scorecardresearch

പ്രണബ് ദാ ഇനി ഓർമ്മ; പൂര്‍ണ സൈനിക ബഹുമതികളോടെ ഭൗതികശരീരം സംസ്‌കരിച്ചു

തലച്ചോറില്‍ രക്തം കട്ട പിടിച്ചതിനാല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്ന അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു

തലച്ചോറില്‍ രക്തം കട്ട പിടിച്ചതിനാല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്ന അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു

author-image
WebDesk
New Update
Lok Sabha Election 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019 Narendra Modi, നരേന്ദ്രമോദി BJP, ബിജെപി, Congress, കോണ്‍ഗ്രസ്, Pranab Mukherjee, പ്രണബ് മുഖര്‍ജി, ie malayalam ഐഇ മലയാളം Election Commission,

ന്യൂഡൽഹി: അന്തരിച്ച, മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ ഭൗതികശരീരം പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരുന്നു പ്രണബ് മുഖർജിയുടെ മൃതദേഹം പൊതുദർശനത്തിനു വച്ചതും സംസ്കരിച്ചു. ലോധിറോഡ് ശ്‌മശാനത്തിലാണ് സംസ്‌കാരം നടന്നത്.

Advertisment

ഇന്നലെ വെെകീട്ടാണ് പ്രണബ് മുഖർജി മരിച്ചത്. തലച്ചോറില്‍ രക്തം കട്ട പിടിച്ചതിനാല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്ന അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി കുറച്ച് ദിവസങ്ങളായി വഷളായിരുന്നു. ഡൽഹി ആർമി റിസർച്ച് ആൻഡ് റെഫറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 84 വയസായിരുന്നു.

Pranab Mukherjee passes away: മുൻ രാഷ്ട്രപതിയുടെ അപൂർവ്വ ചിത്രങ്ങൾ

ഇക്കഴിഞ്ഞ ഓഗസ്റ്റ് 10നാണ് അദ്ദേഹത്തെ ഡൽഹി കാന്റിലെ ആർമി ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ അവസഥ ഗുരുതരമായിരുന്നു. ആശുപത്രിയിലെ പരിശോധനയിൽ അദ്ദേഹത്തിന്റെ മസ്‌തിഷ്‌കത്തിൽ ഗുരുതരമായി രക്തം കട്ടപിടിച്ചതായി കണ്ടെത്തി. ഇതിന് പിന്നാലെ അദ്ദേത്തിന്റെ ജീവൻ രക്ഷിക്കാൻ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പ്രണബ് മുഖർജി കോവിഡ് പോസിറ്റീവ് ആയിരുന്നു.

Read Also: പ്രധാനമന്ത്രിയാവാനുള്ള അവസരം നഷ്ടപ്പെട്ടത് രണ്ടു തവണ; ഏഴ് തവണ പാർലമെന്റ് അംഗം: പ്രണബ് മുഖർജിയുടെ രാഷ്ട്രീയ യാത്ര

Advertisment

2019-ല്‍ പരമോന്നത ബഹുമതിയായ ഭാരതരത്‌നം നല്‍കി പ്രണബ് മുഖര്‍ജിയെ രാജ്യം ആദരിച്ചിരുന്നു.രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ മാനിച്ചായിരുന്നു ബഹുമതി നല്‍കിയത്. പതിമ്മൂന്നാമത് രാഷ്ട്രപതിയായിരുന്ന പ്രണബ് 2012 മുതല്‍ 2017 വരെയാണ് പദവി വഹിച്ചത്. നേരത്തേ, വിവിധ കോണ്‍ഗ്രസ് മന്ത്രിസഭകളില്‍ ധനകാര്യം, വിദേശകാര്യം, പ്രതിരോധം തുടങ്ങിയ മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചിരുന്നു.

Pranab Mukherjee

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: