മസൂദ് അസറിനെ പാക്കിസ്ഥാനിലേക്ക് വിട്ടയച്ചത് ബി.ജെ.പി സര്‍ക്കാരായിരുന്നു: രാഹുല്‍ ഗാന്ധി

1999ല്‍ ഇന്ത്യയുടെ യാത്രാവിമാനം റാഞ്ചിയ ഭീകരര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് മസൂദ് അസറിനെ മോചിപ്പിച്ചത്

Rahul Gandhi, രാഹുൽ ഗാന്ധി, congress, കോൺഗ്രസ്, iemalayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: മുമ്പ് ഭരിച്ച ബിജെപി സര്‍ക്കാരാണ് ജെയ്ഷെ മുഹമ്മദ് ഭീകരനേതാവ് സമൂദ് അസ്ഹറിനെ പാക്കിസ്ഥാനിലേക്ക് തിരിച്ച് അയച്ചതെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപിയെ പോലെ കോണ്‍ഗ്രസ് ഭീകരര്‍ക്ക് മുമ്പില്‍ തല കുനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 40 ജവാന്മാര്‍ കൊല്ലപ്പെട്ട പുല്‍വാമാ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം അസ്ഹറിന്റെ ഭീകരസംഘടനായ ജെയ്ഷെ മുഹമ്മദ് ആണ് ഏറ്റെടുത്തത്.

‘ദിവസങ്ങള്‍ക്ക് മുമ്പ് നമ്മുടെ ജവാന്മാര്‍ പുല്‍വാമയില്‍ വീരമൃത്യു വരിച്ചു. ആരാണ് അവരുടെ രക്തസാക്ഷിത്വത്തിന് ഉത്തരവാദികളെന്ന് ഞാന്‍ പ്രധാനമന്ത്രിയോട് ചോദിക്കുകയാണ്. മസൂദ് അസ്ഹറിനെ മോചിപ്പിച്ച ബിജെപി സര്‍ക്കാര്‍ തന്നെ അല്ലെ അതിന്റെ ഉത്തരവാദികള്‍. ഞങ്ങള്‍ നരേന്ദ്രമോദിയെ പോലെ അല്ല. ഭീകരര്‍ക്ക് മുമ്പില്‍ കോണ്‍ഗ്രസ് തല കുനിക്കില്ല,’ രാഹുല്‍ പറഞ്ഞു.

1999ല്‍ ഇന്ത്യയുടെ യാത്രാവിമാനം റാഞ്ചിയ ഭീകരര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ജെയ്ഷെ മുഹമ്മദ് തലവനായ മസൂദ് അസറിനെ ഇന്ത്യക്ക് മോചിപ്പിക്കേണ്ടി വന്നത്. വിമാനത്തിലെ യാത്രക്കാര്‍ക്ക് പകരം ഭീകരരെ കൈമാറാനുള്ള തീരുമാനം കൈക്കൊണ്ടത് അന്നത്തെ വാജ്പേയി സര്‍ക്കാരായിരുന്നു.

വിമാനം തട്ടിയെടുത്ത ഭീകരര്‍ കാണ്ഡഹാറില്‍ വിമാനം ഇറക്കിയപ്പോള്‍ താലിബാന്‍ സംരക്ഷണം നല്‍കി. ഇപ്പോള്‍ ദേശീയ സുരക്ഷാ ഉപദേഷടാവായ അജിത്ത് ഡോവലായിരുന്നു അന്ന് ഇന്‍റലിജന്‍സ് ബ്യൂറോ തലവനും ഭീകരരുമായി ചര്‍ച്ച നടത്തിയ സംഘത്തെ നയിച്ചത്. മസൂദ് അസറിനെ വിട്ടുകൊടുക്കാനുള്ള വാജ്പേയ് സര്‍ക്കാരിന്‍റെ അന്നത്തെ തീരുമാനത്തിന് വ്യപാകമായ വിമര്‍ശനമാണ് ഏറ്റത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Bjp released masood azhar from jail and sent him back to pakistan says rahul gandhi

Next Story
മോദി ഞങ്ങളുടെയും ഇന്ത്യക്കാരുടേയും ‘ഡാഡി’ ആണ്; എഐഎഡിഎംകെ മന്ത്രി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express