/indian-express-malayalam/media/media_files/2024/11/18/ThzP2L0ua6EASXfDmRa2.jpg)
അനിൽ നട്‌വർഭായ് മെഥാനിയ
അഹമ്മദാബാദ്: ഗുജറാത്തിലെ പത്താൻ ജില്ലയിൽ 18 കാരനായ മെഡിക്കൽ വിദ്യാർത്ഥി മരിച്ചു. സുരേന്ദ്രനഗർ ജില്ലയിലെ ജെസ്‌ദ ഗ്രാമത്തിൽ നിന്നുള്ള അനിൽ നട്‌വർഭായ് മെഥാനിയയാണ് ഹോസ്റ്റലിൽവച്ച് സീനിയേഴ്സ് വിദ്യാർത്ഥികളുടെ റാഗിങ്ങിനിടെ മരിച്ചത്. പത്താനിലെ ധാർപൂരിലുള്ള ജിഎംഇആർഎസ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒന്നാം വർഷ വിദ്യാർഥിയായിരുന്നു. അനിലിനെ മൂന്ന് മണിക്കൂർ നിർത്തിയതായി സഹപാഠികൾ ആരോപിച്ചു.
ശനിയാഴ്ച രാത്രിയാണ് പത്തോളം വിദ്യാർത്ഥികളെ റാഗ് ചെയ്തതെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത അനിലിന്റെ സഹപാഠി ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ''രാത്രി 9 മണിക്ക് ഹോസ്റ്റലിന്റെ ഒരു ഭാഗത്ത് എത്താൻ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് ഞങ്ങളെ അറിയിച്ചത്. മൂന്ന് മണിക്കൂറിലധികം നിന്ന ശേഷമാണ് ഞങ്ങളോട് സ്വയം പരിചയപ്പെടുത്താൻ ആവശ്യപ്പെട്ടത്,'' ഒന്നാം വർഷ വിദ്യാർത്ഥി പറഞ്ഞു.
അനിൽ ബോധരഹിതനായി വീണുവെന്ന് അറിയിച്ചതിനെ തുടർന്നാണ് കോളേജിൽ എത്തിയതെന്ന് കസിൻ ധർമ്മേന്ദ്ര മെഥാനിയ പറഞ്ഞു. ''കോളേജിൽ എത്തിയപ്പോൾ അനിൽ മരിച്ചെന്നും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചുവെന്നും അറിയിച്ചു. ഒന്നാം വർഷ വിദ്യാർത്ഥികളെ മൂന്നാം വർഷ വിദ്യാർത്ഥികൾ റാഗ് ചെയ്തതായും അനിലിനെ 2-3 മണിക്കൂർ നിർത്തിയതായും ഞങ്ങൾക്ക് വിവരം ലഭിച്ചു. അനിലിന്റെ മരണത്തിൽ ശരിയായ അന്വേഷണം വേണം” അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ കോളേജിലെ റാഗിങ് വിരുദ്ധ സമിതി അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ ബന്ധപ്പെട്ട വിദ്യാർത്ഥികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കോളേജ് ഡീൻ ഡോ.ഹാർദിക് ഷാ പറഞ്ഞു. എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ കോളേജിലെ റാഗിങ് വിരുദ്ധ സമിതിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പത്താൻ എസ്‌പി ഡോ.രവീന്ദ്ര പട്ടേൽ അഭിപ്രായപ്പെട്ടു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us