/indian-express-malayalam/media/media_files/uploads/2020/06/india-china-2.jpg)
ന്യൂഡൽഹി: ഇന്ത്യയും ചൈനയുമായുള്ള അതിർത്തി സംഘർഷ വിഷയങ്ങളിൽ സൈനിക തല ചർച്ച ഇന്ന് പുനഃരാംരഭിക്കും. ഏകദേശം രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കമാൻഡർ തല ചർച്ച നടക്കാൻ പോകുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ നടക്കുന്ന ഒൻപതാംവട്ട കമാൻഡർ തല ചർച്ചയാണിത്. സംഘർഷം ലഘൂകരിക്കൽ, പിന്മാറ്റം അടക്കമുള്ള വിഷയങ്ങളിൽ നേരത്തെയുണ്ടാക്കിയ ധാരണകൾ പൂർണമായും ഫലപ്രദമായി യാഥാർത്ഥ്യമാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ഇന്നത്തെ ചർച്ചയ്ക്ക് ഏറെ പ്രാധാന്യമുണ്ട്.
ചൈനീസ് മേഖലയിലെ മോൾഡോയിൽ വച്ചാണ് സൈനിക ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തുന്നത്. മലയാളി കൂടിയായ 14 കോർപ്സ് കമാൻഡർ ലഫ്റ്റ. ജനറൽ പികെജി മേനോനാണ് ഇന്ത്യൻ സംഘത്തെ നയിക്കുന്നത്. ഷിൻജിയാങ് മിലിട്ടറി റീജിയൻ കമാൻഡർ മേജർ ജനറൽ ലിയു ലിന്നാണ് ചൈനീസ് പ്രതിനിധി. നവംബർ ആറിന് നടന്ന ചർച്ചയിൽ സമ്പൂർണ സൈനിക പിന്മാറ്റമെന്ന ഇന്ത്യൻ ആവശ്യം ചൈന അംഗീകരിച്ചിരുന്നില്ല.
Also Read: കാണികൾ ജയ്ശ്രീറാം മുഴക്കി, പ്രസംഗം നിർത്തി മമത; വേദിയിൽ പ്രധാനമന്ത്രിയും
കഴിഞ്ഞ വർഷം മേയ് മുതൽ ഇരു രാജ്യങ്ങളും അതിർത്തിയിൽ സൈനികരെ വിന്യസിച്ചിരിക്കുകയാണ്. ഗാൽവാൻ സംഘർഷത്തിനുശേഷം നിരവധി തവണ ഉന്നതതല ചർച്ചകൾ നടന്നിരുന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല. അതിർത്തിയിലെ സംഘർഷാവസ്ഥ ലഘൂകരിക്കാൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറും ചൈനയുടെ വാങ് യിയും മോസ്‌കോയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
Also Read: ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി; ലോകാരോഗ്യ സംഘടന
അതേസമയം, ഞായറാഴ്ച നടക്കുന്ന ചർച്ചയുടെ ലക്ഷ്യം ഇരുഭാഗത്തും നഷ്ടപ്പെട്ട വിശ്വാസം പുനഃസ്ഥാപിക്കലായിരിക്കുമെന്ന് ചൈനീസ് ആർമിയെ ഉദ്ധരിച്ച് ചില രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയാകട്ടെ ചൈനയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന പ്രകോപനം അവസാനിപ്പിക്കുന്നതിനും കടന്നു കയറ്റ നീക്കങ്ങൾ ഉപേക്ഷിപ്പിക്കുന്നതിനുമാണ് മുൻതൂക്കമെന്ന് വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us