scorecardresearch

ഇനി അധികാരത്തിൽ തിരിച്ചു കയറുന്നത് മറന്നേക്കൂ; സർക്കാരിന് രജനികാന്തിന്റെ മുന്നറിയിപ്പ്

വരുമാനമുണ്ടാക്കാനുള്ള ഇതര മാർഗങ്ങൾ നടപ്പാക്കാനും രജനീകാന്ത് ട്വീറ്റിൽ ആവശ്യപ്പെട്ടു

ഇനി അധികാരത്തിൽ തിരിച്ചു കയറുന്നത് മറന്നേക്കൂ; സർക്കാരിന് രജനികാന്തിന്റെ മുന്നറിയിപ്പ്

ചെന്നൈ: ടാസ്മാക് മദ്യവിൽപ്പന ശാലകൾ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് തമിഴ്‌നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിന് തൊട്ടുപിന്നാലെ ഭരണകക്ഷിയായ എഐഎഡിഎംകെയ്ക്ക് മുന്നറിയിപ്പുമായി നടനും രാഷ്ട്രീയ നേതാവുമായ രജനികാന്ത്. അധികാരത്തിൽ തിരിച്ചുകയറുന്ന കാര്യം മറന്നേക്കൂ എന്നാണ് രജനിയുടെ ഭീഷണി.

Read More: ലോക്ക്ഡൗൺ: മേയ്-17നു ശേഷം ഇനി എന്ത്? ചർച്ചയ്ക്കൊരുങ്ങി പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും

വരുമാനമുണ്ടാക്കാനുള്ള ഇതര മാർഗങ്ങൾ നടപ്പാക്കാനും രജനീകാന്ത് ട്വീറ്റിൽ ആവശ്യപ്പെട്ടു. ഈ സമയത്ത് സംസ്ഥാനം ടാസ്മാക് തുറക്കുകയാണെങ്കിൽ, ഇനി ഒരിക്കൽ കൂടി അധികാരത്തിൽ വരാനുള്ള ആഗ്രഹം അങ്ങു മറന്നേക്കൂ. ഖജനാവുകൾ നിറയ്ക്കാനുള്ള മറ്റ് മികച്ച മാർഗ്ഗങ്ങൾ ദയവായി കണ്ടെത്തുക,” താരം ട്വീറ്റ് ചെയ്തു.

മദ്യവിൽപ്പനശാലകൾ വീണ്ടും തുറക്കാനുള്ള സർക്കാർ തീരുമാനത്തെ വിമർശിച്ചുകൊണ്ട് രജനികാന്ത് മക്കൽ നീതി മയം (എംഎൻഎം) മേധാവി കമൽ ഹാസൻ, ഡിഎംകെ പ്രസിഡന്റ് എം കെ സ്റ്റാലിൻ എന്നിവരോട് യോജിച്ചു.

ലോക്ക്ഡൗണ്‍ നീക്കം ചെയ്യുന്നതുവരെ സംസ്ഥാനത്തെ സർക്കാർ നടത്തുന്ന എല്ലാ ചില്ലറ മദ്യവിൽപ്പന ശാലകളും അടച്ചുപൂട്ടാൻ നിർദേശം നൽകി മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ ശനിയാഴ്ച തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു.

കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നതിനാൽ മദ്യവിൽപ്പനശാലകൾ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം ഹരജികൾ പരിഗണിച്ച് ജസ്റ്റിസ് വിനീത് കോത്താരി, ജസ്റ്റിസ് പുഷ്പ സത്യനാരായണൻ എന്നിവരുടെ പ്രത്യേക ഡിവിഷൻ ബെഞ്ച് വെള്ളിയാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മദ്യശാലകൾക്ക് മുന്നിൽ വലിയ ജനക്കൂട്ടമുണ്ടാകുന്നു എനന്നും ആളുകൾ സാമൂഹിക അകലം പാലിക്കുന്നില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

എന്നാൽ ഓൺലൈൻ വഴി മദ്യം വീടുകളിലെത്തിക്കാൻ കോടതി അനുവദിച്ചു. തമിഴ്‌നാട് സർക്കാർ ശനിയാഴ്ച നൽകിയ അപ്പീലിൽ ഹൈക്കോടതി ഉത്തരവിനെ “ജുഡീഷ്യൽ ഓവർറീച്ച്” എന്ന് വിശേഷിപ്പിക്കുകയും ഓൺ‌ലൈൻ വിൽപ്പനയും മദ്യം വീട്ടിൽ എത്തിക്കുകയും ചെയ്യുന്നത് സംസ്ഥാനത്ത് മുഴുവൻ സാധ്യമല്ലെന്ന് പറയുകയും ചെയ്തു.

എ.ഐ.എ.ഡി.എം.കെയുടെ നേതൃത്വത്തിലുള്ള സർക്കാർ ചെന്നൈയിലും കണ്ടെയ്നർ സോണിലുമൊഴികെ സംസ്ഥാനത്തൊട്ടാകെയുള്ള മദ്യവിൽപ്പന ശാലകൾ 43 ദിവസത്തിനുശേഷം മെയ് ഏഴിനാണ് തുറന്നത്. അന്ന് 170 കോടി രൂപയുടെ 20 ലക്ഷം ലിറ്റർ മദ്യം വിറ്റു.

മെയ് നാലിന്, മദ്യവിൽപ്പന ശാലകൾ വീണ്ടും തുറക്കുന്നതായി സർക്കാർ പ്രഖ്യാപിച്ചതോടെ, കർശനമായ സാമൂഹിക അകലം പാലിക്കൽ മാനദണ്ഡങ്ങൾ നടപ്പാക്കാനും രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ സമയം നിശ്ചയിക്കാനും കടകൾക്ക് നിർദേശം നൽകിയിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ അധിക ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും വാഗ്ദാനം നൽകിയിരുന്നു.

Read in English: ‘Can forget coming back to power’: Rajinikanth warns AIADMK on reopening liquor shops

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Can forget coming back to power rajinikanth warns aiadmk on reopening liquor shops