/indian-express-malayalam/media/media_files/uploads/2023/01/Aravind-Kejriwal-Fi.jpg)
അരവിന്ദ് കെജ്‌രിവാൾ
ന്യുഡൽഹി: വിവാദ മദ്യനയക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഹൈക്കോടി ജാമ്യം നിഷേധിച്ചു. സിബിഐ എടുത്ത മദ്യനയം കേസിൽ വാദം തുടരുന്നതിനിടയിലാണ് ജാമ്യം തേടി കെജ് രിവാൾ ഹൈക്കോടതിയെ സമീപിച്ചത്. സിബിഐ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്ന് പറയാൻ കഴിയില്ലെന്ന് നിരീക്ഷിച്ച കോടതി വിചാരണകോടതിയെ സമീപിക്കാനും നിർദേശം നൽകി.
മദ്യനയവുമായി ബന്ധപ്പെട്ട രണ്ടു കേസുകളാണ് കെജ്രിവാളിനെതിരെയുള്ളത്. ഒന്ന് സി.ബി.ഐ കേസും മറ്റൊന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എടുത്ത കള്ളപ്പണം വെളുപ്പിക്കൽ കേസും. മദ്യനയം രൂപവത്കരിക്കുന്ന നടപടിക്രമത്തിൽ പാളിച്ചയുണ്ടെന്ന് വിശദീകരിച്ച് ഡൽഹി ചീഫ് സെക്രട്ടറി നരേഷ് കുമാർ, ലഫ്റ്റനന്റ് ഗവർണർ വിനയ്കുമാറിന് നൽകിയ റിപ്പോർട്ടാണ് കേസിനാധാരം.
ദില്ലി സംസ്ഥാനത്തെ ചില്ലറ മദ്യവിൽപ്പന മേഖലയിലെ സർക്കാർ നിയന്ത്രണങ്ങൾ എടുത്ത് കളഞ്ഞ് സ്വകാര്യ മേഖലയ്ക്ക് കടന്നുവരാൻ വഴിയൊരുക്കിയതായിരുന്നു ദില്ലി എക്‌സൈസ് നയം 2021-22. എന്നാൽ ഇത് രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും അഴിമതി നടന്നുവെന്നാരോപിച്ചാണ് സിബിഐ ഫയൽ ചെയ്തിരിക്കുന്ന ഇപ്പോഴത്തെ അഴിമതി കേസ്. ലൈസൻസ് സ്വന്തമാക്കുന്നവർക്ക് അനാവശ്യമായ ആനുകൂല്യങ്ങൾ നൽകൽ, ലൈസൻസ് ഫീസിൽ ഇളവ്, കൈക്കൂലി വാങ്ങി ലൈസൻസ് നീട്ടി നൽകൽ തുടങ്ങിയ ആരോപണങ്ങളാണ് ഇതിൽ ഉയരുന്നത്. ഈ നയം രൂപീകരിച്ച് നടപ്പിലാക്കുന്നതിലൂടെ പൊതുപ്രവർത്തകർ അടക്കം അനധികൃത ആനുകൂല്യങ്ങൾ കൈപറ്റിയെന്നാണ് സിബിഐ പറയുന്നത്.
Read More
- ബംഗ്ലാദേശ് പ്രക്ഷോഭം: 300 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, ഇന്ത്യക്കാർക്ക് ജാഗ്രത നിർദേശം
- ട്രക്കിങ്ങിനിടെ സെൽഫി; 100 അടി താഴ്ചയിലേക്ക് വീണ യുവതിയെ രക്ഷപ്പെടുത്തി; വീഡിയോ
- മധ്യപ്രദേശിൽ മതപരമായ ചടങ്ങിനിടെ മതിൽ തകർന്ന് 9 കുട്ടികൾക്ക് ദാരുണാന്ത്യം
- പ്രൊഫസർക്കെതിരായ സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റി നടപടി, ആശങ്ക പ്രകടിപ്പിച്ച് ശ്രീലങ്കൻ ഹൈക്കമ്മിഷണർ
- വയനാട്ടിലെ ദുരിത ബാധിതർക്ക് വേഗത്തിൽ പണം ലഭ്യമാക്കണം, ഇൻഷുറൻസ് കമ്പനികൾക്ക് കേന്ദ്രസർക്കാർ നിർദേശം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us