scorecardresearch

ഖാലിസ്ഥാനി ഭീകരൻ അർഷ്ദീപ് ദല്ലയുടെ അറസ്റ്റ് ആവശ്യപ്പെട്ട് ഇന്ത്യ

ഹീനമായ കുറ്റകൃത്യങ്ങളിൽ പങ്കുള്ളതായി ആരോപിച്ച് ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സിലെ അർഷ് ദല്ലയെ കഴിഞ്ഞ വർഷം ജനുവരി 9 നാണ് എംഎച്ച്എ തീവ്രവാദിയായി പ്രഖ്യാപിച്ചത്

ഹീനമായ കുറ്റകൃത്യങ്ങളിൽ പങ്കുള്ളതായി ആരോപിച്ച് ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സിലെ അർഷ് ദല്ലയെ കഴിഞ്ഞ വർഷം ജനുവരി 9 നാണ് എംഎച്ച്എ തീവ്രവാദിയായി പ്രഖ്യാപിച്ചത്

author-image
WebDesk
New Update
Dalla

അർഷ് ദല്ലയെ കഴിഞ്ഞ വർഷം ജനുവരി 9 നാണ് എംഎച്ച്എ തീവ്രവാദിയായി പ്രഖ്യാപിച്ചത് (ഫയൽ ചിത്രം)

ഡൽഹി: കാനഡ കേന്ദ്രീകരിച്ച് തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്ന ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്റെ അർഷ്‌ദീപ് സിംഗ് ഗില്ലിന്റെ ഏറ്റവും പുതിയ ഒളിത്താവള വിവരങ്ങൾ ഇന്ത്യ കനേഡിയൻ സർക്കാരുമായി പങ്കിട്ടു. നിലവിൽ ഒളിവിൽ കഴിയുന്ന ഗില്ലിനെ അറസ്റ്റ് ചെയ്യാൻ കോർഡിനേറ്റുകൾ പങ്കിട്ടുകൊണ്ട് ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടു. ഹീനമായ കുറ്റകൃത്യങ്ങളിൽ പങ്കുള്ളതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ  അർഷ് ദല്ലയെ കഴിഞ്ഞ വർഷം ജനുവരി 9 നാണ് എംഎച്ച്എ തീവ്രവാദിയായി പ്രഖ്യാപിച്ചത്. 

Advertisment

“അടുത്തിടെ, ഡല്ലയ്‌ക്കെതിരായ കേസുകൾ അന്വേഷിക്കുന്ന എൻഐഎക്ക് അദ്ദേഹം കാനഡയിൽ എവിടെയാണ് താമസിക്കുന്നതെന്നതുമായി ബന്ധപ്പെട്ട ചില വിശദാംശങ്ങൾ ലഭിച്ചു, കൂടാതെ അദ്ദേഹത്തിന്റെ കാറിന്റെ കൃത്യമായ വിവരങ്ങളും ചില ഫോട്ടോകൾക്കൊപ്പം നിലവിലെ വിലാസവും ലഭിച്ചു. എൻഐഎ എംഎച്ച്എ വഴി വിദേശകാര്യ മന്ത്രാലയത്തെ (എംഇഎ) സമീപിച്ചു, അവർ ഡൽഹിയിലെ അവരുടെ എംബസി വഴി കനേഡിയൻ സർക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്.  അർഷ് ദല്ലയെ താൽക്കാലിക അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു,” വൃത്തങ്ങൾ പറഞ്ഞു

എന്നാൽ ഇത് സംബന്ധിച്ച് കാനഡ എംബസിയിലേക്ക് അയച്ച ഒരു ചോദ്യത്തിന് ഒരു പ്രതികരണവും ലഭിച്ചില്ല.

2020 വരെ, ഡല്ല പഞ്ചാബ് ആസ്ഥാനമായുള്ള ഗുണ്ടാസംഘങ്ങൾക്കൊപ്പം പ്രവർത്തിച്ചിരുന്നു, എന്നാൽ പിന്നീട് അദ്ദേഹം കാനഡയിലേക്ക് മാറി, അവിടെ കെടിഎഫ് മേധാവി ഹർദീപ് സിംഗ് നിജ്ജാറിനൊപ്പം പ്രവർത്തിക്കാൻ തുടങ്ങി, അദ്ദേഹത്തിന് വേണ്ടി തീവ്രവാദ മൊഡ്യൂളുകൾ പ്രവർത്തിപ്പിക്കാൻ തുടങ്ങി. ഖലിസ്ഥാനി ഭീകരൻ നിജ്ജാറിനെ കഴിഞ്ഞ വർഷം ജൂൺ 18 ന് ഗുരുദ്വാരയുടെ പരിസരത്ത് വെച്ച് അജ്ഞാതർ കൊലപ്പെടുത്തിയിരുന്നു.

Advertisment

"ഭീകര പ്രവർത്തനങ്ങൾക്ക് പുറമെ കൊലപാതകം, കൊള്ളയടിക്കൽ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ തുടങ്ങിയ ഹീനമായ കുറ്റകൃത്യങ്ങളിൽ ഡല്ല ഉൾപ്പെട്ടിട്ടുണ്ട്, കൂടാതെ ഭീകരവാദത്തിന് ധനസഹായം നൽകൽ, അതിർത്തി കടന്നുള്ള മയക്കുമരുന്നുകളും ആയുധങ്ങളും വലിയ തോതിൽ (പാകിസ്ഥാനിൽ നിന്ന്) കടത്തുന്നതിലും ഡല്ല പങ്കാളിയാണ്," ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

നിജ്ജാറിന്റെ കൊലപാതകത്തിന് ശേഷം, കെടിഎഫിന്റെ എല്ലാ പ്രവർത്തനങ്ങളും ഡല്ലയാണ് കൈകാര്യം ചെയ്യുന്നതെന്നും ഇന്ത്യയിൽ ചില കൊലപാതകങ്ങൾ കൂടി നടപ്പിലാക്കാൻ ഇവർ ശ്രമിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ഒളിവിലുള്ള കുറ്റവാളിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന വിദേശ രാജ്യത്തിന്റെ അടിയന്തര അഭ്യർത്ഥന ലഭിച്ചാൽ, ഒളിച്ചോടിയ കുറ്റവാളിയെ അറസ്റ്റുചെയ്യുന്നതിന് താൽക്കാലിക വാറണ്ട് പുറപ്പെടുവിക്കാൻ അധികാരപരിധിയുള്ള മജിസ്‌ട്രേറ്റിനോട് കേന്ദ്ര സർക്കാരിന് അഭ്യർത്ഥിക്കാമെന്ന് താൽക്കാലിക അറസ്റ്റിനെക്കുറിച്ച് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

Read More

Canada Khalistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: