/indian-express-malayalam/media/media_files/2025/01/24/EBQSOi1D15eBxopAOxMh.jpg)
പ്രതീകാത്മക ചിത്രം
മുംബൈ: മഹാരാഷ്ട്രയിൽ ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) എന്ന അപൂർവരോഗബാധ വർധിക്കുന്നു. പൂനെയിലാണ് രോഗം പടരുന്നത്. പുതുതായി 37 പേർക്ക് കൂടി രോഗം കണ്ടെത്തി. ഇതോടെ രോഗബാധിതരുടെ എണ്ണം 67 ആയി ഉയർന്നു.
പൂനെ, പിംപ്രി- ചിഞ്ച് വാഡ് മേഖലകളിലാണ് രോഗം പടരുന്നത്. നാഡികളെയാണ് രോഗം പ്രധാനമായും ബാധിക്കുന്നത്. രോഗം ബാധിച്ച 59 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. രോഗപ്പകർച്ചയുടെ സാഹചര്യത്തിൽ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് വ്യക്തമാക്കി.
രോഗബാധയുള്ള 21 പേരുടെ സാംപിളുകൾ പരിശോധിച്ചപ്പോൾ, നോറോ വൈറസ്, കാംപിലോബാക്ടർ ജെജുനി ബാക്ടീരിയ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗം കണ്ടെത്തിയവരുടെ രക്ത, സ്രവ സാംപിളുകൾ പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ വിശദമായ പരിശോധനക്ക് അയച്ചിട്ടുണ്ട്. പ്രദേശത്ത് സർവെ നടത്തുമെന്നും, മേഖലയിലെ കുടിവെള്ളം അടക്കം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അധികൃതർ പറഞ്ഞു.
വയറുവേദന, അതിസാരം, കൈകാലുകൾക്ക് ബലക്ഷയം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. നാഡിയുടെ പ്രവർത്തനത്തെയും രോഗപ്രതിരോധ ശേഷിയെയും ബാധിക്കുന്ന രോഗം പക്ഷാഘാതത്തിനും കാരണമായേക്കാം. രക്തവും തൊണ്ടയിലെ സ്രവവുമാണ് രോഗനിർണയ പരിശോധനയ്ക്ക് എടുക്കുക. രോഗവ്യാപനത്തിൽ പരിഭ്രാന്തി വേണ്ടെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
Read More
- ആര്‍ജി കര് ബലാത്സംഗ കൊല: പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന അപ്പീല്‍ നേരത്തെ പരിഗണിക്കണമെന്ന് സിബിഐ
- ജന്മാവകാശ പൗരത്വം; ട്രംപിന് തിരിച്ചടി, ഉത്തരവ് സ്റ്റേ ചെയ്ത് യുഎസ് കോടതി
- ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാൻ ട്രംപ്; ബാധിക്കുന്നത് ആരെ?
- അമേരിക്കയിൽ വീണ്ടും കാട്ടുതീ; 19000 പേർ കുടുങ്ങിക്കിടക്കുന്നു
- അനധികൃത കുടിയേറ്റം; അമേരിക്കയിൽ 20000ത്തോളം ഇന്ത്യക്കാർ നാടുകടത്തൽ ഭീഷണിയിൽ
- 'ഐക്യവും സഹകരണവും തുടരണം'; ട്രംപിന് ആശംസയുമായി മോദി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.