scorecardresearch

ട്രെയിൻ റാഞ്ചൽ സംഭവം: ഇന്ത്യയ്ക്ക് പങ്കെന്ന് പാക്കിസ്ഥാൻ,സ്വന്തം രാജ്യത്തിനകത്തേക്ക് നോക്കെന്ന് ഇന്ത്യ

400 യാത്രക്കാരുമായി ജാഫർ എക്‌സ്പ്രസ് ഹൈജാക്ക് ചെയ്ത 33 ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) വിമതരെയും വധിച്ചതായി പാകിസ്ഥാൻ സുരക്ഷാ സേന ഇതുവരെ അവകാശപ്പെട്ടിട്ടുണ്ട്

400 യാത്രക്കാരുമായി ജാഫർ എക്‌സ്പ്രസ് ഹൈജാക്ക് ചെയ്ത 33 ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) വിമതരെയും വധിച്ചതായി പാകിസ്ഥാൻ സുരക്ഷാ സേന ഇതുവരെ അവകാശപ്പെട്ടിട്ടുണ്ട്

author-image
WebDesk
New Update
jafar express

ട്രെയിൻ റാഞ്ചൽ സംഭവം: ഇന്ത്യയ്ക്ക് പങ്കെന്ന് പാക്കിസ്ഥാൻ

ന്യൂഡൽഹി: പാക്കിസ്ഥാനിലെ ജാഫർ എക്‌സ്പ്രസ് ട്രെയിൻ റാഞ്ചൽ സംഭവത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ആരോപണങ്ങൾ തള്ളി ഇന്ത്യ. പാക്കിസ്ഥാന്റെ ആരോപണങ്ങൾക്കെതിരെ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നു. എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാൻ സ്വന്തം രാജ്യത്തിനകത്തേയ്ക്ക് തന്നെ നോക്കണമെന്നും രാജ്യത്തെ ‘ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം’ എന്ന് വിളിക്കണമെന്നും ജയ്‌സ്വാൾ ചൂണ്ടിക്കാണിച്ചു.

Advertisment

പാകിസ്ഥാൻ ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളെ ശക്തമായി തള്ളിക്കളയുന്നുവെന്നും, ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം എവിടെയാണെന്ന് ലോകത്തിന് മുഴുവൻ അറിയാമെന്നും അദ്ദേഹം ശക്തമായി പ്രതികരിച്ചു . സ്വന്തം ആഭ്യന്തര പ്രശ്നങ്ങളുടെയും പരാജയങ്ങളുടെയും ഉത്തരവാദിത്തം മറ്റുള്ളവരിലേക്ക് മാറ്റുന്നതിന് പകരം പാകിസ്ഥാൻ സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കാൻ​ നോക്കണമെന്നും ജയ്സ്വാൾ വെള്ളിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

ജാഫർ എക്‌സ്പ്രസ് ആക്രമണത്തിൽ ഉൾപ്പെട്ട വിമതർക്ക് അഫ്ഗാനിസ്ഥാനിലെ ഭീകര സംഘടനാ നേതാക്കളുമായി ബന്ധമുണ്ടെന്നും ഇന്ത്യയുടെ കൈകളുണ്ടെന്നും പാകിസ്ഥാൻ വിദേശകാര്യ വക്താവ് ഷഫാഖത്ത് അലി ഖാൻ സൂചിപ്പിച്ചതിന് പിന്നാലെയാണ് വിഷയത്തിൽ ഇന്ത്യയുടെ പ്രസ്താവന. പാകിസ്ഥാന്റെ വാദത്തെ താലിബാൻ അപലപിക്കുകയും അഫ്ഗാൻ ഭരണകൂടത്തിന് ആക്രമണത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

400 യാത്രക്കാരുമായി ജാഫർ എക്‌സ്പ്രസ് ഹൈജാക്ക് ചെയ്ത 33 ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) വിമതരെയും വധിച്ചതായി പാകിസ്ഥാൻ സുരക്ഷാ സേന ഇതുവരെ അവകാശപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, അവരുടെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന ഫോട്ടോഗ്രാഫുകളോ വീഡിയോ തെളിവുകളോ പാകിസ്ഥാൻ സൈന്യം പുറത്തുവിട്ടിട്ടില്ല, ഇത് ഊഹാപോഹങ്ങൾക്ക് ഇടയാക്കുന്നുണ്ട്.

Read More

Advertisment
Pakistan Train

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: