/indian-express-malayalam/media/media_files/2025/09/11/rahul-gandhi-new-2025-09-11-21-38-10.jpg)
രാഹുൽ ഗാന്ധി
ബൊഗോട്ട: ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണ് ഇന്ത്യയുടെ ഏറ്റവും വലിയ ഭീഷണിയെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിലെ ജനാധിപത്യ സംവിധാനം എല്ലാവർക്കും ഒരിടം നൽകുന്നുവെന്നും എന്നാൽ അത് ആക്രമിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊളംബിയയിലെ ഇഐഎ സർവകലാശാലയിലെ പരിപാടിയിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
Also Read:പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ; ഗുജറാത്ത് അതിർത്തിയിൽ സാഹസം കാട്ടണ്ട: രാജ്‌നാഥ് സിങ്
ഇന്ത്യക്ക് നിരവധി മതങ്ങളുണ്ട്, പാരമ്പര്യമുണ്ട്, ഭാഷയുണ്ട്. ജനാധിപത്യ സംവിധാനം എല്ലാവർക്കും ഒരിടം നൽകുന്നുണ്ട്. എന്നാൽ ഇപ്പോൾ എല്ലാ വശത്ത് നിന്നും ജനാധിപത്യ സംവിധാനം ആക്രമിക്കപ്പെടുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യയ്ക്ക് 140 കോടി ജനങ്ങളുണ്ട്. എന്നാൽ ചൈനയിൽ നിന്നും ഇന്ത്യയ്ക്ക് വ്യത്യസ്തമായ സംവിധാനമാണുള്ളത്. ചൈന കേന്ദ്രീകൃതവും ഏകീകൃതവുമാണ്. ഇന്ത്യ വികേന്ദ്രീകൃത രാജ്യമാണ്. നിരവധി ഭാഷകളും സംസ്‌കാരവും പാരമ്പര്യവും മതങ്ങളുമുണ്ട്. ഇന്ത്യയ്ക്ക് കുറച്ച് കൂടി സങ്കീർണമായ സംവിധാനമാണുള്ളതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Also Read:പഹൽഗാം ഭീകരാക്രമണം ഇന്ത്യയുടെ യഥാർഥ സുഹൃത്തുക്കളെ കാട്ടിതന്നു: മോഹൻ ഭാഗവത്
ജനാധിപത്യത്തിനെതിരായ ആക്രമണമാണ് ഏറ്റവും വലിയ അപകടം. വ്യത്യസ്ത പാരമ്പര്യം, മതം, ചിന്തകൾ തുടങ്ങിയവയ്ക്ക് ഒരു ഇടം ആവശ്യമാണ്. നിലവിൽ ഇന്ത്യയിലെ മൊത്തം ജനാധിപത്യ സംവിധാനത്തിനെതിരെയും ആക്രമണം നടക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ തമ്മിലുള്ള ഭിന്നതയാണ് മറ്റൊരു അപകടം. 16-17 വ്യത്യസ്ത ഭാഷകളും വ്യത്യസ്ത മതങ്ങളുമുണ്ട് ഇന്ത്യയിൽ. ഈ വ്യത്യസ്ത പാരമ്പര്യങ്ങളെ വളരാൻ അനുവദിക്കാനും അതിന് ഒരു ഇടം നൽകുന്നതും ഇന്ത്യയിൽ പ്രധാനമാണ്. -രാഹുൽ ഗാന്ധി പറഞ്ഞു.
Also Read:പൈതൃക സ്മാരകങ്ങൾ സംരക്ഷിക്കാൻ ഇനി മുതൽ സ്വകാര്യ സ്ഥാപനങ്ങളും
ഊർജ്ജ സംക്രമണത്തിലാണ് സാമ്രാജ്യങ്ങളുണ്ടാകുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സ്റ്റീം എഞ്ചിനും കൽക്കരിയും ബ്രീട്ടിഷുകാർ നിയന്ത്രിച്ചു. അവർ ഒരു മഹാശക്തിയായി. ആ സാമ്രാജ്യവുമായി ഞങ്ങൾ ഇന്ത്യക്കാർ പോരാടി ഒടുവിൽ 1947ൽ സ്വാതന്ത്ര്യം നേടി. ബ്രിട്ടീഷുകാർക്ക് ശേഷം കൽക്കരി, നീരാവി എന്നിവയിൽ നിന്നും പെട്രോളിലേക്കും ഇന്റേണൽ ജ്വലന എഞ്ചിനിലേക്കുമുള്ള മാറ്റും അമേരിക്കക്കാർ നിയന്ത്രിച്ചു. ഫ്യൂവൽ ടാങ്കിൽ നിന്നും ബാറ്ററിയിലേക്കാണ് ഇപ്പോഴത്തെ മാറ്റം. ഈ പരിവർത്തനം അമേരിക്കയാണോ ചൈനയാണോ നിയന്ത്രിക്കാൻ പോകുന്നത് എന്നതാണ് യഥാർത്ഥ പോരാട്ടം. ചൈനയായിരിക്കും വിജയിക്കുകയെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
Read More: ലേ ലഡാക്ക് സംഘർഷം; മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.