/indian-express-malayalam/media/media_files/0VNE2d8usNEln8w67dLS.jpg)
ഇന്ത്യക്കാർക്ക് അനുവദിച്ച സ്റ്റഡി പെർമിറ്റുകളിൽ 86 ശതമാനം ഇടിവു രേഖപ്പെടുത്തി
കഴിഞ്ഞ വർഷം ഇന്ത്യൻ വിദ്യാർഥികൾക്ക് അനുവദിച്ച കനേഡിയൻ സ്റ്റഡി പെർമിറ്റിൽ വൻഇടിവ്. സിഖ് വിഘടനവാദിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട നയതന്ത്ര പ്രതിസന്ധിയെ തുടർന്നുള്ള പ്രശ്നങ്ങളാണ് പഠനാനുമതികളിൽ കുറവുണ്ടാകാൻ കാരണമെന്ന് കനേഡിയൻ ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് പറഞ്ഞു.
നിലവിലെ സാഹചര്യങ്ങളിൽ ഉടൻ മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്ന് കനേഡിയൻ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ ഒരു അഭിമുഖത്തിൽ പറഞ്ഞു. ബ്രിട്ടീഷ് കൊളംബിയയിൽ സിഖ് വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാർ വെടിയേറ്റ് മരിച്ചതിൽ ഇന്ത്യൻ സർക്കാരിനെ ബന്ധിപ്പിക്കുന്ന തെളിവുകളുണ്ടെന്ന് കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ജൂണിൽ പറഞ്ഞതിനെ തുടർന്നാണ് നയതന്ത്ര സംഘർഷങ്ങൾക്ക് തുടക്കമിടുന്നത്.
ഇന്ത്യയുമായുള്ള ബന്ധം വഷളായത് നിരവധി അപേക്ഷകൾ പ്രോസസ്സ് ചെയ്യാനുള്ള കഴിവിനെ പകുതിയാക്കി എന്ന് മാർക്ക് മില്ലർ പറഞ്ഞിരുന്നു. ഒക്ടോബറിൽ, ഇന്ത്യയുടെ ഉത്തരവനുസരിച്ച് 41 നയതന്ത്രജ്ഞരെയോ അതിന്റെ മൂന്നിൽ രണ്ട് ജീവനക്കാരെയോ ഇന്ത്യയിൽ നിന്ന് പിൻവലിക്കാൻ കാനഡ നിർബന്ധിതരായി. അതോടൊപ്പം, പ്രശ്നം നിരവധി ഇന്ത്യൻ വിദ്യാർത്ഥികളെ മറ്റു രാജ്യങ്ങളിൽ പഠിക്കാൻ പ്രേരിപ്പിച്ചതായും മന്ത്രിയുടെ വക്താവ് അറിയിച്ചു.
പ്രതിസന്ധികൾ, വർഷത്തിന്റെ നാലാം പാദത്തിൽ ഇന്ത്യക്കാർക്ക് അനുവദിച്ച സ്റ്റഡി പെർമിറ്റുകളിൽ 86 ശതമാനം ഇടിവുവരുത്തി. മുൻ പാദത്തെ അപേക്ഷിച്ച് 180,940ൽ നിന്ന് 14910 ആയാണ് പെർമ്മിറ്റുകൾ ചുരുങ്ങിയത്.
സമീപ വർഷങ്ങളിൽ കാനഡയിൽ എത്തിയ ആന്താരാഷ്ട്ര വിദ്യാർത്ഥികളിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. 2022ലെ കണക്കുകൾ അനുസരിച്ച് 225,835 ഇന്ത്യൻ വിദ്യാർത്ഥികളാണ് ഉപരിപഠനത്തിനായി കാനഡയലേക്ക് പോയത്. ഇന്ത്യൻ വിദ്യാർത്ഥികളിലെ ഇടിവ് കാനഡയിലെ സർവകലാശാലകളെ സാമ്പത്തികമായി പ്രഹരമേൽപ്പിക്കുമെന്നാണ് കണക്കാക്കുന്നത്. പ്രതിവർഷം ഏകദേശം 22 ബില്യൺ കനേഡിയൻ ഡോളറാണ് ഇന്ത്യൻ വിദ്യാർത്ഥികളിൽ നിന്നായി കാനഡയിലെത്തിയത്.
Read More
- രാമക്ഷേത്രത്തിലേക്ക് പൊതുജന പ്രവേശനം എന്നുമുതൽ? വിഗ്രഹ പ്രതിഷ്ഠക്ക് മുന്നോടിയായി നടക്കുന്ന പൂജാവിധികൾ; 'രാം ലല്ലയുടെ' പ്രതിഷ്ഠാ വിശേഷങ്ങൾ
- ദേശീയ നേതൃത്വത്തിന്റെ എതിർപ്പിനിടയിലും അയോധ്യ സന്ദർശിച്ച് യു പിയിലെ കോൺഗ്രസ് നേതൃത്വം
- മണിപ്പൂരിനെ ഇന്ത്യയുടെ ഭാഗമായി മോദി കാണുന്നില്ല; നഷ്ടപ്പെട്ടതെല്ലാം കോൺഗ്രസ് തിരിച്ചുപിടിക്കും: രാഹുൽ ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.