scorecardresearch

ഇന്ത്യ-യുഎസ് വ്യാപാര കരാർ; കരട് തയ്യാറാക്കുന്ന പ്രക്രയയ്ക്ക് തുടക്കം; അമേരിക്കൻ പ്രതിനിധി സംഘം ഇന്ത്യ സന്ദർശിച്ചേക്കും

വ്യാപാര കരാറിൽ ചർച്ച തുടരുകയാണെന്നും വ്യവസ്ഥകൾ രൂപപ്പെടുത്തുന്നതിലാണ് ഇരു രാജ്യങ്ങളും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ഉന്നത സർക്കാർ വൃത്തങ്ങൾ അറിയിച്ചു

വ്യാപാര കരാറിൽ ചർച്ച തുടരുകയാണെന്നും വ്യവസ്ഥകൾ രൂപപ്പെടുത്തുന്നതിലാണ് ഇരു രാജ്യങ്ങളും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ഉന്നത സർക്കാർ വൃത്തങ്ങൾ അറിയിച്ചു

author-image
WebDesk
New Update
Commerce Minister Piyush Goyal with US Commerce Secretary Howard Lutnick

യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്കിനൊപ്പം വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ

ഡൽഹി: ഇന്ത്യ - യുഎസ് വ്യാപാര കരാറിന്റെ കരട് തയ്യാറാക്കൽ പ്രക്രിയ ആരംഭിച്ചതായി ഉന്നത സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഈ മാസം ആദ്യം വാഷിങ്ടൺ സന്ദർശിച്ച ഇന്ത്യൻ സംഘം നടത്തിയ ചർച്ചകളിലെ ധാരണയുടെ പശ്ചാത്തലത്തിലാണ് നടപടികൾ ആരംഭിച്ചതെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചു.

Advertisment

വ്യാപാര കരാറിനെ കുറിച്ചുള്ള ചർച്ചകൾ തുടരുകയാണെന്നും കരാറിന്റെ ഭാഷയും വ്യവസ്ഥകളും രൂപപ്പെടുത്തുന്നതിലാണ് ഇരു രാജ്യങ്ങളും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. യുഎസ് പ്രതിനിധി സംഘം ഉടൻ ഇന്ത്യയിലെത്തിയേക്കുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

Also Read: എന്താണ് കർണൂലിൽ സംഭവിച്ചത്? ആളി പടർന്ന തീയിൽ നിന്ന് രക്ഷപെട്ടവർ പറയുന്നു

അതേസമയം, വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ ഇന്ത്യയും അമേരിക്കയും തമ്മിൽ പുരോഗമിക്കുകയാണെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. നീതിയുക്തവും തുല്യവുമായ കരാറിൽ എത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജർമനി സന്ദർശനത്തിനിടെ പിയൂഷ് ഗോയൽ വ്യക്തമാക്കി.

Advertisment

Also Read: 250 മില്യൺ ഡോളർ ചെലവിൽ അത്യാഡംബര ബോൾറൂം; വൈറ്റ് ബൈസിലെ ഈസ്റ്റ് വിംഗ് പൊളിച്ചു മാറ്റാനൊരുങ്ങി ട്രംപ്

ഇന്ത്യ ഒരിക്കലും തിടുക്കത്തിലോ ബാഹ്യ സമ്മര്‍ദ്ദം മൂലമോ കരാറുകള്‍ക്കായി ചര്‍ച്ച നടത്തില്ല. ദേശീയ താല്‍പ്പര്യത്തിനാണ് മുന്‍ഗണന നൽകുന്നത്. ഒരു വ്യാപാര കരാറിനെ ദീര്‍ഘകാല വീക്ഷണത്തോടെ കാണണം. ഉയര്‍ന്ന താരിഫുകള്‍ നേരിടാന്‍ ഇന്ത്യ പുതിയ വിപണികള്‍ നോക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Read More: ആസിയാൻ ഉച്ചകോടിയിൽ മോദി പങ്കെടുക്കില്ല; ട്രംപുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കാനെന്ന് വിമർശനം

Us India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: