ഗ്രെറ്റ നൂറ്റാണ്ടുകള്‍ക്കുപ്പുറത്തുനിന്നു വന്ന ടൈം ട്രാവലറോ? ഞെട്ടിച്ച് 120 വര്‍ഷം മുമ്പുള്ള ചിത്രം

1898 ല്‍ കാനഡയില്‍ വച്ചെടുത്തതാണീ ചിത്രം

Greta Thunberg, ഗ്രെറ്റ തുന്‍ബര്‍ഗ്,Greta Thunberg Time Traveler,ഗ്രെറ്റ തുന്‍ബര്‍ഗ് ടെെം ട്രാവലര്‍, Greta Thunberg Lookalike, Greta Thunberg Speech, ie malayalam,

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ലോകത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് ഗ്രെറ്റ തുന്‍ബര്‍ഗ് എന്ന പെണ്‍കുട്ടി. ഗ്രെറ്റയുടെ യുഎന്നിലെ പ്രസംഗം ലോകത്തെമ്പാടും പുതിയൊരു ചര്‍ച്ചയ്ക്ക് തന്നെ വഴി തുറക്കുന്നതായിരുന്നു. ഇപ്പോഴിതാ ഒരു ചിത്രം വൈറലാകുന്നു. ചിത്രം കണ്ടവരെല്ലാം അമ്പരന്നിരിക്കുകയാണ്. കണ്ടവരെല്ലാം പറയുന്നത് ഗ്രെറ്റ ടൈം ട്രാവലറാണെന്നാണ്.

121 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളൊരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാഴ്ചയില്‍ ഗ്രെറ്റയോട് ഒരുപാട് സാമ്യം തോന്നിക്കുന്നൊരു പെണ്‍കുട്ടിയുടെ ചിത്രമാണ് വൈറലാകുന്നത്. വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ആര്‍ക്കൈവില്‍ നിന്നുമാണ് ഈ ചിത്രം കണ്ടെത്തിയത്. 1898 ല്‍ കാനഡയില്‍ വച്ചെടുത്തതാണീ ചിത്രം. ഒരു സ്വര്‍ണ ഖനിയില്‍ നിന്നുമുള്ളതാണ് ചിത്രം.

Read More: ‘നിങ്ങളെന്റെ സ്വപ്‌നവും ബാല്യവും കവര്‍ന്നു’; ലോകനേതാക്കളോട് പൊട്ടിത്തെറിച്ച് ഗ്രെറ്റ ട്യുന്‍ബര്‍ഗ്

ചിത്രത്തിലുള്ളത് ഗ്രെറ്റയല്ലെങ്കിലും ടൈം ട്രാവലെന്ന മനുഷ്യനെ എന്നും മോഹിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ആശയത്തോട് ചേര്‍ത്തുവച്ച് നിരവധി പേരാണ് ഭാവനകള്‍ മെനയുന്നത്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Is greta thunberg a time traveller look alikes photo goes viral318572

Next Story
വെളളം ഉപയോഗിച്ച് ഓടിക്കുന്ന വാട്ടർ കാർ മാതൃകയുമായി ഇന്ത്യൻ മെക്കാനിക്ക്
The moderation of comments is automated and not cleared manually by malayalam.indianexpress.com