/indian-express-malayalam/media/media_files/uploads/2017/09/modiOut.jpg)
ന്യൂഡല്‍ഹി: പാകിസ്ഥാന് മുകളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനം പറക്കില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്‌കേക്കില്‍ വച്ച് നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി ഒമാന്‍, ഇറാന്‍ വഴി വിമാനത്തില്‍ പോകും.
Read More: ഇമ്രാന്‍ ഖാന്‍ മോദിക്ക് കത്തയച്ചു; പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം എന്നാവശ്യം
നേരത്തെ പാകിസ്ഥാന് മുകളിലൂടെ പോകാന്‍ കേന്ദ്രം പാകിസ്ഥാനോട് അനുമതി തേടിയിരുന്നു. പാകിസ്ഥാന്‍ ഇതിനു അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍, ഇത് വിവാദമായതോടെയാണ് പാകിസ്ഥാന് മുകളിലൂടെ പറക്കുന്നത് കേന്ദ്രം വേണ്ടെന്ന് വച്ചത്. ബാലാകോട്ട് ആക്രമണത്തിന് പിന്നാലെ അതിര്‍ത്തിയിലെ വ്യോമമാര്‍ഗം അടച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവിഐപി വിമാനത്തിന് അനുമതി ചോദിച്ചായിരുന്നു പാകിസ്ഥാനെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ജൂണ്‍ 13-14 തീയതികളിലാണ് ഷാങ്ഹായ് ഉച്ചക്കോടി. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഒമാന്‍, ഇറാന്‍, മധ്യ ഏഷ്യ വഴിയാണ് മോദി ബിഷ്‌കേക്കില്‍ എത്തുക.
Read More: മോദി തിരഞ്ഞെടുപ്പിൽ ജയിച്ചത് നുണകൾ കൊണ്ട്: രാഹുൽ ഗാന്ധി
ഷാങ്ഹായി ഉച്ചക്കോടിയില്‍ വച്ച് നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും കൂടിക്കാഴ്ച നടത്തുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, പിന്നീട് ഇത് വേണ്ടെന്നു വയ്ക്കുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നേരത്തെ കത്തയച്ചിരുന്നു. ഷാങ്ഹായി ഉച്ചകോടിയുടെ പശ്ചാത്തലത്തിലായിരുന്നു ഇമ്രാൻ ഖാൻ കത്തയച്ചത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം എന്നായിരുന്നു കത്തിലെ ആവശ്യം. കിര്‍ഗിസ്താനിലെ ബിഷ്‌കെക്കില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിയ്ക്കിടെ ഇമ്രാനുമായി മോദി ചര്‍ച്ച നടത്തില്ല എന്ന് ഇന്ത്യ വ്യക്തമാക്കിയതിന് പിന്നാലെയാണ് മോദിക്ക് ഇമ്രാൻ കത്തയച്ചത്.
Read More: താങ്കൾ അത് സാധിച്ചിരിക്കുന്നു; മോദിയെ അഭിനന്ദിച്ച് സൂപ്പർ താരങ്ങൾ
സമാധാനപരമായ സഹോദര്യത്തിന്റെ നയമാണ് പാകിസ്ഥാന്‍ മുന്നോട്ട് വയ്ക്കുന്നത്. ഒന്നിച്ച് പ്രവര്‍ത്തിക്കണം. പരസ്പര ബഹുമാനത്തോടെയും വിശ്വാസത്തിലൂടെയും പ്രശ്‌നങ്ങളെ ഒന്നിച്ച് നേരിടുകയാണ് വേണ്ടത്. ഉപഭൂഖണ്ഡത്തിന്റെ വികസനത്തിനും മേഖലയിലെ ദാരിദ്ര്യം തുടച്ചുനീക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച അനിവാര്യമാണെന്നും ചര്‍ച്ച മാത്രമാണ് പ്രശ്‌നപരിഹാരത്തിനുള്ള വഴി എന്നും മോദിക്ക് അയച്ച കത്തിൽ ഇമ്രാൻ ഖാൻ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us