scorecardresearch

മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു

ഒന്നര മണിക്കൂര്‍ നീണ്ട വാദപ്രതിവാദത്തിന് ശേഷമാണ് കോടതിയുടെ തീരുമാനം.

ഒന്നര മണിക്കൂര്‍ നീണ്ട വാദപ്രതിവാദത്തിന് ശേഷമാണ് കോടതിയുടെ തീരുമാനം.

author-image
WebDesk
New Update
ചിദംബരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു; 14 ദിവസം തിഹാര്‍ ജയിലില്‍

ന്യൂഡല്‍ഹി: ഐഎൻ‌എക്‌സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തെ കസ്റ്റഡിയില്‍ വിട്ടു. ചിദംബരത്തെ നാല് ദിവസത്തേക്കാണ് സിബിഐ കോടതി കസ്റ്റഡിയില്‍ വിട്ടത്. അഞ്ച് ദിവസത്തേക്ക് ചിദംബരത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടത്. ഒന്നര മണിക്കൂര്‍ നീണ്ട വാദപ്രതിവാദത്തിന് ശേഷമാണ് കോടതിയുടെ തീരുമാനം.

Advertisment

മുതിര്‍ന്ന അഭിഭാഷകരായ മനു അഭിഷേക് സിങ്‌വി, കപില്‍ സിബല്‍ എന്നിവരാണ് ചിദംബരത്തിനായി കോടതിയില്‍ ഹാജരായത്. സിബിഐക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദങ്ങളുന്നയിച്ചു. അഞ്ച് ദിവസത്തേക്ക് ചിദംബരത്തെ കസ്റ്റഡിയില്‍ വിടണമെന്നായിരുന്നു തുഷാര്‍ മേത്തയുടെ പ്രധാന വാദം.

Read More: സ്വയം വാദിക്കണമെന്ന് ചിദംബരം; പറ്റില്ലെന്ന് സോളിസിറ്റര്‍ ജനറല്‍, കോടതിയില്‍ നാടകീയ രംഗങ്ങള്‍

തനിക്ക് സംസാരിക്കണമെന്ന് അഭിഭാഷകൻ കൂടിയായ ചിദംബരം കോടതിയിൽ ആവശ്യപ്പെട്ടു. ചിദംബരത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു. സോളിസിറ്റര്‍ ജനറല്‍ എതിര്‍പ്പ് അറിയിച്ചെങ്കിലും അത് മറികടന്ന് കോടതി ചിദംബരത്തിന് സംസാരിക്കാന്‍ അവസരം നല്‍കുകയായിരുന്നു. കുറ്റാരോപിതനായ ചിദംബരത്തെ ചോദ്യം ചെയ്യാന്‍ വിട്ടുനല്‍കണമെന്ന് തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു. താന്‍ എല്ലാ കാര്യത്തിലും കോടതിയുമായി സഹകരിക്കാറുണ്ടെന്നും ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയിട്ടുണ്ടെന്നും ചിദംബരം പറഞ്ഞു.

Advertisment

വിദേശത്ത് ബാങ്ക് അക്കൗണ്ട് ഉണ്ടോ എന്ന ചോദ്യത്തിന് ചിദംബരം 'ഇല്ല' എന്ന് മറുപടി നല്‍കി. മകന്‍ കാര്‍ത്തി ചിദംബരത്തിന് വിദേശത്ത് അക്കൗണ്ട് ഉണ്ടെന്നും അതിനുള്ള അനുമതി കാര്‍ത്തിക്ക് ഉണ്ടെന്നും ചിദംബരം പറഞ്ഞു. ചോദിക്കുന്നതിനെല്ലാം മറുപടി നല്‍കുന്നത് നിസഹകരണം അല്ല എന്നും ചിദംബരം എല്ലാ കാര്യത്തിലും സഹകരിച്ചിട്ടുണ്ടെന്നും അഭിഭാഷകനായ മനു അഭിഷേക് സിങ്‌വി കോടതിയില്‍ പറഞ്ഞു.

തിങ്കളാഴ്ച വരെ ചിദംബരം കസ്റ്റഡിയിൽ തുടരും. ദിവസവും അരമണിക്കൂർ വീട്ടുകാർക്ക് ചിദംബരത്തെ കാണാം. രണ്ട് ദിവസത്തിൽ ഒരിക്കൽ ചിദംബരത്തെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കോടതി പറഞ്ഞു.

ഐഎൻ‌എക്‌സ് മീഡിയ അഴിമതിക്കേസിൽ കേസിൽ കഴിഞ്ഞ ദിവസം രാത്രിയാണ് പി.ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. ഏറെ നാടകീയതകള്‍ക്കൊടുവിലാണ് ബുധനാഴ്ച രാത്രി പത്തുമണിയോടെ ന്യൂഡൽഹി ജോര്‍ബാഗിലെ വീട്ടില്‍ നിന്ന് ചിദംബരത്തെ സിബിഐ സംഘം കസ്റ്റഡിയിലെടുത്തത്.

Read Also: എന്താണ് ഐഎന്‍എക്സ് മീഡിയ അഴിമതി കേസ്?

ബുധനാഴ്ച രാത്രി എഐസിസി ആസ്ഥാനത്തെത്തി വാര്‍ത്താ സമ്മേളനം നടത്തി മടങ്ങിയതിന് പിന്നാലെയാണ് സിബിഐ സംഘം ചിദംബരത്തിന്റെ വീട്ടിലെത്തിയത്. വീടിന്റെ കൂറ്റന്‍ മതില്‍ ചാടി കടന്നാണ് സിബിഐ അകത്തേക്ക് പ്രവേശിച്ചത്. ഗേറ്റ് പൂട്ടിയിട്ടതിനെ തുടര്‍ന്നാണ് മതില്‍ ചാടി കടക്കേണ്ടി വന്നത്. ആറംഗ സിബിഐ ഉദ്യോഗസ്ഥരാണ് ആദ്യം ചിദംബരത്തിന്റെ വീട്ടിലെത്തിയത്. പിന്നാലെ 20 ഓളം ഉദ്യോഗസ്ഥരുമെത്തി. ചിദംബരത്തിന്റെ നിർദേശാനുസരണമാണ് വീടിന്റെ ഗേറ്റ് പൂട്ടിയത്. അഭിഭാഷകരായ മനു അഭിഷേക് സിങ്‌വി, കപിൽ സിബൽ എന്നിവരും പി.ചിദംബരത്തിനൊപ്പം വീട്ടിലുണ്ടായിരുന്നു. സിബിഐയ്ക്ക് പിന്നാലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘവും ഡല്‍ഹി പൊലീസും ചിദംബരത്തിന്റെ വസതിയിലെത്തി.

എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ചിദംബരം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഒരു തെറ്റും ചെയ്തിട്ടില്ല. തനിക്കെതിരായ കേസില്‍ ഇതുവരെ വ്യക്തമായ തെളിവുകളൊന്നും ഇല്ല. താന്‍ ഒളിവിലല്ലെന്നും ചിദംബരം മാധ്യമങ്ങളോട് പറഞ്ഞു. തലയുയര്‍ത്തി പിടിച്ച് തന്നെ നില്‍ക്കും. നിയമപരമായി എല്ലാം നേരിടും. നിയമത്തെ ബഹുമാനിക്കുന്നു. അഴിമതി കേസില്‍ തനിക്കെതിരെ കുറ്റപത്രം ഫയല്‍ ചെയ്തിട്ടില്ലെന്നും ചിദംബരം മാധ്യമങ്ങളോട് പറഞ്ഞു.

Karti Chidhambaram P Chidambaram Cbi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: