/indian-express-malayalam/media/media_files/uploads/2019/12/Greta-featured.jpg)
ന്യൂയോർക്ക്: കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ലോകത്തെ ബോധ്യപ്പെടുത്താൻ നിരന്തര ശ്രമങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന സ്വീഡണിലെ പരിസ്ഥിതി പ്രവർത്തകയും വിദ്യാർത്ഥിനിയുമായ ഗ്രെറ്റ ട്യുൻബർഗ് ടൈം മാസികയുടെ പേഴ്സൺ ഓഫ് ദി ഇയർ. യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ, കാലാവസ്ഥാ വ്യതിയാനം നടയുന്നതിലെ നിഷ്‌ക്രിയത്വത്തിന് ലോകത്തെ ഏറ്റവും ശക്തരായ നേതാക്കളോട് “നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു” എന്ന് കോപാകുലമായി ആഞ്ഞടിച്ചുകൊണ്ട് അടുത്തിടെ തലക്കെട്ടുകൾ സൃഷ്ടിച്ച കൗമാരക്കാരിയെ തേടി ബുധനാഴ്ചയാണ് അംഗീകാരം എത്തിയത്.
Read More: 'നിങ്ങളെന്റെ സ്വപ്‌നവും ബാല്യവും കവര്‍ന്നു'; ലോകനേതാക്കളോട് പൊട്ടിത്തെറിച്ച് ഗ്രെറ്റ ട്യുന്‍ബര്‍ഗ്
“നമുക്കുള്ള ഏക ഭവനവുമായുള്ള മനുഷ്യരാശിയുടെ ബന്ധം അറ്റു പോകുന്നതിനെ കുറിച്ച് ജാഗ്രതാ ശബ്ദം മുഴക്കിയതിന്, പശ്ചാത്തലങ്ങളും അതിരുകളും മറികടക്കുന്ന ഒരു ശബ്ദത്തെ ലോകത്തിലേക്ക് കൊണ്ടുവന്നതിന്,
നേതൃസ്ഥാനത്ത് ഒരു പുതിയ തലമുറ എത്തുമ്പോൾ എങ്ങനെയിരിക്കുമെന്ന് ഞങ്ങളെ കാണിച്ചതിന്, ഗ്രെറ്റ ട്യുൻബർഗ് ടൈം 2019 ആണ് പേഴ്‌സൺ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു,” യുഎസ് പ്രസിദ്ധീകരണം പറയുന്നു.
.@GretaThunberg is TIME's 2019 Person of the Year #TIMEPOYhttps://t.co/YZ7U6Up76vpic.twitter.com/SWALBfeGl6
— TIME (@TIME) December 11, 2019
ടൈമിന്റെ പേഴ്‌സൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് പതിനാറുകാരിയായ ഗ്രെറ്റ ട്യുൻബർഗ്. ലോകത്തെ ഏറ്റവും അധികം സ്വാധീനിക്കുന്ന വ്യക്തിത്വങ്ങൾക്കോ സംഘടനകൾക്കോ ആണ് ഏല്ലാ വർഷവും ടൈം മാസിക പുരസ്കാരം സമ്മാനിക്കുക.
Read More: ഗ്രെറ്റ നൂറ്റാണ്ടുകള്‍ക്കുപ്പുറത്തുനിന്നു വന്ന ടൈം ട്രാവലറോ? ഞെട്ടിച്ച് 120 വര്‍ഷം മുമ്പുള്ള ചിത്രം
ഐക്യരാഷ്ട്ര സഭയിൽ നടന്ന കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള സമ്മേളനത്തിലാണ് ലോകനേതാക്കൾക്കെതിരെ ഗ്രെറ്റ രൂക്ഷമായ വിമർശനം ഉന്നയിച്ചത്. "ഇതെല്ലാം തെറ്റാണ്. ഞാന്‍ ഇവിടെ നില്‍ക്കേണ്ടതായിരുന്നില്ല. സമുദ്രത്തിന്റെ മറുവശത്തെ സ്‌കൂളിലായിരുന്നു ഞാന്‍ ഉണ്ടാവേണ്ടിയിരുന്നത്. എന്നിട്ടും നിങ്ങളെല്ലാം പ്രതീക്ഷ തേടി എനിക്ക് അരികിലെത്തി. നിങ്ങള്‍ക്ക് എങ്ങനെ ധൈര്യം വന്നു? ശൂന്യമായ വാക്കുകളിലൂടെ നിങ്ങളെന്റെ സ്വപ്‌നവും ബാല്യവും കവര്‍ന്നു. എന്നിട്ടും ഞാന്‍ ഭാഗ്യമുള്ളവരില്‍ ഒരാളാണ്. ആളുകള്‍ കഷ്ടപ്പെടുകയാണ്. ആളുകള്‍ മരിക്കുകയാണ്. ആവാസവ്യവസ്ഥകളെല്ലാം തകരുകയാണ്. വംശനാശത്തിന്റെ തുടക്കത്തിലാണ് നമ്മള്‍. പക്ഷെ നിങ്ങള്‍ സംസാരിക്കുന്നതത്രയും പണത്തെയും സാമ്പത്തിക വളര്‍ച്ചയെയും കുറിച്ചാണ്. നിങ്ങള്‍ക്ക് എങ്ങനെ ധൈര്യം വരുന്നു?" എന്നായിരുന്നു ഗ്രെറ്റയുടെ ഐക്യരാഷ്ട്ര സഭയിലെ പ്രസംഗം. ന്യൂയോര്‍ക്കില്‍ നടന്ന പരിസ്ഥിതി സമ്മേളനത്തിന് കാര്‍ബണ്‍ മലിനീകരണം ഇല്ലാത്ത പായ‍്‍വഞ്ചിയിലാണ് ഇംഗ്ലണ്ടില്‍ നിന്ന് അത്‍ലാന്‍റിക് സമുദ്രം മറികടന്ന് എത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us