ഇമ്രാന്‍ ഖാന്‍ മോദിക്ക് കത്തയച്ചു; പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം എന്നാവശ്യം

ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മോദിയോട് ഇമ്രാന്‍ ഖാന്‍ നേരത്തെ പറഞ്ഞിരുന്നു

Narendra Modi, Imran Khan

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വീണ്ടും കത്തയച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം എന്നാണ് കത്തിലെ ആവശ്യം. കിര്‍ഗിസ്താനിലെ ബിഷ്‌കെക്കില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിയ്ക്കിടെ ഇമ്രാനുമായി മോദി ചര്‍ച്ച നടത്തില്ല എന്ന് ഇന്ത്യ വ്യക്തമാക്കിയതിന് പിന്നാലെയാണ് മോദിക്ക് പുതിയ കത്തയച്ചിരിക്കുന്നത്. ജൂൺ 13,14 തീയതികളിലാണ് ഉച്ചകോടി നടക്കുക.

Read More: പ്രശ്നം ഗുരുതരമാക്കാൻ തൽപര്യമില്ല, നരേന്ദ്ര മോദിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു: ഇമ്രാൻ ഖാൻ

സമാധാനപരമായ സഹോദര്യത്തിന്റെ നയമാണ് പാകിസ്ഥാന്‍ മുന്നോട്ട് വയ്ക്കുന്നത്. ഒന്നിച്ച് പ്രവര്‍ത്തിക്കണം. പരസ്പര ബഹുമാനത്തോടെയും വിശ്വാസത്തിലൂടെയും പ്രശ്‌നങ്ങളെ ഒന്നിച്ച് നേരിടുകയാണ് വേണ്ടത്. ഉപഭൂഖണ്ഡത്തിന്റെ വികസനത്തിനും മേഖലയിലെ ദാരിദ്ര്യം തുടച്ചുനീക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച അനിവാര്യമാണെന്നും ചര്‍ച്ച മാത്രമാണ് പ്രശ്‌നപരിഹാരത്തിനുള്ള വഴി എന്നും മോദിക്ക് അയച്ച കത്തിൽ ഇമ്രാൻ ഖാൻ പറയുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് രണ്ടാം തവണയും മോദി പ്രധാനമന്ത്രി സ്ഥാനത്തെത്തിയപ്പോൾ അഭിനന്ദനം അറിയിച്ച് ഇമ്രാൻ ഖാൻ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മോദിയോട് ഇമ്രാന്‍ ഖാന്‍ ഫോണിലൂടെ അറിയിക്കുകയായിരുന്നു. ദക്ഷിണേഷ്യയുടെ വികസനം യാഥാര്‍ഥ്യമാക്കുന്നതിനുവേണ്ടി മോദിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് ആഗ്രഹമെന്നും ഇമ്രാൻ അന്ന് മോദിയോട് പറഞ്ഞിരുന്നു.

Read More: ‘ഇന്ത്യയേയും പാകിസ്ഥാനേയും ഒരുമിപ്പിക്കാനല്ല ഞങ്ങള്‍ കല്യാണം കഴിച്ചത്’; സാനിയ മിര്‍സ

പുൽവാമ ഭീകരാക്രമണവും ബാലാകോട്ട് ആക്രമണവും ഇന്ത്യ – പാകിസ്ഥാൻ ബന്ധത്തെ ഏറെ വഷളാക്കിയിരുന്നു. അതിനു പിന്നാലെ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഗംഭീര വിജയവുമായി മോദി വീണ്ടും അധികാരത്തിലെത്തുകയായിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തിൽ ആശംസകളർപ്പിച്ച് ഇമ്രാൻ മോദിയെ ഫോണിൽ ബന്ധപ്പെട്ടത് ശുഭസൂചനകളാണ് നൽകിയതെങ്കിലും ഉച്ചകോടിയിൽ ഇമ്രാനുമായി ചർച്ച നടത്തില്ലെന്ന് പ്രധാനമന്ത്രി തീരുമാനിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വീണ്ടും അസ്വാരസ്യങ്ങൾ രൂപപ്പെടാൻ തുടങ്ങിയിരിക്കുകയാണ്.

 

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Imran khan writes letter to pm modi india pakistan relation ship

Next Story
ശക്തമായി തിരിച്ചുവരും; സിപിഎം കേരള ഘടകംcpm, polit bureau, സിപിഎം, പോളിറ്റ് ബ്യൂറോ, lok ssabha election 2019, ലോക്സഭ തിരഞ്ഞെടുപ്പ് 2019, iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers
The moderation of comments is automated and not cleared manually by malayalam.indianexpress.com