scorecardresearch

ഐആർസിടിസി വെബ്സൈറ്റും, ആപ്പും ഡൗൺ; ഒരു മണിക്കൂറോളം പ്രവർത്തനം തടസപ്പെട്ടു

ഒരു മണിക്കൂര്‍ മാത്രമായിരിക്കും ഇ-ടിക്കറ്റ് സംവിധാനത്തിൽ പ്രശ്നം നീണ്ടുനില്‍ക്കുക

ഒരു മണിക്കൂര്‍ മാത്രമായിരിക്കും ഇ-ടിക്കറ്റ് സംവിധാനത്തിൽ പ്രശ്നം നീണ്ടുനില്‍ക്കുക

author-image
Health Desk
New Update
Southern Railway irctc Reschedules and Cancels Trains in Kerala

ഫയൽ ചിത്രം

ന്യൂഡൽഹി: ഐആർസിടിസി ഓൺലൈൻ വെബ്‌സൈറ്റിന്റെയും മൊബൈൽ ആപ്ലിക്കേഷന്റെയും പ്രവർത്തനം ഒരു മണിക്കൂറോളം തടസപ്പെട്ടു. ടിക്കറ്റുകൾ റദ്ദാക്കാനോ ടിഡിആർ ഫയൽ ചെയ്യാനോ ഉള്ളവർ കസ്റ്റമർ കെയർ ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയോ കമ്പനിക്ക് ഇ-മെയിൽ അയയ്‌ക്കുകയോ ചെയ്യാനാണ് നിർദേശം.

Advertisment

''അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ, ഒരു മണിക്കൂർ നേരത്തേക്ക് ഇ-ടിക്കറ്റിങ് സേവനം ലഭ്യമാകില്ല. ദയവായി പിന്നീട് ശ്രമിക്കുക. റദ്ദാക്കൽ/ഫയൽ ടിഡിആർ, കസ്റ്റമർ കെയർ നമ്പറിൽ വിളിക്കുക. 14646, 0755-6610661 ആൻഡ് 0755-4090600 അല്ലെങ്കിൽ etickets@irctc.co.in എന്ന വിലാസത്തിൽ മെയിൽ ചെയ്യുക,” ഐആർസിടിസി അധികൃതർ അറിയിച്ചു. അതേസമയം, ഒരു മണിക്കൂര്‍ മാത്രമായിരിക്കും ഇ-ടിക്കറ്റ് സംവിധാനത്തിൽ പ്രശ്നം നീണ്ടുനില്‍ക്കുക. ഇതിന് ശേഷം ഐആര്‍സിടിസിയുടെ വെബ്‌സൈറ്റും ആപ്പും പഴയതുപോലെ വീണ്ടും പ്രവർത്തന സജ്ജമാകും. 

ഇന്ത്യന്‍ റെയില്‍വേയുടെ വിവിധ സേവനങ്ങള്‍ ഒരു കുടക്കീഴിലാക്കുന്ന 'സൂപ്പര്‍ ആപ്പ്' പൂര്‍ത്തിയാക്കാനുള്ള പരിശ്രമങ്ങളിലാണ് ഐആര്‍സിടിസി. പുതിയ ആപ്പ് വരുന്നതോടെ ടിക്കറ്റ് ബുക്കിങ്, പ്ലാറ്റ്‌ഫോം ടിക്കറ്റ്, ട്രെയിൻ ലൈവായി ട്രാക്ക് ചെയ്യുക എന്നിങ്ങനെ അനവധി സേവനങ്ങള്‍ ഒരു ആപ്പിലേക്ക് എത്തിക്കാനാണ് റെയില്‍വേ ശ്രമിക്കുന്നത്. 

Read More

Advertisment
Railway

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: