scorecardresearch

രക്ഷാപ്രവർത്തനം പത്താം ദിവസം : ഉത്തരകാശി തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങൾ ലഭിച്ചു

ആറ് ഇഞ്ച് ഭക്ഷണ പൈപ്പ് ലൈനിലൂടെ അയച്ച എൻഡോസ്കോപ്പിക് ക്യാമറയാണ് തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ ദൃശ്യങ്ങൾ പകർത്തിയതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

ആറ് ഇഞ്ച് ഭക്ഷണ പൈപ്പ് ലൈനിലൂടെ അയച്ച എൻഡോസ്കോപ്പിക് ക്യാമറയാണ് തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ ദൃശ്യങ്ങൾ പകർത്തിയതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

author-image
WebDesk
New Update
Uttarkashi Trapped Workers first visuals

ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങൾ

 ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിനുള്ളിൽ 10 ദിവസത്തോളമായി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ആദ്യ വീഡിയോ ദൃശ്യങ്ങൾ ചൊവ്വാഴ്ച രക്ഷാപ്രവർത്തകർ പുറത്തുവിട്ടു.

Advertisment

ആറ് ഇഞ്ച് ഭക്ഷണ പൈപ്പ് ലൈനിലൂടെ അയച്ച എൻഡോസ്കോപ്പിക് ക്യാമറ ദൃശ്യങ്ങൾ പകർത്തിയത്.

മഞ്ഞയും വെള്ളയും കലർന്ന ഹെൽമറ്റ് ധരിച്ച തൊഴിലാളികൾ പൈപ്പ് ലൈനിലൂടെ വിതരണം ചെയ്യുന്ന ഭക്ഷണ സാധനങ്ങൾ സ്വീകരിക്കുന്നതും രക്ഷാപ്രവർത്തകരുമായി സംഭാഷണത്തിൽ ഏർപ്പെടുന്നതും ഈ ദൃശ്യങ്ങളിൽ കാണാം.ഇത് തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ആശ്വാസം പകർന്നു.

തൊഴിലാളികളുടെ ക്ഷേമം വിലയിരുത്തുന്നതിനായി പൈപ്പ് ലൈനിലൂടെ കാമറകൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതായി നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (എൻഎച്ച്ഐഡിസിഎൽ) ഡയറക്ടർ അൻഷു മനീഷ് ഖൽഖോ,  നേരത്തെ പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച വൈകിട്ട് കാമറ വിന്യസിച്ചത്.

Advertisment

തൊഴിലാളികൾക്ക്  ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്യുന്നതിനായി തിങ്കളാഴ്ച രക്ഷാപ്രവർത്തകർ തകർന്ന സിൽക്യാര-ബാർകോട്ട് തുരങ്കത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലൂടെ ആറ് ഇഞ്ച് വീതിയുള്ള പൈപ്പ്ലൈനിലൂടെ നൽകി.

ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ യമുനോത്രി ദേശീയ പാതയിൽ നവംബർ 12 ന് പുലർച്ചെയാണ് നിർമാണത്തിലിരിക്കുന്ന തുരങ്കം തകർന്ന് 41 തൊഴിലാളികൾ കുടുങ്ങിയത്. 

Disaster Management

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: