scorecardresearch

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആരോഗ്യ നില ഡോക്ടർമാർ പരിശോധിച്ച് വരികയാണ്

ആരോഗ്യ നില ഡോക്ടർമാർ പരിശോധിച്ച് വരികയാണ്

author-image
WebDesk
New Update
Manmohan Singh, മന്‍മോഹന്‍ സിങ്, 1984 sikh riots, 1984ലെ സിഖ് കൂട്ടക്കൊല, Manmohan Singh on sikh riots, സിഖ് കൂട്ടക്കൊലയിൽ മന്‍മോഹന്‍ സിങ്ങിന്റെ പ്രതികരണം,  PV Narasimha Rao, പി.വി.നരസിംഹ റാവു, IK Gujral, ഐ.കെ.ഗുജ്റാൾ, Indira Gandhi, ഇന്ദിരാഗാന്ധി, Latest news, ലേറ്റസ്റ്റ് ന്യൂസ്, IE Malayalam,ഐഇ മലയാളം

ഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹി എയിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ കാർഡിയോ തൊറാസിക് സയൻസ് സെന്ററിലെ ഐസിയുവിൽ നിരീക്ഷണത്തിലാണ് അദ്ദേഹം.

Advertisment

മുതിർന്ന കോൺഗ്രസ് നേതാവായ സിങ്ങിനെ  ഞായറാഴ്ച രാത്രി 8.45ഓടെയാണ്  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 87കാരനായ സിങ്ങിന്റെ  ആരോഗ്യ നില ഡോക്ടർമാർ പരിശോധിച്ച് വരികയാണ്. അദ്ദേഹം നിരീക്ഷണത്തിലാണെന്നും പരിശോധന തുടരുന്നുണ്ടെന്നും എയിംസിലെ ഒരു മുതിർന്ന ഡോക്ടർ അറിയിച്ചു.  കാർഡിയോളജി വിഭാഗം പ്രഫസർ ഡോ.നിതിഷ് നായികിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അദ്ദേഹത്തിന്റെ നില വിലയിരുത്തുന്നത്.

രാജസ്ഥാനിൽനിന്നുള്ള രാജ്യസഭാ അംഗമാണ് മൻമോഹൻ സിങ്ങ്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് മൻമോഹൻ സിങ്ങിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്ക അറിയിച്ചു. "മുൻ മുഖ്യമന്ത്രി മൻമോഹൻ സിങ്ങ് ജിയെ എയിംസിൽ പ്രവേശിപ്പിച്ചത് അറിഞ്ഞതിൽ അതിയായ ആശങ്കയുണ്ട്. അദ്ദേഹത്തിന് പെട്ടെന്ന് തന്നെ അസുഖം ഭേദമാവട്ടെ എന്ന് ആഗ്രഹിക്കുന്നു"- ഗെലോട്ട് ട്വീറ്റ് ചെയ്തു.

Read More National News 

ചൊവ്വാഴ്ച മുതൽ കേരളത്തിലേക്കടക്കം ട്രെയിൻ സർവീസുകൾ: അറിയേണ്ടതെല്ലാം

Advertisment

ലോക്ക്ഡൗൺ: മേയ്-17നു ശേഷം ഇനി എന്ത്? ചർച്ചയ്ക്കൊരുങ്ങി പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും

അജിത് ജോഗി കോമ സ്റ്റേജിലെന്ന് ഡോക്ടർമാർ; ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്താൽ

ഇനി അധികാരത്തിൽ തിരിച്ചു കയറുന്നത് മറന്നേക്കൂ; സർക്കാരിന് രജനികാന്തിന്റെ മുന്നറിയിപ്പ്

Read More | Former PM Manmohan Singh admitted to AIIMS with chest pain, under observation

Manmohan Singh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: