/indian-express-malayalam/media/media_files/eYnsLzVlAYkh4goLSbWq.jpg)
എക്സ്‌പ്രസ് ഫൊട്ടോ: പ്രദീപ് ദാസ്
നവംബർ 26ന് മുംബൈ ഭീകരാക്രമണത്തിന്റെ 15ാം വാർഷികത്തിന് മുന്നോടിയായി പാക് അനുകൂല സംഘടനയായ ലഷ്കർ ഇ ത്വയ്ബയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് ഇസ്രയേൽ. ഡൽഹിയിലെ ഇസ്രയേൽ എംബസിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മുംബൈ ഭീകരാക്രമണത്തിന്റെ 15-ാം വാർഷികം ആഘോഷിക്കുന്നതിന്റെ പ്രതീകമായി, ഇസ്രായേൽ ഭരണകൂടം ലഷ്‌കർ-ഇ-തൊയ്ബയെ തീവ്രവാദ സംഘടനയുടെ പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നുവെന്ന് ഇസ്രായേൽ എംബസി പ്രതിനിധി പറഞ്ഞു.
"ഇന്ത്യ ഗവൺമെന്റ് ഇങ്ങനെ ചെയ്യാൻ അഭ്യർത്ഥിച്ചിട്ടില്. ലഷ്കർ ഇ ത്വയ്ബയെ ഇസ്രായേൽ നിയമവിരുദ്ധ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിന്റെ ഭാഗമായി ഇസ്രായേൽ ഭരണകൂടം ആവശ്യമായ എല്ലാ നടപടിക്രമങ്ങളും ഔപചാരികമായി പൂർത്തിയാക്കിയിട്ടുണ്ട്. ഇതിനായുള്ള എല്ലാ പരിശോധനകളിലും നിയന്ത്രണങ്ങളും ഇസ്രയേൽ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഐക്യരാഷ്ട്ര സഭ സെക്യൂരിറ്റി കൌൺസിലോ, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റോ ഭീകരരായി പ്രഖ്യാപിക്കുന്നവരേയോ, അല്ലെങ്കിൽ ഇന്ത്യയെ പോലെ തന്നെ അതിർത്തിക്ക് സമീപമോ ആഭ്യന്തര തലത്തിലോ ഭീകര പ്രവർത്തനം നടത്തുന്നവരെയാണ്, ഞങ്ങളും ഭീകര പട്ടികയിൽ ഉൾപ്പെടുത്തുന്നത്. ഭീകരവാദത്തിനെതിരായ ആഗോളതലത്തിലുള്ള ഒരു കൂട്ടായ പോരാട്ടത്തിനുള്ള സാധ്യത മുന്നിൽക്കണ്ടാണ് ലഷ്കർ ഇ ത്വയ്ബയെ ഭീകര പട്ടികയിൽ ഉൾപ്പെടുത്താൻ ഇസ്രയേൽ പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ ഈ നീക്കം നടത്തിയത്.
"ലഷ്കർ ഇ ത്വയ്ബ മാരകവും അപലപനീയവുമായ ഒരു ഭീകരസംഘടനയാണ്. അവർ നൂറുകണക്കിന് ഇന്ത്യൻ പൗരന്മാരുടെയും മറ്റുള്ളവരുടെയും കൊലപാതകത്തിന് ഉത്തരവാദികളാണ്. 2008 നവംബർ 26ലെ ലഷ്കർ ഇ ത്വയ്ബയുടെ ഹീനമായ പ്രവർത്തനങ്ങൾ ഇപ്പോഴും സമാധാനം ആഗ്രഹിക്കുന്ന എല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലും ശക്തമായി പ്രതിധ്വനിക്കുന്നുണ്ട്,” ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡർ പറഞ്ഞു.
Read More Related Stories Here
- തൃശ്ശൂരിൽ സ്കൂളിൽ വെടിവെപ്പ്; പൂർവ്വ വിദ്യാർത്ഥി കസ്റ്റഡിയിൽ
- യൂത്ത് കോൺഗ്രസുകാരെ മർദ്ദിച്ച സംഭവം; 14 സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
- വിദ്വേഷ പ്രസംഗം തടയാൻ നിയമനിർമ്മാണത്തിന് കോൺഗ്രസ്; രാജസ്ഥാനിലെ ബിജെപി, കോൺഗ്രസ് പ്രകടന പത്രികകൾ ചർച്ചയാകുന്നു
- രക്ഷാപ്രവർത്തനം പത്താം ദിവസം : ഉത്തരകാശി തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങൾ ലഭിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.