/indian-express-malayalam/media/media_files/CTl2FGXN4PrA4LMGkzkh.jpg)
പാലം വരുന്നതോടെ പ്രതിവർഷം ഒരു കോടി ലിറ്റർ ഇന്ധനം ലാഭിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത് (ചിത്രം: യൂട്യൂബ്/നരേന്ദ്ര മോദി)
രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലമായ മുംബൈ ട്രാൻസ് ഹാർബർ സീലിങ്ക് (എംടിഎച്ച്എൽ) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യ്തു. അടൽ സേതു എന്ന് പേരു നൽകിയിരിക്കുന്ന പാലം, സ്യൂരിയെയും നാവാശേവയെയുമാണ് ബന്ധിപ്പിക്കുന്നത്. 22 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആറുവരി പാത 16.5 കിലോമീറ്റർ നീളം കടലിലൂടെയും 5.5 കിലോമീറ്റർ കരയിലൂടെയുമാണ് കടന്നു പോകുന്നത്. പാലം വരുന്നതിലൂടെ മുംബൈയ്ക്കും നവി മുംബൈയ്ക്കും ഇടയിലുള്ള യാത്രാ സമയം കുറയ്ക്കുകയും മുംബൈയെയും റായ്ഗഡ് ജില്ലയെയും സാമ്പത്തികമായി സംയോജിപ്പിക്കുകയും ചെയ്യുന്നു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ പേരാണ് കടല്‍പ്പാലത്തിന് നല്‍കിയിരിക്കുന്നത്.
VIDEO | PM Modi inaugurates Mumbai Trans Harbour Link (MTHL), the longest sea bridge in the country, in Navi Mumbai.
— Press Trust of India (@PTI_News) January 12, 2024
The MTHL, also known as Atal Setu named after former PM Atal Bihari Vajpayee, originates from Sewri in Mumbai and terminates at Nhava Sheva in Uran taluka in… pic.twitter.com/Z9cy8S1vAD
100 വർഷം ആയുസ്സ് കണക്കാക്കി നിർമ്മിച്ചിരിക്കുന്ന പാലത്തിലൂടെ ദിവസവും 70,000 വാഹനങ്ങൾക്ക് കടന്നുപോകാം. ഇതോടെ ദക്ഷിണ മുംബൈയിൽ നിന്ന് ചിർലെയിലേക്കുള്ള യാത്രാ ദൂരം ഏകദേശം 30 കിലോമീറ്ററോളം കുറയ്ക്കാനാകും. 16 മിനിറ്റ് സമയമാണ് പാലം കടക്കുന്നതിനായി വേണ്ടി വരുന്നത്. പാലം ഉപയോഗിക്കുന്നതിലൂടെ പ്രതിവർഷം ഒരു കോടി ലിറ്റർ ഇന്ധനം ലാഭിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. മലിനീകരണ തോത് കുറയ്ക്കുന്നതിന് പുറമെ, CO2 എമിഷൻ ഏകദേശം 25680 മെട്രിക് ടൺ കുറയ്ക്കാനും സാധിക്കുന്നു. 177,903 മെട്രിക് ടൺ സ്റ്റീലും 504,253 മെട്രിക് ടൺ സിമന്റും ഉപയോഗിച്ചാണ് പാലത്തിന്റെ നിർമ്മാണം.
/indian-express-malayalam/media/media_files/B0S6thaletMQEjFObm1I.jpg)
കാറുകൾക്ക് ഒറ്റ യാത്രയ്ക്കായി (വൺവേ) 250 രൂപയാണ് ടോൾ നിശ്ചയിച്ചിരിക്കുന്നത്. കൂടാതെ പ്രതിദിന പാസ്, ടോൾ തുകയുടെ രണ്ടര ഇരട്ടിയും, പ്രതിമാസ പാസ്, ടോൾ തുകയുടെ 50 ഇരട്ടിയുമാണ് പ്രതീക്ഷിക്കുന്നത്. ബസ്സ് റൂട്ടുകൾ ഉണ്ടായിരിക്കുമോ എന്ന കാരയങ്ങൾ വ്യക്തമായിട്ടില്ല.
മൺസൂൺ കാലത്തെ വേഗതയിലുള്ള കാറ്റിനെ പ്രതിരോധിക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്ത ലൈറ്റിംഗ് തൂണുകളാണ് പാലത്തിലായി ഉപയോഗിച്ചിരിക്കുന്നത്. ഇടിമിന്നലിൽ നിന്ന് രക്ഷനേടുന്നതിനായി മിന്നൽ രക്ഷാ സംവിധാനവും പാലത്തിൽ ക്രമീകരിച്ചിട്ടുണ്ട്. 1,550 മില്ലിമീറ്റർ ഉയരത്തിൽ നിർമ്മിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രാഷ് ബാരിയറുകൾ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കും. അപകടസാധ്യതയുള്ള മേഖലകളിൽ 8.5 കിലോമീറ്റർ നോയിസ് ബാരിയറും, 6 കിലോമീറ്റര്‍ വ്യൂ ബാരിയറും സ്ഥാപിച്ചിട്ടുണ്ട്.
/indian-express-malayalam/media/media_files/VsEgkaAHAhjnhehMANy5.jpg)
സമുദ്രനിരപ്പിൽ നിന്ന് 15 മീറ്റർ ഉയരത്തിലാണ് കടൽപ്പാലം, എന്നതു തന്നെയായിരുന്നു പദ്ധതിയുടെ ഏറ്റവും വലിയ വെല്ലുവിളി. കടലിലൂടെ കടന്നുപോകുന്ന ഭാഗങ്ങളിൽ 47 മീറ്ററോളം ആഴത്തിൽ കുഴിക്കേണ്ടി വന്നിരുന്നു. കൂടാതെ കടലിലൂടെ പോകുന്ന പൊപ്പുലൈനുകൾക്കും കേബിളുകൾക്കും കേടുപാടുകൾ സംഭവിക്കരുത് എന്നതും നർമ്മാണത്തിന് വെല്ലുവിളി ശ്രിഷ്ടിച്ചിരുന്നു.
ശരാശരി 5,403 തൊഴിലാളികളും എഞ്ചിനീയർമാരുമാണ് ഓരോ ദിവസവും പദ്ധതി പൂർത്തീകരിക്കുന്നതിനായി പ്രവർത്തിച്ചതെന്നാണ് എംഎംആർഡിഎ കണക്കുകൾ സൂചിപ്പിക്കുന്നത്. പദ്ധതിയുടെ നിർമ്മാണത്തിനിടെ ഏഴ് തൊഴിലാളികൾളുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു. ബിഹാർ, ഒഡീഷ, ഉത്തർപ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളായിരുന്നു നിർമ്മാണത്തിൽ കൂടുതലും.
/indian-express-malayalam/media/media_files/1zKRh6GUpIwlRbNczwhK.jpg)
1962-ൽ മുംബൈ മെട്രോപൊളിറ്റൻ റീജിയണിനായുള്ള പ്ലാനിംഗ് ഓഫ് റോഡ് സിസ്റ്റം എന്ന പഠനത്തിലാണ് മുംബൈ ദ്വീപ് നഗരത്തെ പ്രധാന നഗരവുമായി ബന്ധിപ്പിക്കുന്നതിനുള്ള ആശയം ആദ്യമായി നിർദ്ദേശിക്കപ്പെട്ടത്. 34 വർഷമെടുത്ത്, 1994ലാണ് പദ്ധതിയുടെ സാധ്യതാ റിപ്പോർട്ട് മഹാരാഷ്ട്ര സർക്കാർ തയ്യാറാക്കിയത്. 2004-ൽ പഠനം പുതുക്കുകയും 2006-ൽ ടെൻഡർ വിളിക്കുകയും ചെയ്യുന്നതിനുമുൻപായി ഒരു ദശാബ്ദത്തോളം പദ്ധതി മുടങ്ങിക്കിടന്നു. 2017-ൽ വീണ്ടും തുടങ്ങിയ പദ്ധതിക്കായി, 15,100 കോടി രൂപയുടെ വികസന വായ്പാ സഹായം നൽകുന്ന ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസിയുമായി എംഎംആർഡിഎ കരാർ ഒപ്പുവച്ചു. 2018 ഏപ്രിലിൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു.
Read More:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us