ ഒരിക്കലും കൊടുക്കാന്‍ പാടില്ലായിരുന്നു എന്നും വ്യക്തമാണ്.  ഇത് നിര്‍ബന്ധമായും അന്വേഷിക്കണം എന്ന് ഞാന്‍ പ്രധാനമന്ത്രി (നരേന്ദ്ര) മോദിയോട് ആവശ്യപ്പെടുകയാണ്," അദ്ദേഹം പറഞ്ഞു.

കോവിഡ് വാക്സിന്‍റെ പാർശ്വഫലം; കോടതി കയറി ആസ്ട്രസെനെക്ക

Advertisment

യൂറോപ്പിൽ വാക്‌സെവ്രിയ എന്നും ഇന്ത്യയിൽ കോവിഷീൽഡ് എന്നും അറിയപ്പെടുന്ന ഓക്‌സ്‌ഫോർഡ്-ആസ്‌ട്രാസെനെക്ക കോവിഡ്-19 വാക്‌സിൻ   ലണ്ടൻ ഹൈക്കോടതിയിൽ 'നിയമപരമായ വെല്ലുവിളികള്‍' നേരിടുന്നതായി വ്യാഴാഴ്ച യുകെ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

യുകെ ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ ഭീമൻ ആസ്ട്രസെനെക്കയുടെ വാക്സിൻ സ്വീകരിച്ചവര്‍ക്ക്, കോവിഡ് വാക്സിന്‍റെ പാർശ്വഫലം എന്ന് കരുതപ്പെടുന്ന, വാക്സിൻ ഇൻഡ്യൂസ്ഡ് ഇമ്യൂൺ ത്രോംബോസൈറ്റോപീനിയ ആൻഡ് ത്രോംബോസിസ് (VITT)പിടിപെടുന്നു എന്ന് സ്പെഷ്യലിസ്റ്റുകൾ തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് കേസ് എന്ന് 'ദ ഡെയ്‌ലി ടെലിഗ്രാഫ്' റിപ്പോർട്ട് ചെയ്യുന്നു. കൂടുതല്‍ പരിശോധനാ കേസുകളുടെ ഫലത്തെ അടിസ്ഥാനമാക്കി കൂടുതൽ കേസുകളും നേരിടേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രോഗികളുടെ സുരക്ഷയ്ക്കാണ് 'ഉയര്‍ന്ന മുൻ‌ഗണന' എന്നും ലോകമെമ്പാടുമുള്ള റെഗുലേറ്റർമാർ 'വാക്സിനേഷന്‍റെ പ്രയോജനങ്ങൾ വളരെ അപൂർവ്വമായി വന്നേക്കാവുന്ന അതിന്‍റെ പാർശ്വഫലങ്ങളുടെ അപകടസാധ്യതകളെക്കാൾ കൂടുതലാണെന്ന് സ്ഥിരമായി പ്രസ്താവിക്കുകയും ചെയ്യുന്നുണ്ട് എന്നും ആസ്ട്രസെനെക്ക ഊന്നിപ്പറയുന്നു.

Read Full Story in IE: Oxford-AstraZeneca COVID vaccine faces legal challenge in UK: Report

Covid Vaccine

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: