/indian-express-malayalam/media/media_files/uploads/2019/03/MASOOD-Masood-Azhar-001.jpg)
ബെയ്ജിങ്: ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായുള്ള സമയപരിധി ബുധനാഴ്ച അവസാനിക്കാരിനിക്കെ, ലോകരാജ്യങ്ങളുടെ പിന്തുണ തേടി ഇന്ത്യ. യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യുഎഇ, സൗദി അറേബ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ പിന്തുണയാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.
വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയുമായി വാഷിങ്ടണില്‍ ചര്‍ച്ച നടത്തി. സൗദി മന്ത്രി ആദെല്‍ അല്‍ ജുബെയ്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി സുഷമ സ്വരാജും ചര്‍ച്ച നടത്തിയിരുന്നു.
Read More: മസൂദ് അസറിനെ പാക്കിസ്ഥാനിലേക്ക് വിട്ടയച്ചത് ബി.ജെ.പി സര്‍ക്കാരായിരുന്നു: രാഹുല്‍ ഗാന്ധി
യുഎഇ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായും തുര്‍ക്കി പ്രസിഡന്റ് തയിപ് എര്‍ദോഗനുമായും മോദി ഫോണില്‍ ചര്‍ച്ച നടത്തി.
തീരുമാനത്തില്‍ പ്രധാനപങ്ക് വഹിക്കുന്നത് യുഎസ് ആണെങ്കിലും, പാക്കിസ്ഥാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സൗദി, യുഎഇ, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ക്ക് പാക്കിസ്ഥാനെ സ്വാധീനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ സാധിക്കും. അതേസമയം, യുഎന്‍ രക്ഷാസമിതിയുടെ 1267 കമ്മിറ്റിയുടെ നടപടികളില്‍ 'ഉത്തരവാദിത്തപൂര്‍ണമായ സമീപന'മാണ് തങ്ങള്‍ സ്വീകരിച്ചിട്ടുള്ളതെന്നും, 'ഉത്തരവാദിത്തമുള്ള ചര്‍ച്ചകളിലൂടെ മാത്രമേ' പരിഹാരം സാധ്യമാകൂവെന്നും ബെയ്ജിങ് അറിയിച്ചു. ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് ലു കാങ് ആണ് ഇക്കാര്യം അറിയിച്ചത്.
Read More: കശ്മീര്‍ ഉടന്‍ സ്വതന്ത്രമാകും; പുല്‍വാമ ആക്രമണത്തിന് മുമ്പായി മസൂദ് അണികളോട് പറഞ്ഞത്
കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി ഇന്ത്യയില്‍ തുടര്‍ച്ചയായി നടക്കുന്ന ആക്രമണങ്ങളുടെ പുറകില്‍ പ്രവര്‍ത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയുടെ തലവനാണ് മസൂദ് അസ്ഹര്‍. കഴിഞ്ഞ ഫെബ്രുവരി 14ന് പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്‍മാരുടെ ജീവന്‍ കവര്‍ന്ന ആക്രമണത്തിനു പിന്നിലും ഈ സംഘടനയാണ്. ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗണ്‍സിലില്‍ അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ ഇന്ത്യ നിരന്തര ശ്രമങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ചൈനയാണ് ഇതിനെ എതിര്‍ക്കുന്നത്.
Read More: മസൂദ് അസറിന് ശ്വാസമുണ്ട്'; മരിച്ചെന്ന വാര്‍ത്തകള്‍ തിരുത്തി പാക് മാധ്യമങ്ങള്‍
മുംബൈ ഭീകരാക്രമണത്തിന് ശേഷം 2008-2009 കാലയളവ് മുതല്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്. ഫ്രാന്‍സ്, യുഎസ്, യുകെ തുടങ്ങിയ ലോകരാജ്യങ്ങളും കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭാ കൗണ്‍സിലില്‍ ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.