scorecardresearch

ഖാലിസ്ഥാൻ അനുകൂല സംഘടനയുടെ വിലക്ക് 5 വർഷത്തേക്ക് നീട്ടി കേന്ദ്ര സർക്കാർ

യുഎസ് കേന്ദ്രീകരിച്ച് വിഘടനവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നഷകിയിരുന്ന ഖലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനാണ് 2007-ൽ എസ്എഫ്‌ജെ സ്ഥാപിച്ചത്

യുഎസ് കേന്ദ്രീകരിച്ച് വിഘടനവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നഷകിയിരുന്ന ഖലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനാണ് 2007-ൽ എസ്എഫ്‌ജെ സ്ഥാപിച്ചത്

author-image
WebDesk
New Update
Khalistan Pannun

ഖലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ (ഫയൽ ചിത്രം)

ഡൽഹി: ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസിന്റെ (എസ്എഫ്‌ജെ) നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടിക്കൊണ്ട് കേന്ദ്ര സർക്കാരിന്റെ ഉത്തരവ്. വിഘടനവാദ പ്രവർത്തനങ്ങൾക്ക് 1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം 2019 ലാണ് കേന്ദ്രം  സിഖ്‌സ് ഫോർ ജസ്റ്റിസിന് നിരോധനം ഏർപ്പെടുത്തിയത്.

Advertisment

സിഖുകാർക്കുള്ള റഫറണ്ടം എന്ന് വിളിക്കപ്പെടുന്ന വേഷത്തിൽ, എസ്എഫ്‌ജെ യഥാർത്ഥത്തിൽ പഞ്ചാബിൽ വിഘടനവാദവും തീവ്രവാദ പ്രത്യയശാസ്ത്രവുമാണ് ഉയർത്തിപ്പിടിക്കുന്നത്. അതേസമയം വിദേശ മണ്ണിലെ സുരക്ഷിത താവളങ്ങളിൽ നിന്ന് പ്രവർത്തിക്കുകയും മറ്റ് ശത്രു ശക്തികളുടെ സജീവ പിന്തുണ ഇവർക്ക് ലഭിക്കുകയും ചെയ്യുന്നുണ്ടെന്നാണ് ഖലിസ്ഥാൻ അനുകൂല സംഘടനയായി വിലയിരുത്തപ്പെടുന്ന എസ്എഫ്ജെയെ നിരോധിച്ചുകൊണ്ടുള്ള ഉത്തരവിൽ 2019 ൽ സർക്കാർ വ്യക്തമാക്കിയിരുന്നത്. 

യുഎസ് കേന്ദ്രീകരിച്ച് വിഘടനവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നഷകിയിരുന്ന ഖലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനാണ് 2007-ൽ SFJ സ്ഥാപിച്ചത്.  അതിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, "ഇന്ത്യ പിടിച്ചടക്കിയ പഞ്ചാബിൽ" "സിഖ് ജനതയ്ക്ക് അവരുടെ ചരിത്രപരമായ മാതൃരാജ്യത്ത് സ്വയം നിർണ്ണയാവകാശം" നേടാനും "ഖലിസ്ഥാൻ എന്നറിയപ്പെടുന്ന ഒരു പരമാധികാര രാഷ്ട്രം സ്ഥാപിക്കാനും" SFJ ശ്രമിക്കുന്നു.

Read More

Advertisment
Khalistan Terrorism

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: