റായ്പൂർ: ഹൃദയാഘാതത്തെത്തുടർന്ന് റായ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഛത്തിസ് ഗഡ് മുൻ  മുഖ്യമന്ത്രി അജിത് ജോഗി അബോധാവസ്ഥയിലായതായി (കോമ) ഡോക്ടർമാർ. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് മുൻ മുഖ്യമന്ത്രിയുടെ ജീവൻ നിലനിർത്തുന്നതെന്നും നാഡികളുടെ പ്രവർത്തനം ഏതാണ്ട് പൂർണമായും നിലച്ചിട്ടുണ്ടെന്നും അദ്ദേഹത്തെ പ്രവേശിപ്പിച്ച റായ്പൂർ ശ്രീ നാരായണ ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു.

“ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ ഗതിയിലാണ്. മരുന്നുപയോഗിച്ചാണ് രക്ത സമ്മർദ്ദം നിയന്ത്രിക്കുന്നത്. ഇന്നലെ ശ്വാസതടസ്സമുണ്ടായതിനെത്തുടർന്ന് തലച്ചോറിലേക്കുള്ള ഓക്സിജൻ പ്രവാഹത്തിൽ തടസ്സമുണ്ടാവുകയും അത് കാരണം തലച്ചോറിന് കേടുപാടുകളുണ്ടാവുകയും ചെയ്തിട്ടുണ്ടാവാം”- ആശുപത്രിയിലെ മെഡിക്കൽ ഡയരക്ടറായ ഡോക്ടർ സുനിൽ ഖെംക പറഞ്ഞു.

Read More News on IE Malayalam | അതിർത്തി കടന്നെത്തുന്നവർക്ക് പാസ് നിർബന്ധം; നിലപാട് കടുപ്പിച്ച് സർക്കാർ

“അദ്ദേഹത്തിന്റെ നാഡി വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളൊന്നും ഇപ്പോൾ നടക്കുന്നില്ല. അദ്ദേഹം കോമയിലേക്ക് പോയതായി പറയാം. അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി. ആരോഗ്യ നില മെച്ചപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും ഞങ്ങൾ തുടരുന്നുണ്ട്, പക്ഷേ നിലവിലെ അവസ്ഥ ആശങ്കാകരമാണ്”- അദ്ദേഹം കൂട്ടിച്ചേർത്തു.

എട്ട് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സംഘത്തിനാണ് അജിത് ജോഗിയുടെ ചികിത്സാ ചുമതല. മരുന്നിനോട് അദ്ദഹത്തിന്റെ ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്ന് പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നു ഡോക്ടർമാർ പറഞ്ഞു.

Read More News on IE Malayalam | മുസ്ലിംകളെ ലക്ഷ്യം വച്ചുള്ള വ്യാജ വാർത്തകൾ ഏപ്രിൽ മാസത്തിൽ വർധിച്ചതായി പഠനം

ശനിയാഴ്ച രാവിലെ വീട്ടിൽ ബോധരഹിതനായി വീണതിനെത്തുടർന്നാണ് 74കാരനായ അജിത് ജോഗിയെ ആശുപത്രിയിലെത്തിച്ചത്. അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ പ്രവർച്ചനം സാധാരണ നിലയിലെത്തിയതായി മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. എന്നാൽ ശ്വസിക്കുന്നതിൽ ഇപ്പോഴും പ്രശ്നമുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

ഭാര്യയും കോട്ട എംഎൽഎയുമായ രേണു ജോഗിയും മകൻ അമിതും ജോഗിക്കൊപ്പം ആശുപത്രിയിലുണ്ട്. തന്റെ പിതാവിന് പ്രാർഥിക്കണമെന്ന് സോഷ്യൽ മീഡിയാ പോസ്റ്റിൽ ഛത്തീസ് ഗഡിലെ ജനങ്ങളോട് അമിത് അഭ്യർഥിച്ചു. കോൺഗ്രസ് നേതാവായ അജിത് ജോഗി

ഛത്തിസ്ഗഡിലെ ആദ്യ മുഖ്യമന്ത്രിയാണ് അജിത് ജോഗി. കോൺഗ്രസ് നേതാവായിരുന്ന അദ്ദേഹം 2016ൽ ജനതാ കോൺഗ്രസ് ഛത്തീസ്ഗഡ് എന്ന പുതിയ പാർട്ടി രൂപീകരിച്ചിരുന്നു. നിലവിൽ മാർവാഹിയിൽ നിന്നുള്ള നിയമസഭാംഗമാണ്.

Read More | Former Chhattisgarh CM Ajit Jogi slips into coma, on ventilator support

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook