scorecardresearch

കപ്പലുകൾക്ക് നേരെ നിരന്തരമായ ആക്രമണങ്ങൾ; സുരക്ഷ കടുപ്പിച്ച് നാവിക സേന

മധ്യ-വടക്കൻ അറബിക്കടലിൽ ഈ മാസം വ്യാപാരക്കപ്പലുകൾക്ക് നേരെ ഒന്നിലധികം ആക്രമണങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് ഇന്ത്യൻ നാവികസേന നിരീക്ഷണ ശ്രമങ്ങൾ വർദ്ധിപ്പിക്കുന്നത്

മധ്യ-വടക്കൻ അറബിക്കടലിൽ ഈ മാസം വ്യാപാരക്കപ്പലുകൾക്ക് നേരെ ഒന്നിലധികം ആക്രമണങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് ഇന്ത്യൻ നാവികസേന നിരീക്ഷണ ശ്രമങ്ങൾ വർദ്ധിപ്പിക്കുന്നത്

author-image
WebDesk
New Update
Ship navy

ഫയൽ ചിത്രം

ഡൽഹി: അറബിക്കടലിൽ തുടർച്ചയായി കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടാകുന്ന സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിക്കാൻ ഇന്ത്യൻ നാവിക സേന. മധ്യ-വടക്കൻ അറബിക്കടലിൽ ഈ മാസം വ്യാപാരക്കപ്പലുകൾക്ക് നേരെ ഒന്നിലധികം ആക്രമണങ്ങൾ ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് നിരീക്ഷണങ്ങളടക്കം കടുപ്പിക്കാനുള്ള നാവിക സേനയുടെ തീരുമാനം. എന്തെങ്കിലും അപകടമുണ്ടായാൽ സമുദ്ര സുരക്ഷാ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനും വാണിജ്യ കപ്പലുകൾക്ക് സഹായം നൽകുന്നതിനും ഡിസ്ട്രോയറുകളും ഫ്രിഗേറ്റുകളും അടങ്ങുന്ന ടാസ്‌ക് ഗ്രൂപ്പുകളെ വിന്യസിച്ചിട്ടുണ്ടെന്ന് നാവികസേന പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

Advertisment

 ദീർഘദൂര സമുദ്ര പട്രോളിംഗ് എയർക്രാഫ്റ്റുകളുടെയും ആർപിഎകളുടെയും വ്യോമ നിരീക്ഷണം കൂടുതൽ ശക്തമാക്കും.  സമുദ്ര മേഖലയെ പൂർണ്ണ നിരീക്ഷണത്തിലാക്കാൻ ഇത് സഹായിക്കും. EEZ-ന്റെ ഫലപ്രദമായ നിരീക്ഷണത്തിനായി ഇന്ത്യൻ നാവികസേന കോസ്റ്റ് ഗാർഡുമായി ഏകോപനത്തിൽ പ്രവർത്തിക്കും. ദേശീയ സമുദ്ര ഏജൻസികളുമായി ഏകോപിപ്പിച്ച് മധ്യ/വടക്കൻ അറബിക്കടൽ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും നാവികസേന വ്യക്തമാക്കി.ഈ മേഖലയിലെ വ്യാപാര കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ നാവികസേന പ്രതിജ്ഞാബദ്ധമാണെന്നും സേന പ്രസ്താവനയിൽ പറഞ്ഞു.
 
ഡിസംബർ 23 ന്, പോർബന്തറിൽ നിന്ന് ഏകദേശം 220 നോട്ടിക്കൽ മൈൽ തെക്ക്-പടിഞ്ഞാറ് കെമിക്കൽ ടാങ്കർ എം വി ചെം പ്ലൂട്ടോയിൽ ഡ്രോൺ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കപ്പൽ ഇന്ത്യൻ തീരത്ത് എത്തിയതിന് ശേഷം വിവിധ ഏജൻസികളുടെ സംയുക്ത അന്വേഷണം ആരംഭിച്ചതായി നാവികസേന അറിയിച്ചു.അത് കൂടാതെ, ഇന്ത്യൻ തീരത്ത് നിന്ന് ഏകദേശം 700 മൈൽ അകലെ ഒരു കടൽക്കൊള്ള നടന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിക്കാനുള്ള നാവിക സേനയുടെ തീരുമാനം.

In Other News:

Arabian Sea Indian Navy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: