/indian-express-malayalam/media/media_files/2025/06/21/air-india-flight-2025-06-21-15-16-29.jpg)
ഇന്ത്യ-ചൈന നേരിട്ടുള്ള വിമാന സർവ്വീസുകൾ പുനരാരംഭിക്കുന്നു
ന്യൂഡൽഹി: അഞ്ച് വർഷങ്ങൾക്ക് ശേഷം ഇന്ത്യയും ചൈനയും നേരിട്ടുള്ള വിമാനസർവ്വീസുകൾ പുനരാരംഭിക്കുന്നു. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഒക്ടോബർ അവസാനത്തോടെ ഇന്ത്യയിലും ചൈനയിലുമുള്ള സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാനാകുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Also Read:ജനാധിപത്യത്തിന് നേരെയുള്ള ആക്രമണം ഇന്ത്യ നേരിടുന്ന വലിയ ഭീഷണി: രാഹുൽ ഗാന്ധി
2020-ൽ കോവിഡ് വ്യാപനത്തെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ടുണ്ടായിരുന്ന വിമാന സർവ്വീസുകൾ നിർത്തിവെച്ചത്. പിന്നീട് ഇവ പുനരാരംഭിക്കാൻ ശ്രമങ്ങൾ നടന്നെങ്കിലുംകിഴക്കൻ ലഡാക്ക് അതിർത്തിയിലെ സംഘർഷങ്ങൾ കാരണം അവ പുനഃസ്ഥാപിച്ചില്ല. കഴിഞ്ഞ ജനുവരിയിൽ ഇരു രാജ്യങ്ങളിലെയും സിവിൽ ഏവിയേഷൻ അധികൃതർ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ചും വ്യോമ സേവന കരാർ പരിഷ്‌കരിക്കുന്നതിനെക്കുറിച്ചും സാങ്കേതിക തലത്തിലുള്ള ചർച്ചകൾ നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇതുസംബന്ധിച്ചുള്ള വിഷയത്തിൽ തീരുമാനം ഉണ്ടായത്.
Also Read:പഹൽഗാം ഭീകരാക്രമണം ഇന്ത്യയുടെ യഥാർഥ സുഹൃത്തുക്കളെ കാട്ടിതന്നു: മോഹൻ ഭാഗവത്
പ്രഖ്യാപനത്തിന് പിന്നാലെ കൊൽക്കത്തയിൽ നിന്ന് ചൈനയിലെ ഗ്വാങ്ഷുവിലേക്ക് ഇൻഡിഗോ വിമാനസർവ്വീസ് പ്രഖ്യാപിച്ചു. രണ്ട് നഗരങ്ങളെയും ബന്ധിപ്പിക്കുന്ന പ്രതിദിന നോൺസ്‌റ്റോപ്പ്് സർവ്വീസ് ഒക്ടോബർ 26 മുതൽ ആരംഭിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു. അംഗീകാരം ലഭിക്കുന്ന മുറയ്ക്ക ഡൽഹിയിൽ നിന്ന് ഗ്വാങ്ഷുവിലേക്കും സർവ്വീസ് ആരംഭിക്കുമെന്നും ഇൻഡിഗോ അധികൃതർ അറിയിച്ചു.
നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുക, വിസ വിതരണം സാധാരണ നിലയിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ദീർഘനാളായി ചൈന ഇന്ത്യയോട് ആവശ്യപ്പെടുന്നുണ്ടായിരുന്നു. ജനുവരിയിൽ ചൈനയിലെത്തിയ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രയോട് ചൈന ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് ഓഗസ്റ്റിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ്‌യി ഇന്ത്യ സന്ദർശിച്ചപ്പോൾ, നേരിട്ടുള്ള വിമാനസർവ്വീസുകൾ പുനരാരംഭിക്കാൻ ഇന്ത്യ സമ്മതിച്ചിരുന്നു.
Also Read:പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ; ഗുജറാത്ത് അതിർത്തിയിൽ സാഹസം കാട്ടണ്ട: രാജ്‌നാഥ് സിങ്
നിലവിൽ നേരിട്ടുള്ള വിമാനസർവ്വീസുകൾ ഇല്ലാത്തതിനാൽ ദക്ഷിണ,തെക്കുകിഴക്കൻ ഏഷ്യയിലെ കണക്റ്റിംഗ് ഹബ്ബുകൾ വഴിയാണ് ഇരുരാജ്യങ്ങളിലേക്കും യാത്രക്കാർ എത്തിക്കൊണ്ടിരുന്നത്. സിംഗപ്പൂർ, ഹോങ്കോംഗ്, തായ്ലൻഡ്, മലേഷ്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളെയാണ് ഇരുരാജ്യങ്ങളിലേക്കുള്ള യാത്രയക്കായും പ്രധാനമായും ആശ്രയിച്ചിരുന്നത്.
Read More:പ്രകൃതി ദുരന്തങ്ങളിൽ മരിച്ചത് 6,444 പേർ; കൂടുതലും ഇടിമിന്നലേറ്റ്; എൻസിആർബി റിപ്പോർട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.